Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഎക്​സ്​.യു.വി 700...

എക്​സ്​.യു.വി 700 14ന്​ എത്തും, ഞെട്ടിപ്പിക്കുന്ന ഫീച്ചറുകൾ ഒരുക്കി മഹീന്ദ്ര; അറിയാം അഞ്ച്​ പ്രത്യേകതകൾ

text_fields
bookmark_border
Mahindra XUV700 global unveil tomorrow: Five highlights
cancel

മഹീന്ദ്രയുടെ എക്കാലത്തേയും മികച്ച വാഹനമായ എക്​സ്​.യു.വി 500നെ ഒഴിവാക്കിയാണ്​ എക്​സ്​.യു.വി 700 എന്ന വാഹനം നിരത്തിലെത്തിക്കുന്നത്​. ആഗസ്​റ്റ്​ 14ന്​ വാഹനം പുറത്തിറക്കാനാണ്​ കമ്പനി ലക്ഷ്യമിടുന്നത്​. നിർമാണം പൂർത്തിയായ എക്​സ്​.യു.വി 700​െൻറ നിരവധി സവിശേഷതകൾ മഹീന്ദ്ര ഇതിനകം പങ്കുവച്ചിട്ടുണ്ട്​. അതിൽ പലതും എസ്​.യു.വി വിഭാഗത്തി​ലെ സെഗ്​മെൻറ്​ ഫസ്​റ്റ്​ ഫീച്ചറുകളുമാണ്​. എക്​സ്​.യു.വി 700​െൻറ അഞ്ച്​ പുതുപുത്തൻ ഫീച്ചറുകൾ പരിശോധിക്കാം.

അലക്​സ വോയ്​സ്​ എ.​​​െഎ

അലക്​സ വോയ്​സ്​ എ.​​​െഎ സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തെ വാഹനമായിരിക്കും എക്​സ്​.യു.വി 700​. വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് ഒരാൾക്ക് വാഹനത്തി​െൻറ നിരവധി സവിശേഷതകൾ പ്രവർത്തിപ്പിക്കാനാവും. ആമസോൺ എക്കോ ഉപകരണങ്ങളുമായി വാഹനത്തിൽ നിന്ന് ആശയവിനിമയം നടത്താനും കഴിയും. വീട്ടിലായിരിക്കുമ്പോൾ, ഈ ഉപകരണങ്ങൾ വഴി വാഹനത്തിലെ ചില പ്രവർത്തനങ്ങളും നിയന്ത്രിക്കാം.


സോണി ത്രീ ഡി സറൗണ്ട്​

എക്​സ്​.യു.വിയിലെ ഓഡിയോ സിസ്​റ്റം ലോകോത്തരമാണെന്നാണ്​ മഹീന്ദ്ര പറയുന്നത്​. സോണി ത്രീഡി സൗണ്ട് സിസ്റ്റമാകും എക്​സ്​​​.യു.വിയുടെ ഉയർന്ന വകഭേദങ്ങളിൽ വരിക. റൂഫ് മൗണ്ടഡ് സ്​പീക്കറുകൾ, ആംപ്ലിഫയർ, സബ് വൂഫർ എന്നിവ ഉൾപ്പെടുന്ന 445 വാട്ട്​ ഒാഡിയോ സിസ്​റ്റമാണ്​ സോണി എക്​സ്​.യു.വിക്കായി നൽകുന്നത്​. ഇന്ത്യയിൽ പ്രീമിയം ത്രീഡി സറൗണ്ട്​ സൗണ്ട് ടെക്നോളജി ഉപയോഗിക്കുന്ന ആദ്യത്തെ കാറായിരിക്കും എക്​സ്​.യു.വി.

