പുതുമകളുമായി എസ് ക്രോസ്; വിലയിലും മാരുതി മാജിക്
text_fieldsപ്രീമിയം ക്രോസോവർ എന്ന സങ്കൽപ്പവുമായി മാരുതി സുസുക്കി എസ്.േക്രാസിനെ അവതരിപ്പിച്ചു. ഡീസലിനെ പൂർണ്ണമായും ഒഴിവാക്കി പുതുപുത്തൻ പെട്രോൾ എഞ്ചിനുമായാണ് എസ് േക്രാസിെൻ വരവ്. 2020 ഒാേട്ടാ എക്സ്പോയിൽ അവതരിപ്പിച്ച വാഹനം ആറ് മാസങ്ങൾക്ക് ശേഷമാണ് വിപണിയിൽ എത്തുന്നത്. ഒരുപാട് മാറ്റങ്ങളുണ്ടെങ്കിലും വില പിടിച്ച് നിർത്താനായത് വിപണിയിൽ ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് മാരുതി.
കാഴ്ചയിൽ മാറ്റമില്ല
മാറ്റങ്ങളേറെ ഉള്ളതുകൊണ്ട് മാറ്റമില്ലാത്തതെന്തെന്ന് പറഞ്ഞ് തുടങ്ങാം. രൂപത്തിൽ പഴയ എസ് ക്രോസ് തെന്നയാണ് 2020ലുമുള്ളത്. അത്യാകർഷകമാണ് ഇൗ രൂപമെന്ന് പറയാനൊക്കില്ല. ക്ലാസിക് ക്രോസോവറാണ് എസ് ക്രോസ്. ഹാച്ച്ബാക്കുകളെ ഗിമ്മിക് കാട്ടി ക്രോസോവർ ആക്കുകയായിരുന്നില്ല മാരുതി. എസ് ക്രോസിെൻറ ജനനംതന്നെ ക്രോസ് ഒാവർ ആയിട്ടായിരുന്നു. അതിെൻറ ഗുണം നീളത്തിലും വീതിയിലും ഒക്കെ ദൃശ്യമാണ്.
എഞ്ചിൻ പുതിയത്
മാരുതിയുടെ ഏറ്റവും പുതിയ 1.5ലിറ്റർ കെ സീരീസ് ബി.എസ് സിക്സ് പെട്രോൾ എഞ്ചിനാണ് നൽകിയിരിക്കുന്നത്. വിറ്റാര ബ്രെസ്സ, സിയാസ്, എർട്ടിഗ, എക്സ്.എൽ.സിക്സ് എന്നിവയിലെല്ലാം ഇൗ എഞ്ചിനാണ് നൽകിയിരിക്കുന്നത്. 6,000 ആർ.പി.എമ്മിൽ 103 ബി.എച്ച്.പി കരുത്തും 4,400 ആർ.പി.എമ്മിൽ 138 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും. 18.55 കിലോമീറ്റർ എന്ന ഇൗ വിഭാഗത്തിലെ മികച്ച ഇന്ധനക്ഷമതയാണ് എസ്.ക്രോസിെൻറത്. ശബ്ദം, വിറയൽ എന്നിവയിൽ മികച്ച ഇൻസുലേഷൻ ഏർപ്പെടുത്താനായതും നേട്ടമാണ്.
ഒാേട്ടാമാറ്റിക് ഗിയർ ബോക്സ്
ആദ്യമായി എസ് ക്രോസിൽ ഒാേട്ടാമാറ്റിക് ഗിയർബോക്സ് വരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. മാരുതിയുടെ മറ്റ് വാഹനങ്ങളിലുള്ള നാല് സ്പീഡ് ടോർക്ക് കൺവർട്ടർ ഗിയർബോക്സാണിത്. ഇൗ വിഭാഗത്തിലെ ഏറ്റവും മികച്ച ഗിയർബോക്സൊന്നുമല്ല ഇത്. ഒാേട്ടാമാറ്റിക് ഇല്ല എന്ന കുറവ് പരിഹരിക്കുമെന്നല്ലാതെ മികച്ച ഒാേട്ടാ വാഹനമല്ല എസ് ക്രോസ്. ഹിൽ ഹോൾഡ് അസിസ്റ്റ് പോലെ ഉപയോഗപ്രദമായ സൗകര്യങ്ങൾ ഒാേട്ടാ വാഹനത്തിലുണ്ട്. മാനുവലിൽ അഞ്ച് സ്പീഡ് ഗിയർബോക്സാണ്.
ഹൈബ്രിഡ് സിസ്റ്റം
മാരുതിയുടെ മൈൽഡ് ഹൈബ്രിഡ് സിസ്റ്റമായ എസ്.എച്ച്.വി.എസ് എസ് ക്രോസിലുമുണ്ട്. ഇൗ വർഷം മാരുതി ഹൈബ്രിഡ് സിസ്റ്റത്തെ പുതുക്കിയിരുന്നു. ഇരട്ട ലിഥിയം അയൺ ബാറ്ററിയോടുകൂടിയ ഹൈബ്രിഡ് സംവിധാനം ഇന്ധനക്ഷമത വർധിപ്പിക്കും. പുതുക്കിയ 2.0 ഇൻഫൊടൈൻമെൻറ് സിസ്റ്റം മികച്ചതാണ്. ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ, ആൻഡ്രോയ്ഡ് ഒാേട്ടാ, ആപ്പിൾ കാർപ്ലെ,വോയ്സ് റെക്കഗ്നിഷൻ എന്നിവ ഉൾെപ്പടുത്തിയിട്ടുണ്ട്. മൊബൈലിൽ പ്രവർത്തിക്കുന്ന ആപ്പും മാരുതി ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
സുരക്ഷ
മികച്ച സുരക്ഷയാണ് എസ് ക്രോസിൽ ഒരുക്കിയിരിക്കുന്നത്. ഇരട്ട എയർബാഗ്, എ.ബി.എസ്, ഇ.ബി.ഡി, ഡ്രൈവർ, കൊ ഡ്രൈവർ സീറ്റ്ബെൽറ്റ് റിമൈൻഡർ, പാർക്കിങ്ങ് സെൻസറുകൾ, െഎസോഫിക്സ് പോർട്ടുകൾ, ഹൈ സ്പീഡ് വാണിങ്ങ് സിഗ്നൽ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. വില 8.39 ലക്ഷംമുതൽ 12.39 ലക്ഷംവരെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.