മിണ്ടിയും പറഞ്ഞുമിരിക്കാൻ റോബോട്ടുമായി എം.ജി ആസ്റ്റർ; ആദ്യ എ.െഎ കാർ എന്ന് അവകാശവാദം
text_fieldsആസ്റ്റർ എന്ന പേരിൽ പുതിയൊരു എസ്‌യുവിയെ വിപണിയിൽ അവതരിപ്പിക്കാൻ എംജി മോട്ടോർസ് ഇന്ത്യ തയ്യാറെടുക്കുന്നെന്ന വാർത്ത നേരത്തേ പുറത്തുവന്നിരുന്നു. എന്നാൽ ഇതേപറ്റി കമ്പനി ഒൗദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. ആസ്റ്റിെൻറ വില പ്രഖ്യാപനം സെപ്റ്റംബറിൽ നടക്കുമെന്നാണ് നിലവിൽ എം.ജി അറിയിച്ചിരിക്കുന്നത്. അതോടൊപ്പം വാഹനത്തിെൻറ ചില സവിശേഷതകളും എം.ജി പങ്കുവച്ചിട്ടുണ്ട്. ആസ്റ്ററിൽ വ്യക്തിഗത എഐ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) അസിസ്റ്റ് ഉണ്ടായിരിക്കുമെന്നാണ് എം.ജി പറയുന്നത്. ഇതോടൊപ്പം ലെവൽ 2 അഡാസ് സംവിധാനവും ഉൾപ്പെടുത്തും. ഇവ രണ്ടും സെഗ്മെൻറ്-ഫസ്റ്റ് ഫീച്ചറുകളായിരിക്കും.
ഇൻറർനെറ്റ് കാർ
ഇൻറർനെറ്റ് അധിഷ്‌ഠിത സവിശേഷതകൾക്കായി ജിയോ ഇ-സിം ആസ്റ്ററിന് നൽകും. രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായിട്ടായിരിക്കും വാഹനം നിരത്തിലെത്തുക. അമേരിക്കൻ കമ്പനിയായ 'സ്റ്റാർ ഡിസൈൻ' രൂപകൽപന ചെയ്ത വ്യക്തിഗത എ.െഎ അസിസ്റ്റൻറുമായി വരുന്ന ആദ്യത്തെ ആഗോള എംജി മോഡലായിരിക്കും ആസ്റ്റർ. എ.െഎ അസിസ്റ്റൻറിനായി ഡാഷ്‌ബോർഡിൽ ഒരു ഇൻററാക്ടീവ് റോബോട്ടിനെ അവതരിപ്പിക്കും.
മനുഷ്യരെപ്പോലെ ആശയവിനിമയം നടത്താൻ ശേഷിയുള്ള റോബോട്ട്, വിക്കിപീഡിയ വഴി നാം ചോദിക്കുന്ന വിഷയത്തെക്കുറിച്ച് വിശദമായ വിവരങ്ങൾ നൽകും. കാറിൽ ആളുകളുമായി ഇടപഴകുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ബ്ലോക്ക്‌ചെയിൻ, മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങിയ സാങ്കേതികവിദ്യകളെ സംയോജിപ്പിക്കുന്ന കാർ-എ-പ്ലാറ്റ്‌ഫോം (CAAP) സോഫ്റ്റ്‌വെയർ കൺസെപ്റ്റ് ലഭിക്കുന്ന ആദ്യ കാറായിരിക്കും ആസ്റ്റർ. മാപ്പ് മൈ ഇന്ത്യ, ജിയോ കണക്റ്റിവിറ്റി തുടങ്ങിയവയുമായുള്ള മാപ്പുകളും നാവിഗേഷനും ഉൾപ്പെടെ സബ്സ്ക്രിപ്ഷനുകളും സേവനങ്ങളും വാഹനം നൽകും.
