വജ്രായുധം പുറത്തെടുത്ത് മാരുതി; ഭാവി വാഹനങ്ങളിൽ ഇൗ സംവിധാനവും
text_fieldsഏത് മേഖലയിലായാലും ഒന്നാം സ്ഥാനത്ത് തുടരുക എന്നത് അതീവ ദുഷ്കരമായ കാര്യമാണ്. പതിറ്റാണ്ടുകളായി ഇന്ത്യൻ വാഹന വിപണിയിലെ കിരീടംവയ്ക്കാത്ത രാജാവാണ് മാരുതി സുസുകി. കാലാകാലങ്ങളിൽ നടപ്പാക്കിയ പരിഷ്കരണങ്ങളും ചിട്ടയായ പ്രവർത്തനങ്ങളും വിപണിയുടെ മർമമറിഞ്ഞ് പുറത്തിറക്കുന്ന വാഹനങ്ങളുമാണ് മാരുതിയുടെ വിജയരഹസ്യം.
ഒരു കാലത്തും വിപണിയിലെ ഒന്നാമൻ മാത്രമായിരുന്നില്ല മാരുതി, മറിച്ച് എതിരാളികൾക്കുൾപ്പടെ വഴികാട്ടികൂടിയായിരുന്നു ഇന്ത്യക്കാരുടെ ഇൗ അഭിമാന വാണിജ്യമുദ്ര. വിപണിയിലെ ഒന്നാമനും രണ്ടാമനുമെല്ലാം മാരുതിയെയാണ് പിന്തുടർന്നിരുന്നത്. ഇക്കാര്യത്തിൽ മാറ്റം വന്നത് അടുത്തിടെയാണ്. കൃത്യമായി പറഞ്ഞാൽ വൈദ്യുത വാഹനങ്ങളുടെ വിപണിപ്രവേശം മാരുതിയെ പ്രതീകാത്മകമായെങ്കിലും പിന്നിലാക്കാൻ എതിരാളികളെ സഹായിച്ചു. വേണ്ടത്ര സുരക്ഷയില്ലാത്ത വാഹനങ്ങൾ നിർമിക്കുന്നു എന്ന ആരോപണവും കുറച്ചുകാലമായി ഇവരെ പിന്തുടരുന്നുണ്ട്.
സുരക്ഷയിലും, ഇലക്ട്രിക് വാഹന നിർമാണത്തിലും മാരുതി മാതൃക സൃഷ്ടിച്ചില്ല എന്നത് ഒരു കുറവുതന്നെയാണ്. ഇ.വികളോടുള്ള നിഷേധാത്മക നിലപാട് കമ്പനിയുടെ ഭാവി പ്രതിസന്ധിയിലാക്കാൻ സാധ്യതയുണ്ട്. സുരക്ഷയില്ല എന്നും തട്ടിയാൽ പൊളിയും എന്നതും പ്രചരണഘട്ടം കഴിഞ്ഞ് പ്രൊപ്പഗണ്ടയായി മാറിയിട്ടുണ്ട്. അതും പരിഹരിക്കാൻ കമ്പനി ശ്രമിച്ചിട്ടില്ല. ഇ.വിക്ക് പകരം സി.എൻ.ജി എന്നതാണ് മാരുതിയുടെ മുദ്രാവാക്യം. ഇൗ പ്രതിലോമ നിലപാടുകൾക്കിടയിൽ വിപണിയിൽ ചലനമുണ്ടാക്കാനുള്ള ഒരു തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി സുസുകി. കേട്ടാൽ അത്ര വലുതെന്ന് തോന്നില്ലെങ്കിലും എതിരാളികളുടെ ഉറക്കംകെടുത്താൻ ഇടയുള്ള തീരുമാനമാണിത്.
