എക്സ്.യു.വി 500 ഇനി ഒാർമ; പകരക്കാരൻ 700 അണിയറയിൽ തയ്യാർ, ഒക്ടോബറിൽ നിരത്തിൽ
text_fieldsഇന്ത്യ കണ്ട ഏറ്റവും വലിയ വാഹന പദ്ധതികളിൽ ഒന്നായിരുന്നു മഹീന്ദ്രയുടെ ഡബ്ല്യു 201. പൂർണ്ണമായും തദ്ദേശീയമായൊരു എസ്.യു.വി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മഹീന്ദ്ര തുടങ്ങിയ പദ്ധതിയാണത്. 2011ൽ ആ സ്വപ്നം പൂവണിഞ്ഞു. എക്സ്.യു.വി 500 എന്ന ഇന്ത്യക്കാരുടെ അഭിമാനം നിരത്തിലെത്തി. പലരും പറയുംപോലെ ഫൈവ് ഹൻഡ്രഡ് എന്നല്ല മഹീന്ദ്ര തങ്ങളുടെ ഒാമനയെ വിളിച്ചത്. എക്സ്.യു.വി ഫൈവ് ഡബിൾ ഒ എന്നാണിവെൻറ പേര്. ചീറ്റപ്പുലിയായിരുന്നു എക്സ്.യു.വിയുടെ ഡിസൈൻ തീം. പതിഞ്ഞിരിക്കുന്ന ചീറ്റയുടെ രൂപഭാവങ്ങളായിരുന്നു വാഹനത്തിന്.
പുറത്തിറങ്ങി പത്ത് വർഷം പിന്നിടുേമ്പാൾ എക്സ്.യു.വി ഒരു ഇതിഹാസമായി വളർന്നിട്ടുണ്ട്. ലാഡർ ഫ്രെയിം ഷാസിക്കുപകരം മോണോേകാക്ക് പരീക്ഷിച്ച വാഹനമായിരുന്നു എക്സ്.യു.വി. അന്നാരും ചിന്തിക്കാത്ത കാര്യമായിരുന്നു അത്. ഇന്ന് ലാൻഡ്റോവർ ഡിഫൻഡർ വരെ മോണോകോക്കിൽ കാടും മലയും താണ്ടുന്നു. തൽക്കാലം എക്സ്.യു.വി 500നെ പിൻവലിക്കുകയാണ് മഹീന്ദ്ര. ഇനിവരുന്നത് എക്സ്.യു.വി സെവൻ ഡബിൾ ഒയുടെ കാലമാണ്.
പ്രോജക്ട് ഡബ്ല്യു 701
പുതിയ എക്സ്.യു.വിയെ നിർമിക്കുന്നതിനുള്ള മഹീന്ദ്രയുടെ പുതിയ പദ്ധതിയാണ് പ്രോജക്ട് ഡബ്ല്യു 701. പുതിയ വാഹനത്തിെൻറ പേര് എക്സ്.യു.വി 700. വാഹനം ഇതിനകംതന്നെ അണിയറയിൽ തയ്യാറായിട്ടുണ്ട്. വരുന്ന ഒക്ടോബറിൽ പുറത്തിറക്കാനാണ് നീക്കം നടക്കുന്നത്. കോവിഡ് തടസം സൃഷ്ടിച്ചില്ലെങ്കിൽ ഇൗ വർഷംതന്നെ എക്സ്.യു.വി നിരത്ത് തൊടും. പുതിയ വാഹനത്തിെൻറ വിവരങ്ങൾ പങ്കുവയ്ക്കാനായി മഹീന്ദ്ര ഒരു വെബ് പേജ് തുടങ്ങിയിട്ടുണ്ട്. പുതിയ ഡിസൈനാണ് വാഹനത്തിന്. ഗ്രില്ല്, എൽഇഡി ഡിആർഎല്ലുകളും സി ആകൃതിയുമുള്ള ഹെഡ്ലൈറ്റുകൾ, പുതിയ ടെയിൽലൈറ്റുകളും അലോയ് വീൽ ഡിസൈനും, പുനഃർനിർമിച്ച ബോണറ്റും ബമ്പറും പുത്തൻ ടെയിൽഗേറ്റ് എന്നിങ്ങനെ എമ്പാടും മാറ്റങ്ങളുണ്ട്. മറ്റൊരു മാറ്റം ഡോർ ഹാൻഡിലുകളിലാണ്.
