വൈദ്യുതിയിൽ ഒാടുന്ന ഡിസയർ?; മാരുതിയും ഇ.വി നിർമാണം തുടങ്ങിയോ? ഇതാണ് വാസ്തവം
text_fieldsലോകത്താകമാനം വാഹന വ്യവസായം വൈദ്യുതിയിലേക്ക് തിരിയുേമ്പാഴും മുഖംതിരിച്ച് നിൽക്കുന്ന നിർമാതാവാണ് മാരുതി സുസുകി. സി.എൻ.ജി വാഹനങ്ങളാണ് പെട്രോളിനും ഡീസലിനും ബദലെന്നാണ് മാരുതിയുടെ കണ്ടുപിടിത്തം. എന്നാൽ, കഴിഞ്ഞ ദിവസം മാരുതിയുടെ കോമ്പാക്ട് സെഡാനായ ഡിസയറിെൻറ വൈദ്യുത പതിപ്പിെൻറ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. മാരുതി ഇ.വി നിർമാണം തുടങ്ങിയോ എന്ന സംശയം ചിത്രത്തിന് പിന്നാലെ പ്രചരിച്ചു. കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഏത് കാറിനേയും ഇ.വി ആക്കാൻ കഴിയുന്ന കിറ്റിനെപറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നത്.
പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന നോർത്ത് വേ മോേട്ടാർസ്പോർട്ടാണ് ഇ.വി കിറ്റുകൾ പുറത്തിറക്കുന്നത്. മാരുതി ഡിസയർ ഇലക്ട്രിക് കൺവേർഷൻ കിറ്റിെൻറ വില അഞ്ച്-ആറ് ലക്ഷം രൂപയാണ്. ഡിസയർ മാത്രമല്ല ഏതുതരം പെട്രോൾ, ഡീസൽ വാഹനങ്ങളും നോർത്ത് വേ കിറ്റ് ഉപയോഗിച്ച് ഇ.വി ആക്കി മാറ്റാനാകും.
നോർത്ത് വേ ഇ.വി കിറ്റ്
സെഡാനുകൾ, ഹാച്ച്ബാക്കകൾ, കാരിയേജ് വാഹനങ്ങൾ തുടങ്ങിയവക്കെല്ലാം ഇ.വി കിറ്റുകൾ നോർത്ത് വേ നിർമിക്കുന്നുണ്ട്. ഇൗ കിറ്റുകൾ റോഡ് നിയമങ്ങൾക്ക് വിധേയമാണ്. മാറ്റംവരുത്തിയ വാഹനത്തിെൻറ ആർസിക്ക് ആർടിഒയിൽ നിന്ന് അംഗീകാരം ലഭിക്കുകയും ചെയ്യും. ആദ്യ കിറ്റ് സെഡാനുകൾക്കുള്ളതാണ്. ഇന്ത്യൻ വിപണിയിൽ ലഭ്യമായ മിക്ക സെഡാനുകളിലും ഇത് ഇൻസ്റ്റാൾ ചെയ്യാം. ഇതൊരു പ്ലഗ് ആൻഡ് പ്ലേ കിറ്റാണെന്നും കാറിെൻറ പെട്രോൾ അല്ലെങ്കിൽ ഡീസൽ എഞ്ചിൻ നീക്കംചെയ്ത് ഇൻസ്റ്റാൾ ചെയ്യാമെന്നും നോർത്ത് വേ സ്ഥാപകൻ ഹേമാങ്ക് ദാബഡെ പറഞ്ഞു.
