എക്സ്.യു.വിയുടെ ഓട്ടോമാറ്റിക് എമർജെൻസി ബ്രേക്ക് പരീക്ഷിച്ച് ഡ്രൈവർ; ഒടുവിൽ സംഭവിച്ചത് -വീഡിയോ
text_fieldsവിപണിയിലെ ജനപ്രിയമായ സെവൻ സീറ്റർ എസ്‌യുവിയാണ് മഹീന്ദ്ര എക്സ്.യു.വി 700. മഹീന്ദ്രയിൽ നിന്നുള്ള ഫീച്ചറുകൾ നിറഞ്ഞതും സാങ്കേതികമായി ഉയർന്നതുമായ കാർ കൂടിയാണിത്. ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ഏക കാറാണിത്. ഈ സംവിധാനത്തിന് കീഴിൽ നിരവധി ഫീച്ചറുകൾ ലഭ്യമാണ്, അതിലൊന്നാണ് ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ് സിസ്റ്റം അല്ലെങ്കിൽ എ.ഇ.ബി. എക്സ്.യു.വി ഉടമ ഹൈവേ യാത്രക്കിടെ എമർജൻസി ബ്രേക്കിങ് പരീക്ഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഹൈവേയിലൂടെ ട്രക്കിന് പിറകെ പോകുന്ന വാഹനമാണ് ആദ്യം വീഡിയോയിൽ കാണുന്നത്. ട്രക്കിന് തൊട്ടടുത്തെത്തിയിട്ടും ഡ്രൈവർ കാല് ഉപയോഗിച്ച് ബ്രേക്ക് അമർത്തുന്നില്ല. ഈ സമയം എ.ഇ.ബി സിഗ്നൽ നൽകുകയും വേഗത കുറയ്ക്കുകയും ചെയ്തു. തുടർന്ന് എമർജെൻസി േബ്രക്കിങ്ങിലൂടെ വാഹനം നിർത്തുകയായിരുന്നു.
സിസ്റ്റം കൃത്യസമയത്ത് പ്രവർത്തിച്ചതിനാൽ അപകടത്തിൽ നിന്ന് കാർ രക്ഷപ്പെട്ടെന്ന് ഉടമ പറയുന്നു. മുന്നിലെ ട്രെയിലർ നീങ്ങിയതിനാൽ കാർ പൂർണമായി നിന്നില്ല. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ കാർ ഇൗ സമയം മണിക്കൂറിൽ 59 കിലോമീറ്റർ വേഗത്തിലായിരുന്നു. സാങ്കേതികമായി ഈ ഇന്ത്യൻ വാഹനം തീരെ മോശമല്ല എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.