ഫെറാരിക്ക് ആദരമായി ബെൻസിന് ചുവപ്പ് പെയിൻറടിക്കുന്നു; ഫോർമുല വണ്ണിൽ പരിധിയില്ലാത്ത സൗഹൃദം
text_fieldsഫോർമുല വണ്ണിലെ തിളങ്ങുന്ന പേരാണ് ഫെറാരിയുടേത്. 999 എഫ് വൺ മത്സരങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു ഇൗ ഇറ്റാലിയൻ കുതിര. വരാൻ പോകുന്നത് ആയിരാമത്തെ മത്സരമാണ്. എല്ലാംകൊണ്ടും ചരിത്രപരമായ പോരാട്ടമാണത്. ഫെറാരിയുടെ സ്വന്തം തട്ടകമായ മ്യൂഗെല്ലൊയിലെ ട്രാക്കിലാണ് മത്സരം നടക്കുക.
ഇതുവരെ മോേട്ടാ ജി.പികൾക്ക് മാത്രം ഉപയോഗിച്ചിരുന്ന വേദിയാണിത്. ആദ്യമായാണ് ഫോർമുല വണ്ണിന് ഇവിടെ കളമൊരുങ്ങുന്നത്. എഫ് വണ്ണിൽ സുരക്ഷാ കാറുകൾ നൽകുന്നത് മെഴ്‌സിഡസ് ബെൻസാണ്. ബെൻസിെൻറ പെർഫോമൻസ് വിഭാഗമായ എ.എം.ജി കാറുകളാണ് ഫോർമുല വൺ കാറുകൾക്കൊപ്പം കുതിച്ചുപായുന്നത്. വരാൻ പോകുന്ന മ്യൂഗല്ലൊ ഗ്രാൻപ്രീയിൽ തങ്ങളുടെ സേഫ്റ്റി കാറുകൾക്ക് ചുറപ്പ് നിറം നൽകാനാണ് ബെൻസ് തീരുമാനിച്ചിരിക്കുന്നത്.
1000 മത്സരങ്ങൾ പൂർത്തിയാക്കുന്ന ഫെറാരിക്ക് ആദരമായാണ് ബെൻസിെൻറ തീരുമാനം. 'മഹത്തായ ഇറ്റാലിയൻ ബ്രാൻഡിെൻറ നീണ്ട റേസിംഗ് പാരമ്പര്യത്തെ അടയാളപ്പെടുത്തുന്നതാകും മ്യൂഗല്ലൊ ഗ്രാൻപ്രീ'മെഴ്‌സിഡസ് ടീം ലീഡർ ടോട്ടോ വോൾഫ് പറഞ്ഞു. 'മെഴ്‌സിഡസ്-എഎംജി സുരക്ഷാ കാറിന് ഫെറാരി റെഡ് നിറം ഉപയോഗിച്ചാകും ഞങ്ങൾ ഈ നേട്ടത്തെ ആദരിക്കുക. ഫോർമുല വണ്ണിന് നിരവധി ചരിത്ര നിമിഷങ്ങൾ നൽകിയ മാറനെല്ലോയിലെ പുരുഷന്മാർക്കും സ്ത്രീകൾക്കും ആഘോഷിക്കാനുംം അഭിമാനിക്കാനും ഏറെയുണ്ട്. അത്തരം എല്ലാ ആഘോഷങ്ങൾക്കും ഞങ്ങൾ ആദരവ് നൽകുന്നു'-അദ്ദേഹം കൂട്ടിച്ചേർത്തു.
മ്യൂഗല്ലോയിലെ മത്സരത്തെക്കുറിച്ച് എഫ് വൺ ഡ്രൈവർമാരും ആവേശത്തിലാണ്. മോട്ടോ ജി.പി ഇതിഹാസം വാലൻറീനോ റോസിയും പുതിയ മത്സരെത്തക്കുറിച്ച് വലിയ ആവേശത്തിലാണ്. 'എനിക്കും എന്നെപ്പോലെ ഒരുപാട് റൈഡർമാർക്കും മ്യുഗല്ലോയിതേ് ലോകത്തിലെ ഏറ്റവും മികച്ച ട്രാക്കുകളിൽ ഒന്നാണ്. മോട്ടോർ സൈക്കിളുകൾക്കും കാറുകൾക്കും ഇവിടെ തിളങ്ങാനാകും' 2008ൽ ഫെറാരി എഫ് 1 കാർ പരീക്ഷണ ആവശ്യങ്ങൾക്കായി ട്രാക്കിൽ ഓടിച്ചിട്ടുള്ള റോസി സാക്ഷ്യം പറയുന്നു. സെപ്തംബർ 11 മുതൽ 13വരെയാണ് മ്യൂഗല്ലൊ ഗ്രാൻപ്രീ
There's something different about the Safety Car this weekend! 😍😍😍
— Mercedes-AMG F1 (@MercedesAMGF1) September 10, 2020
To mark @ScuderiaFerrari's historic 1000th @F1 Grand Prix - we're turning the @MercedesAMG Safety Car red in Mugello ❤️ pic.twitter.com/8N0veLOFyl
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.