24 മണിക്കൂർകൊണ്ട് 4000 കിലോമീറ്റർ; റെക്കോർഡിട്ട് എക്സ്.യു.വി 700
text_fields24 മണിക്കൂർകൊണ്ട് 4000 കിലോമീറ്റർ സഞ്ചരിച്ച് റെക്കോർഡിട്ട് മഹീന്ദ്ര എക്സ് യു വി 700. ഇവോ ഇന്ത്യ സംഘടിപ്പിച്ച സ്പീഡ് എൻഡുറൻസ് ചാലഞ്ചിലാണ് ദേശീയ റെക്കോർഡ് മഹീന്ദ്ര തകർത്തത്. 2016 ൽ സ്ഥാപിച്ച 3,161 കിലോമീറ്ററിെൻറ റെക്കോർഡാണ് പഴങ്കഥയായത്. മഹീന്ദ്രയുടെ തന്നെ സ്പീഡ് ട്രാക്കിലായിരുന്നു പരീക്ഷണം. ഫെഡറേഷൻ ഒാഫ് മോേട്ടാർ സ്പോർട്സ് ഇൻ ഇന്ത്യ പ്രതിനിധികളാണ് റെക്കോർഡ് ഒാട്ടം നിരീക്ഷിക്കാനെത്തിയത്.
നാല് എക്സ് യു വി 700 കളാണ് മത്സരത്തിൽ പെങ്കടുത്തത്. അതിൽ ഡീസൽ മാനുവൽ മോഡൽ 4,384.73 കി.മീ ദൂരം സഞ്ചരിച്ചു. ഡീസൽ ഒാേട്ടാമാറ്റിക് മോഡൽ 4256.12 കിലോമീറ്റർ സഞ്ചരിച്ചു. പെട്രോൾ മാനുവൽ 4232.01 കിലോമീറ്ററും ഒാേട്ടാമാറ്റിക് 4155.65 കിലോമീറ്ററും സഞ്ചരിച്ചു. ഇന്ധനം നിറക്കാനും ഡ്രൈവറെ മാറ്റാനും മാത്രമാണ് മത്സരത്തിനിടെ വാഹനങ്ങൾ നിർത്തിയത്. മണിക്കൂറിൽ 170 മുതൽ 180 കി.മീ വരെ ശരാശരി വേഗമാണ് എക്സ് യു വിക്ക് ലഭിച്ചത്. ഇതോടെ ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സിൽ എക്സ്.യു.വി ഇടംപിടിച്ചു.
എക്സ്.യു.വി 700
ഈ മാസം അവസാനത്തോടെ എക്സ്.യു.വി 700 െൻറ ഡെലിവറി ആരംഭിക്കുമെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്. 50000 ബുക്കിങ്ങുകളുമായി വാഹനം വിപണിയിൽ കുതിക്കുകയാണ്. ആദ്യം പെട്രോൾ വകഭേദങ്ങളാകും വിതരണം ചെയ്യുക. ഡീസൽ വേരിയൻറുകളുടെ വിതരണം നവംബർ അവസാനത്തോടെ ആരംഭിക്കും. അടുത്ത ആറ് മാസത്തേക്ക് വാഹനം നിർമ്മിക്കാൻ ആവശ്യമായ സെമി കണ്ടക്ടറുകൾ മഹീന്ദ്ര സ്വന്തമാക്കിയിട്ടുണ്ട്.
2.2 ലിറ്റർ എം ഹോക് ഡീസലും 2.0 ലിറ്റർ എം സ്റ്റാലിയോൺ പെട്രോൾ എഞ്ചിനുമാണ് വാഹനത്തിലുള്ളത്. 5 സെക്കൻഡിൽ 0-60 കിലോമീറ്റർ വേഗത ആർജിക്കാൻ പെട്രോൾ വാഹനത്തിനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.