ആറ് സ്പീഡ് ഒാേട്ടാമാറ്റിക്
ഒന്നാം ലോക രാജ്യങ്ങളിൽ 100 ശതമാനത്തോളം പ്രചാരണത്തിൽ വരികയും പതിയെ മൂന്നാം ലോക രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്ത വാഹന സാേങ്കതികവിദ്യയാണ് ഒാേട്ടാമാറ്റിക് ഗിയർബോക്‌സ്. ഒരു കാലത്ത് വാഹനവിശാരദന്മാർ പറഞ്ഞിരുന്നത് ഇന്ത്യയൊക്കെ അധികം വൈകാതെ പൂർണമായും ഒാേട്ടാമാറ്റിക്കിലേക്ക് തിരിയും എന്നാണ്. എന്നാൽ ജനകീയമായൊരു ഒാേട്ടാമാറ്റിക് ഇന്ത്യയിലെ ഏറ്റവുംവലിയ വാഹന നിർമാതാവായ മാരുതി പോലും അവതരിപ്പിച്ചിട്ടില്ല. ഇന്ത്യയിൽ ആദ്യമായി വിലകുറഞ്ഞ ഒാേട്ടാമാറ്റിക് സാേങ്കതികവിദ്യയായ എ.എം.ടി അവതരിപ്പിച്ചത് മാരുതിയാണ്. സെലേറിയോയിലായിരുന്നു അത്. എന്നാലീ സാേങ്കതികവിദ്യ അതിെൻറ പ്രാകൃതത്വംകൊണ്ട് കുപ്രസിദ്ധിയാർജിക്കുകയല്ലാതെ ജനപ്രിയമായി മാറിയില്ല.
നിലവിൽ മാരുതി തീരുമാനിച്ചിരിക്കുന്നത് ആറ് സ്പീഡ് ഒാേട്ടാമാറ്റിക് ഗിയർബോക്‌സ് തങ്ങളുടെ വാഹനങ്ങളിൽ എത്തിക്കാനാണ്. ഇൗ നീക്കം പ്രസക്തമാകുന്നത് ഇൗ ഗിയർബോക്‌സ് ഒരു ടോർക് കൺവെർട്ടർ ഗിയർബോക്സാണ് എന്നതുകൊണ്ടുകൂടിയാണ്. െഎ.എം.ടി, സി.വി.ടി തുടങ്ങിയ ഗിമ്മിക്കുകൾ ഒഴിവാക്കി ഒാേട്ടാമാറ്റിക് അതിെൻറ തനത് സാേങ്കതികവിദ്യയിലേക്ക് എത്തുന്നു എന്നത് ഏറെ സന്തോഷകരമായ കാര്യമാണ്.
കടമെടുക്കുന്നത് സുസുകി വിറ്റാരയിൽനിന്ന്
മാരുതി അതിന്റെ ലൈനപ്പിലെ വലിയ കാറുകളിലായിരിക്കും കൂടുതൽ ആധുനികവുമായ ഓട്ടോമാറ്റിക് ഗിയർബോക്‌സ് അവതരിപ്പിക്കുക. വിദേശത്ത് വിൽക്കുന്ന സുസുകി വിറ്റാര എസ്‌യുവിയിൽ നിന്നാണീ സംവിധാനം കടമെടുക്കുന്നത്. എർട്ടിഗ, എക്സ്.എൽ 6, ബ്രെസ്സ എന്നിവയിലാകും ആദ്യം ഇവ വരിക. നിലവിൽ ഈ കാറുകളിൽ ഉപയോഗിക്കുന്ന 4-സ്പീഡ് ഓട്ടോമാറ്റിക്കിന് പകരമാകും 6-സ്പീഡ് ടോർക് കൺവെർട്ടർ ഗിയർബോക്സ്വരിക.
എർട്ടിഗ, എക്സ്.എൽ 6, ബ്രെസ്സ എന്നിവയുടെ പുതുക്കിയ വാഹനങ്ങൾ പുറത്തിറങ്ങുേമ്പാൾ പുതിയ ഗിയർബോക്‌സ് ലഭിക്കും. 2022 ഏപ്രിലിലെ കഫേ 2 മാനദണ്ഡങ്ങൾ പാലിക്കാനും പുതിയ ഓട്ടോ മാരുതിയെ സഹായിച്ചേക്കും. പുതിയ ഓട്ടോ വേരിയന്റുകൾക്ക് വിലയിൽ ചെറിയ വർധനവ് പ്രതീക്ഷിക്കാവുന്നതാണ്. ൈഡ്രവർക്ക് സ്വയം ഷിഫ്റ്റ് ചെയ്യാനുള്ള ഓപ്‌ഷനും സ്‌പോർട്‌സ് മോഡും വാഹനങ്ങളിൽ ഉണ്ടാകും. എല്ലാത്തിനും പുറമേ മാനുവൽ ഗിയർബോക്സുകളേക്കാൾ ഇന്ധനക്ഷമത ഇൗ ഒാേട്ടാമാറ്റിക് നൽകുമെന്നാണ് മാരുതി പറയുന്നത്. ഇന്ത്യക്കാരുടെ എത്ര കിട്ടും എന്ന ആശങ്കകൂടി പരിഹരിക്കുന്നതിനാൽ പുതിയ ഒാേട്ടാമാറ്റിക് മാരുതിയുടെ വജ്രായുധമാകാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.