കുഞ്ഞൻ വാഗണറിെൻറ ലിമോസിൻ പരിണാമം; അതും വെറും 2.3ലക്ഷത്തിന്
text_fieldsസുസുക്കിയുടെ ഏറ്റവും ജനപ്രിയ വാഹനങ്ങളിൽ ഒന്നാണ് വാഗണർ. ഇന്ത്യയിലായാലും ജപ്പാനിലായാലും പാകിസ്ഥാനിലായാലും അതിന് മാറ്റമൊന്നുമില്ല. വാഗണർ എന്നാൽ അതിെൻറ കുഞ്ഞൻ രൂപമാണ് ആദ്യം മനസിൽവരിക. നഗര യാത്രകൾ അനായാസമാക്കുന്ന, ഉയർന്ന സീറ്റിങ് പൊസിഷനുള്ള വാഹനമായതിനാൽ തുടക്കക്കാരായ ഡ്രൈവർമാരുടെ പ്രിയ വാഹനമാണ് വാഗണർ. ഇതിനൊക്കെ നേർ വിപരീദ ചിത്രങ്ങളാണ് ലിമോസിൻ എന്ന് കേട്ടാൽ നമ്മുടെ മനസിലെത്തുക. നീണ്ട് നിവർന്ന് കിടക്കുന്ന, വളക്കാനും തിരിക്കാനും ബുദ്ധിമുട്ടുള്ള നേർരേഖയിൽ സഞ്ചരിക്കുന്ന ആഡംബര വാഹനങ്ങളാണ് ലിമോസിനുകൾ. ഇൗ രണ്ട് വാഹനങ്ങളേയും ഒന്നിച്ച് ചേർത്തിരിക്കുകയാണ് പാകിസ്ഥാനിൽ നിന്നുള്ള വാഹനപ്രേമി. അതിന് ചിലവായതാകെട്ട നിസാര തുകയാണെന്നതും പ്രത്യേകതയാണ്. വെറും 2.3 ലക്ഷം ചിലവിലാണ് വാഗണറിനെ ലിമോസിനായി മാറ്റിയിരിക്കുന്നത്.
മുഹമ്മദ് ഇർഫാൻ ഉസ്മാൻ എന്നാണ് കാറിെൻറ ഉടമയുടെ പേര്. പാക്കിസ്ഥാനിൽ കാർ ഗാരേജും വർക്ക്‌ഷോപ്പും ഇദ്ദേഹത്തിനുണ്ട്. 35 വർഷത്തിലേറെയായി അദ്ദേഹം ഈ രംഗത്തുണ്ട്. 1977 മുതൽ അദ്ദേഹം സൗദി അറേബ്യയിൽ ജോലിചെയ്തിരുന്നു. പാക്കിസ്ഥാനിലേക്ക് മടങ്ങിയെത്തിയ ഉസ്മാൻ പുതിയ വർക്ക് ഷോപ്പ് ആരംഭിക്കുകയായിരുന്നു. പിന്നീടാണ് പുതിയ പദ്ധതി ആരംഭിച്ചത്. തുടർന്ന് ഉസ്മാൻ 2018 ൽ വാഗണർ ഇറക്കുമതി ചെയ്തു. 2015 മോഡൽ വാഹനമായിരുന്നു ഇത്. മൂന്ന് വർഷത്തോളം സമയമെടുത്തായിരുന്നു വാഹനത്തിെൻറ പരിണാമം. വാഗണറിെൻറ മുൻഭാഗവും പിൻഭാഗവും നിലനിർത്തി നടുവിൽ മുറിച്ച് പുതിയൊരുഭാഗം കൂട്ടിച്ചേർക്കുകയായിരുന്നു.
മുന്നിലും പിന്നിലുമുള്ള ആക്‌സിലുകളും വാഹന ഭാഗങ്ങളും പിന്നീട് കൂട്ടിച്ചേർത്തതാണ്. വാതിലുകൾ, മേൽക്കൂര, ഇരിപ്പിടങ്ങൾ എന്നിവ ഇറക്കുമതി ചെയ്തു. പദ്ധതിയുടെ ആകെ ചെലവ് ഏകദേശം 5 ലക്ഷം പാകിസ്ഥാനി രൂപയാണ്. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഇത് 2.3 ലക്ഷം രൂപവരും. വാഹനത്തിെൻറ യഥാർത്ഥ നീളത്തിൽ 3 അടി 7 ഇഞ്ച് അധികമായി ചേർത്തിട്ടുണ്ട്. 14.5 അടി നീളമുള്ള കാറാണ് നിലവിലുള്ളത്. ആറ് വാതിലുകളുള്ള വാഹനത്തിൽ ആുപേർക്ക് സഞ്ചരിക്കാം. കാറിൽ മറ്റ് മാറ്റങ്ങളൊന്നുമില്ല. എഞ്ചിനും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമെല്ലാം ഒറിജിനൽ വാഗണറിലേതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.