ലെവൽ 2 അഡാസ്
ആസ്റ്ററിലെ ഏറ്റവും ശ്രദ്ധേയമായ സംവിധാനം അതിെൻറ ലെവൽ 2 അഡാസ് ടെക് ആണ്. ഇടത്തരം എസ്.യു.വി വിഭാഗത്തിൽ ആദ്യമായാണ് ലെവൽ 2 അഡാസ് ഉൾപ്പെടുത്തുന്നത്. എംജി ഗ്ലോസ്റ്ററിന് പോലും ലെവൽ 1 അഡാസ് സാങ്കേതികവിദ്യയാണുള്ളത്. അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ഫോർവേഡ് കോളിഷൻ വാണിങ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിങ്, ലെയ്ൻ ഡിപാർച്ചർ പ്രിവൻഷൻ, ഇൻറലിജൻറ് ഹെഡ്‌ലാമ്പ് കൺട്രോൾ (ഐഎച്ച്സി), റിയർ ഡ്രൈവ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകൾ അഡാസ് കൊണ്ടുവരും.
ആസ്റ്ററിെൻറ ഇൻഫോടെയിൻമെൻറ് സിസ്റ്റം ജിയോ ഇ-സിം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇൻ-കാർ കണക്റ്റിവിറ്റി സവിശേഷതകളോടെ വരുമെന്ന് എംജി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാഹനത്തിെൻറ വിശദാംശങ്ങൾ ഉൾപ്പെടുത്തി പ്രത്യേക ടീസർ കമ്പനി പുറത്തുവിട്ടിട്ടുണ്ട്.
എഞ്ചിൻ
ആസ്റ്റർ എസ്‌യുവി 120 എച്ച്പി, 150 എൻഎം, 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായിട്ടായിരിക്കും വിപണിയിൽ എത്തുക. കൂടാതെ, 163 എച്ച്പി, 230 എൻഎം, 1.3 ലിറ്റർ ടർബോ-പെട്രോൾ എൻജിനും ഉണ്ടാകും. പ്രധാന എതിരാളികളായ ക്രെറ്റയ്ക്കും സെൽറ്റോസിനും 140 എച്ച്പി, 1.4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കുന്നുണ്ട്. നിസാൻ കിക്സ് റെനോ ഡസ്റ്റർ എന്നിവ 156 എച്ച്പി, 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനിലാണ് വരുന്നത്. ആസ്റ്ററിെൻറ എഞ്ചിനുകൾ മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ബന്ധിപ്പിക്കും.
വില
ആസ്റ്റർ എസ്‌യുവിക്ക് മത്സരാധിഷ്ഠിതമായി വിലയിടാനാണ് എംജി മോട്ടോർ ഇന്ത്യ പദ്ധതിയിടുന്നത്. 10-16 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.രാജ്യത്തെ വാഹന വിപണിയിൽ കടുത്ത മത്സരം നേരിടുന്ന വിഭാഗമാണ് മിഡ്സൈസ് എസ്.യു.വികളുടേത്. മാരുതി സുസുക്കി ബ്രെസ്സ നയിക്കുന്ന ഇൗ വിഭാഗത്തിൽ ഹ്യൂണ്ടായ് വെന്യൂ, ടാറ്റ നെക്സൺ, കിയ സോനറ്റ്, ഫോർഡ് ഇക്കോസ്പോർട്ട് തുടങ്ങിയ അതികായന്മാരുമുണ്ട്. ഇതോടൊപ്പം ചെറുമീനുകളായ ടൊയോട്ട അർബൻ ക്രൂസർ, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ തുടങ്ങിയ വാഹനങ്ങളുമൊക്കെയായി നിലവിൽ തിങ്ങിനിറഞ്ഞ അവസ്ഥയിലാണ് ഇൗ വിഭാഗം.
ആസ്റ്ററിനെക്കൂടി ഉൾക്കൊള്ളുന്നതിനായി ഗുജറാത്തിലെ ഹാലോൾ പ്ലാൻറിെൻറ ശേഷി വർധിപ്പിക്കാനും എം.ജി തീരുമാനിച്ചിട്ടുണ്ട്. നിലവിൽ പ്ലാൻറിെൻറ ശേഷി പ്രതിവർഷം 80,000 യൂനിറ്റാണ്. ഇത് 1,00,000 യൂനിറ്റായി ഉയർത്താനാണ് എം.ജി ആലോചിക്കുന്നത്. 'ആസ്റ്ററിനായി ഹാലോളിലെ മുഴുവൻ ശേഷിയും ഉപയോഗിക്കേണ്ടതുണ്ട് '-കമ്പനി പ്രസിഡൻറും മാനേജിങ് ഡയറക്ടറുമായ രാജീവ് ഛാബ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.