ഒാഡി​യോ സിസ്റ്റത്തിൽ 12 കസ്റ്റം ബിൽറ്റ് സ്പീക്കറുകൾ ഉൾപ്പെടും. വാതിലുകൾ, ഡാഷ്‌ബോർഡ്, ബൂട്ട് തുടങ്ങിയ സ്​ഥലങ്ങളിലെല്ലാം സ്​പീക്കറുകൾ ഉണ്ടാകും. കംപ്രസ് ചെയ്​ത ഓഡിയോ ഫയലുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പുതിയ ഒാഡിയോ സിസ്​റ്റത്തിനാകും. റേഡിയോ മുതൽ യുഎസ്ബി, ഓൺലൈൻ സ്ട്രീമിങ്​ വരെയുള്ള ഇൻപുട്ടുകൾക്കെല്ലാം ത്രീ ഡി ഓഡിയോ സാങ്കേതികവിദ്യ അനുയോജ്യമാണ്. സിസ്റ്റത്തിലെ മറ്റൊരു സവിശേഷത, വാഹനത്തി​െൻറ വേഗതക്കനുസരിച്ച്​ ശബ്​ദം ക്രമീകരിക്കാനാവും എന്നതാണ്​. ബാഹ്യ ശബ്ദങ്ങളുടെ സ്വാധീനം കുറയ്ക്കുന്നതിന്​ ഇത്​ സഹായിക്കും.

ക്ലിയർവ്യൂ ഹെഡ്​ലൈറ്റ്​, ടെയിൽ ലൈറ്റ്​

എക്​സ്​.യു.വി 700​ൽ ക്ലിയർ-വ്യൂ സാങ്കേതികവിദ്യ ഉപയോഗിച്ച്​ തയ്യാറാക്കിയ ഹെഡ് ലൈറ്റ്, ടെയിൽ ലൈറ്റ് സംവിധാനം ആണ്​ ഉണ്ടാവുക. ഓട്ടോ ബൂസ്റ്റർ ഹെഡ്‌ലാമ്പുകൾ എന്നാണ്​ ഇവയെ മഹീന്ദ്ര വിളിക്കുന്നത്​. എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ പുറത്തെ പ്രകാശത്തിനനുസരിച്ച്​ ലൈറ്റ്​ ബീമുകളെ ക്രമീകരിക്കാൻ സാധിക്കുന്നതാണ്​.

സ്​മാർട്ട് ഫിൽറ്റർ ടെക്നോളജി

ശുദ്ധമായ ക്യാബിൻ എയർ ഉറപ്പാക്കുന്ന സ്​മാർട്ട്​ ഫിൽറ്റർ ടെക്നോളജി എക്​സ്​.യു.വിയുടെ പ്രത്യേകതയാണ്​. ഡ്രൈവർ മോണിറ്ററിങ്​ സിസ്​റ്റം, സ്​മാർട്ട് ഡോർ ഹാൻഡിലുകൾ എന്നിങ്ങനെ നിരവധി സവിശേഷതകളും എസ്‌യുവിക്കുണ്ട്​. മഹീന്ദ്ര എസ്‌യുവി ശ്രേണിക്കായി അവതരിപ്പിച്ച പുതിയ ലോഗോയാവും വാഹനത്തിൽ ഉപയോഗിക്കുക. ഇൻഫോടെയിൻമെൻറിനും ഇൻസ്ട്രുമെൻറ് ക്ലസ്റ്ററിനുമായി ഡ്യൂവൽ സ്​ക്രീൻ ഒാപ്​ഷനും നൽകിയിട്ടുണ്ട്​.

ശക്​തിയേറിയ എഞ്ചിൻ

മഹീന്ദ്ര എക്​സ്​.യു.വി 700 അതി​െൻറ വിഭാഗത്തിലെ ഏറ്റവും ശക്തമായ എസ്​.യു.വി ആയിരിക്കാം. രണ്ട് ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 200 hp ഉത്പാദിപ്പിക്കുന്നു. 185 എച്ച്പി ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ ടർബോ ഡീസൽ മോട്ടോറും ലഭിക്കും. പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രോണിക് പാർക്കിങ്​ ബ്രേക്ക് എന്നിവയും എക്​സ്​.യു.വിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. മധ്യനിരയിൽ ക്യാപ്റ്റൻ സീറ്റുകളുള്ള ആറ്​ സീറ്റ് ലേഒൗട്ടിലും ബെഞ്ച് സീറ്റുള്ള 7 സീറ്റ് ലേഒൗട്ടിലും വാഹനം ലഭ്യമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MahindraXUV700Mahindra XUV700
Next Story