ലേലത്തിൽ ലഭിച്ചത് 152.42 കോടി; നിസാരനല്ല ഇൗ സൂപ്പർ കാർ
text_fieldsഇൗ വർഷത്തെ ലേലത്തുകകളെയെല്ലാം കടത്തിവെട്ടി ഒരു സൂപ്പർ കാർ. കാലിഫോർണിയയിലെ പെബ്ബിൾ ബീച്ചിൽ നടന്ന ലേലത്തിലാണ് മക്ലാരൻ എഫ് വൺ ലേല റിക്കോർഡുകൾ അട്ടിമറിച്ചത്. 20.5 മില്യൺ ഡോളർ അഥവാ 152.42 കോടി രൂപക്കാണ് കലക്ടർമാരുടെ പ്രിയ വാഹനമായ എഫ് വൺ ലേലം ചെയ്യപ്പെട്ടത്. ഗുഡിങ് ആൻഡ് കമ്പനിയാണ് വാഹനം ലേലത്തിൽവച്ചത്. കോവിഡ് കാരണം നിർത്തിവച്ചിരുന്ന ലേല വിപണിക്ക് ഉണർവ്വ് പകരാനും എഫ് വണ്ണിെൻറ മികച്ച വില കാരണമായിട്ടുണ്ട്.
മക്ലാരൻ എഫ് വൺ
വാഹനലോകത്തെ ആദ്യ ആധുനിക സൂപ്പർ കാറെന്നാണ് മക്ലാരൻ എഫ് വൺ അറിയപ്പെടുന്നത്. ആകെ നൂറ് ഏഫ് വണ്ണുകളാണ് മക്ലാരൻ നിർമിച്ചിട്ടുള്ളത്. അതിനാൽ അവ അപൂർവ്വമായി മാത്രമാണ് ലേലത്തിൽ വരുന്നത്. ലോകമെമ്പാടുമുള്ള കളക്ടർമാർ എഫ് വണ്ണിെൻറ ലേലത്തിനായി ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.600 കുതിരശക്തിയുള്ള 6 ലിറ്റർ വി 12 എഞ്ചിനാണ് വാഹനത്തിന് കരുത്തുഎകരുന്നത്. 240 മൈൽ വേഗത ആണ് പരമാവധി വേഗം. റോഡിനായുള്ള ആദ്യത്തെ ഫോർമുല വൺ കാർ എന്നാണ് എഫ് വൺ അറിയപ്പെടുന്നത്.
1990 കളുടെ മധ്യത്തിലാണ് മക്ലാരൻ എഫ് വൺ നിർമിച്ചത്. അന്ന് 800,000 മുതൽ 1 ദശലക്ഷം ഡോളർ വരെയാണ് വാഹനത്തിന് വിലയിട്ടിരുന്നത്. ആ സമയത്ത് ഉയർന്ന വിലയെ പലരും പരിഹസിച്ചിരുന്നു. എന്നാൽ പതിയെ എഫ് വണ്ണിെൻറ മൂല്യം ഉയരാൻ തുടങ്ങി. പലരും തങ്ങളുടെ മികച്ച നിക്ഷേപമായാണ് എഫ് വണ്ണിനെ കാണുന്നത്. 2019ൽ മക്ലാരൻ എഫ് വൺ 19.8 മില്യൺ ഡോളറിന് പ്രമുഖ ലേല സ്ഥാപനമായ സോത്തബി വിറ്റിരുന്നു. പുതിയ വിൽപ്പനയോടെ ഇൗ റെക്കോർഡാണ് പഴങ്കധയായത്. വാഹനം വാങ്ങിയത് ആരെന്ന് ലേല കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.