കത്തിയെരിയുന്ന കാറിൽ നിന്ന് യുവതിയേയും മക്കളേയും രക്ഷിച്ച യുവാവിന് കയ്യടി; രക്ഷപ്പെട്ടവരിൽ നവജാത ശിശുവും
text_fieldsഹൈദരാബാദ്: കത്തിയെരിയുന്ന കാറിൽ നിന്ന് യുവതിയേയും മക്കളേയും രക്ഷപ്പെടുത്തി യുവാവിന് അഭിനന്ദനപ്രവാഹം. രക്ഷപ്പെട്ടവരിൽ നവജാത ശിശുവും ഉൾപ്പെടും. ഹൈദരാബാദിലെ പിവിഎൻആർ എക്സ്പ്രസ് ഹൈവേയിലാണ് സംഭവം. ഹൈദരാബാദ് നിവാസിയായ ജി.രവി ദേശീയപാതയിലൂടെ കടന്നുപോകുമ്പോഴാണ് തീപിടിച്ചുതുടങ്ങിയ കാർ കാണുന്നത്. സമീപത്തെത്തി നോക്കിയപ്പോൾ അകത്ത് കുടുങ്ങിക്കിടക്കുന്ന യുവതിയേയും മൂന്ന് മക്കളേയും കണ്ടു. കത്തുന്ന വാഹനത്തിെൻറ ജനൽ തകർത്താണ് രവി നാലുപേരേയും രക്ഷിച്ചത്. പകച്ചിരുന്ന അവരെ ഉടൻതെന്ന പുറത്തെത്തിച്ച് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. രണ്ട് മാസം പ്രായമുള്ള കുഞ്ഞും യുവതിക്കൊപ്പം ഉണ്ടായിരുന്നു.
ഹൈദരാബാദിലെ രാജേന്ദ്രനഗർ പരിധിയിലുള്ള പിവിഎൻആർ എക്സ്പ്രസ് ഹൈവേയിലെ അട്ടാപൂരിലാണ് സംഭവം നടന്നത്. തീപിടിച്ചോ, രക്ഷാപ്രവർത്തനത്തിനിടെയിലോ ആർക്കും പരിക്കേറ്റില്ലെന്ന് അസിസ്റ്റൻറ് പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ പറഞ്ഞു. ഷൈലജ എന്ന യുവതിയുടെ വാഹനത്തിനാണ് തീപിടിച്ചത്. തീപിടിത്തത്തിെൻറ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല.'ഷൈലജ മക്കളോടൊപ്പം ഷംഷാബാദിൽ നിന്ന് ജൂബിലി ഹിൽസിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. പെട്ടെന്നാണ് കാറിനു തീപിടിച്ചത്. എഞ്ചിനിലെ തകരാറാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം'-രാജേന്ദ്രനഗർ പൊലീസ് ഇൻസ്പെക്ടർ കെ.കനകയ്യ പറഞ്ഞു.
സംഭവം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇൗ സമയം തെലങ്കാന ഗവർണർ അതുവഴി കടന്നുപോകുന്നുണ്ടായിരുന്നു. വാഹനത്തിലെ തീ കെടുത്തിയ ശേഷമാണ് ഗവർണർ കടന്നുപോയത്. 'രവിയുടെ സമയോചിതമായ ഇടപെടലിന് നന്ദി. കാറിലെ നാല് പേരും സുരക്ഷിതരാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്യും. ആ സമയത്ത് കാറിന് എങ്ങനെയാണ് തീ പിടിച്ചത് എന്നതിനെക്കുറിച്ച് അന്വേഷിക്കും'-എസിപി സഞ്ജയ് കുമാർ പറഞ്ഞു. കത്തുന്ന കാറിെൻറ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ വാഹനങ്ങളുടെ സീറ്റുകളിലെ ഹെഡ്റെസ്റ്റ് ഉപയോഗിച്ചാണ് ജനാല തകർക്കേണ്ടത്. ഹെഡ് റെസ്റ്റ് ഉൗരിയെടുത്ത് അതിെൻറ കുർത്ത അഗ്രങ്ങൾ കൊണ്ട് കണ്ണാടി പൊട്ടിച്ച് പുറത്തുകടക്കണമെന്നാണ് വെഹിക്കിൾ മാനുവൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.