ചലിക്കുന്ന കൊട്ടാരം സ്വന്തമാക്കി മമ്മൂട്ടി; കിടപ്പുമുറിയും അടുക്കളയും ജിമ്മും അടക്കം സൗകര്യങ്ങൾ
text_fieldsനടൻ മമ്മൂട്ടിയുടെ പുതിയ കാരവനാണ് നിലവിൽ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. നടെൻറ പ്രിയ നമ്പരായ 369 ആണ് കാരവനും നൽകിയിരിക്കുന്നത്. KL07CU369 ആണ് രജിസ്ട്രേഷൻ നമ്പർ. മുഹമ്മദുകുട്ടി പി.െഎ എന്ന പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാർച്ച് നാല് 2020നാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനത്തിെൻറ ചിത്രങ്ങളും വീഡിയോയും ഇൻറർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ഒാജസ് ബോഡിവർക്സ് നിർമിച്ച വാഹനത്തെ ചലിക്കുന്ന കൊട്ടാരം എന്നുതന്നെ വിശേഷിപ്പിക്കാം.
ഭാരത് ബെൻസ് 1623 ബി.എസ് ആറ് ഷാസിയിൽ ബോഡികെട്ടിയാണ് കാരവൻ നിർമിച്ചത്. സാധാരണ യാത്രയ്ക്ക് കൂടി അനുയോജ്യമായ തരത്തില്‍ ആണ് പുതിയ കാരവാന്‍ ഒരുക്കിയിരിക്കുന്നത്. ബെഡ്റൂം അടക്കമുള്ള സൗകര്യങ്ങളും കാരവാനിലുണ്ട്. കടും നീലയും വെള്ളയുമാണ് കാരവാന് നല്‍കിയിരിക്കുന്ന നിറം. രണ്ട്വശങ്ങളിലായി നിരവധി റിക്ലയിനർ സീറ്റുകൾകൂടി പിടിപ്പിച്ച വാഹനത്തിൽ ആധുനിക സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. വണ്‍, പ്രീസ്റ്റ് തുടങ്ങിയ സിനിമകളാണ് മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.
നവാഗതനായ ജോഫിന്‍ ടി. ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. മഞ്ജു വാര്യര്‍ മമ്മൂട്ടിയോടൊപ്പം ആദ്യമായി നായികയായി എത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. നിഖില വിമലും, സാനിയ ഇയ്യപ്പനും, ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി, രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക സുപ്രധാന വേഷം ചെയ്യുന്നുണ്ട്. വാഹന കമ്പക്കാരനായ നടൻ അടുത്തകാലത്ത് റേഞ്ച് റോവർ ഒാേട്ടാബയോഗ്രഫി ലോങ് വീൽബേസ് സ്വന്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.