വിവിധ സവിശേഷതകൾ
സെഗ്‌മെൻറ് ഫസ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്ന നിരവധി സവിശേഷതകൾ വാഹനത്തിനുണ്ട്. ഇൻഫോടെയ്ൻമെൻറിനും ഇൻസ്ട്രുമെൻറ് ക്ലസ്റ്ററിനും ഇരട്ട സ്ക്രീനുകൾ ഉള്ളിലുണ്ടാകും. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഹിൽ ഹോൾഡ് (ഓട്ടോമാറ്റിക് വേരിയൻറിന്), വിവിധ ഡ്രൈവ് മോഡുകൾ, പനോരമിക് സൺറൂഫ് എന്നിവയെല്ലാം വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. മധ്യ നിരയിൽ ക്യാപ്റ്റൻ സീറ്റുകളുള്ള ആറ് സീറ്റ് ലേ ഒൗട്ടും മധ്യ നിരയിൽ ബെഞ്ച് സീറ്റുള്ള 7 സീറ്റ് ലേഒൗട്ടിലും വാഹനം ലഭിക്കും.
സുരക്ഷാ സവിശേഷതകളുമായി ബന്ധപ്പെട്ട് ഉയർന്ന ട്രിമ്മുകളിൽ ലെവൽ ടു ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റ് സിസ്റ്റംസ് (എഡിഎഎസ്) അവതരിപ്പിക്കും. അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകൾ ഉണ്ടാകും. പുതിയ എക്സ്.യു.വി 700 ന് 500നേക്കാൾ കൂടുതൽ വീൽബേസ് ഉണ്ടാകും. വാഹനത്തിെൻറ വീതിയും കൂടുതലാണ്. എസ്‌യുവി ഡ്രൈവിങ് ഡൈനാമിക്സ് മെച്ചപ്പെടുത്തുന്നതിന് ഷാസി പുനർനിർമ്മിച്ചു. ദൈർഘ്യമേറിയ വീൽബേസും വിശാലമായ ബോഡിയും കാബിൻ സ്പേയ്സ് വർധിപ്പിച്ചിട്ടുണ്ട്.
ഡീസൽ, പെട്രോൾ എഞ്ചിനുകൾ
ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനുമായാണ് എക്സ് യു വി 700 വരുന്നത്. ഡീസൽ എഞ്ചിൻ , 2.2 ലിറ്റർ, നാല് സിലിണ്ടർ എംഹോക്ക് യൂനിറ്റായിരിക്കും. 1എഞ്ചിൻ 85 എച്ച്പി ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 190 എച്ച്പി, 2.0 ലിറ്റർ, നാല് സിലിണ്ടർ എംഫാൽക്കൺ, ടർബോ-പെട്രോൾ എഞ്ചിനും ഉൾപ്പെടുത്തും. രണ്ട് എഞ്ചിനുകളും സെക്കൻഡ്-ജെൻ താർ ഓഫ്-റോഡറിൽ വന്നിട്ടുള്ളതാണ്. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഐസിൻ-ഡെറിവേഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവ ഉൾപ്പെടും. വളരെ ജനപ്രിയമായ എസ്‌യുവികൾ നിറഞ്ഞ സെഗ്‌മെൻറിലാണ് എക്‌സ്‌യുവി 700 മത്സരിക്കുക. എംജി ഹെക്ടർ പ്ലസ്, ടാറ്റ സഫാരി, വരാനിരിക്കുന്ന ഹ്യുണ്ടായ് അൽകാസർ എന്നിവയാണ് പ്രധാന എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.