നോർത്ത് വേയിൽ മാരുതി സുസുക്കി ഡിസയറിനായി രണ്ട് കിറ്റുകൾ ലഭ്യമാണ്. ആദ്യത്തേത് ഡ്രൈവ് ഇസെഡ് എന്നാണ് അറിയപ്പെടുന്നത്. ഒറ്റ ചാർജിൽ 120 കിലോമീറ്റർ റേഞ്ച് ലഭിക്കും. സാധാരണ സോക്കറ്റിലൂടെ ചാർജ് ചെയ്യാൻ അഞ്ച് മുതൽ ആറ് മണിക്കൂർ വരെ എടുക്കും. രണ്ടാമത്തേത് ട്രാവൽ ഇസെഡ് കിറ്റാണ്. പവർട്രെയിൻ ഒന്നാണെങ്കിലും ഇവക്ക് വലിയ ബാറ്ററി പായ്ക്ക് ലഭിക്കും. ട്രാവൽ ഇസെഡ് ഉപയോഗിച്ച്, ഫുൾ ചാർജിൽ ഡിസയറിന് 250 കിലോമീറ്റർ വരെ പോകാനാകും. വാഹനം പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം 8-10 മണിക്കൂർ എടുക്കും.
സ്വകാര്യ വാഹനങ്ങൾക്ക് പരമാവധി വേഗത മണിക്കൂറിൽ 140 കിമീ ആയിരിക്കും. അതേസമയം വാണിജ്യ വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ പാലിക്കുന്നതിന് വേഗത മണിക്കൂറിൽ 80 കിലോമീറ്റർ ആയി നിയന്ത്രിച്ചിട്ടുണ്ട്. നിലവിൽ ഫാസ്റ്റ് ചാർജിങ് സംവിധാനം ലഭ്യമല്ല. ഇവ ഉടൻ പുറത്തിറങ്ങുമെന്ന് ഹേമാങ്ക് ദാബഡെ പറഞ്ഞു.
വൈവിധ്യമാർന്ന കിറ്റുകൾ
സ്റ്റാൻഡേർഡ് ഹാച്ച്ബാക്കുകളെ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാൻ ഉപയോഗിക്കാവുന്ന ഒരു കോംപാക്ട് സീരീസും നോർത്വേയുടെ പക്കലുണ്ട്. ഈ കിറ്റ് നിലവിൽ പോളോ, ബീറ്റ്, സ്വിഫ്റ്റ് എന്നിവയുമായി പൊരുത്തപ്പെടും. 5 മുതൽ 6 മണിക്കൂർ വരെ ചാർജ്ജ് ചെയ്താൽ 120 കിലോമീറ്റർ റേഞ്ച് ലഭിക്കും. എർട്ടിഗ പോലെ ഏഴ് സീറ്റുള്ള വാഹനങ്ങൾക്കായി മെറ്റാരു കിറ്റിെൻറ പരീക്ഷണത്തിലാണ് തങ്ങളെന്ന് കമ്പനി പറയുന്നു. പൂർണ ചാർജിൽ ഏകദേശം 500 കിലോമീറ്റർ റേഞ്ച് തരാൻ ഇൗ കിറ്റിന് കഴിയും. അത് ഭാവിയിൽ വരും. 6 മുതൽ 8 മണിക്കൂർ വരെ ചാർജ്ജ് ചെയ്ത് ഉപയോഗിക്കാവുന്ന 160-190 കിലോമീറ്റർ റേഞ്ചുള്ള വാണിജ്യ വാഹന പാക്കേജും നോർത്ത് വേ പുറത്തിറക്കിയിട്ടുണ്ട്. ഇത് നിലവിൽ ടാറ്റാ എയ്‌സുമായി പൊരുത്തപ്പെടുന്നു.
കിറ്റുകൾ ബുക്ക് ചെയ്യാം
ഇ.വി കിറ്റുകൾ നോർത്ത് വേയുടെ ഒൗദ്യോഗിക വെബ്സൈറ്റ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്. കിറ്റ് ബുക്ക് ചെയ്യുന്നതിന് 25,000 രൂപ നൽകണം. കിറ്റിെൻറ മൊത്തം ചെലവ് 5 മുതൽ 6 ലക്ഷവും ഒപ്പം ജിഎസ്ടിയും ഉൾപ്പെടുന്നതാണ്. കിറ്റ് ഡെലിവറിക്ക് ഏകദേശം ആറ് മാസമെടുക്കും. 500 കിറ്റുകൾ മാത്രമാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന രീതിയിലാകും കിറ്റ് നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.