ബ്രെസ്സയെ പൂട്ടാൻ കോമ്പാക്ട് എസ്.യു.വിയുമായി എം.ജി; ചൈനക്കാരുടെ മുന്നിൽ മുട്ടുമടക്കുമോ മാരുതി
text_fieldsരാജ്യത്തെ വാഹന വിപണിയിൽ കടുത്ത മത്സരം നേരിടുന്ന വിഭാഗമാണ് കോമ്പാക്ട് എസ്.യു.വികളുടേത്. മാരുതി സുസുക്കി ബ്രെസ്സ നയിക്കുന്ന ഇൗ വിഭാഗത്തിൽ ഹ്യൂണ്ടായ് വെന്യൂ, ടാറ്റ നെക്സൺ, കിയ സോനറ്റ്, ഫോർഡ് ഇക്കോസ്പോർട്ട് തുടങ്ങിയ അതികായന്മാരുമുണ്ട്. ഇതോടൊപ്പം ചെറുമീനുകളായ ടൊയോട്ട അർബൻ ക്രൂസർ, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ തുടങ്ങിയ വാഹനങ്ങളുമൊക്കെയായി നിലവിൽ തിങ്ങിനിറഞ്ഞ അവസ്ഥയിലാണ് ഇൗ വിഭാഗം. ഇവിടേക്ക് പുതിയൊരു അഥിതികൂടി എത്തുമെന്നാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. ചൈനീസ് കമ്പനിയായ സായിക്കിൻറ സബ്സിഡിയറിയായ മോറിസ് ഗ്യാരേജ് ആണ് കോമ്പാക്ട് എസ്.യു.വി വിപണി ലക്ഷ്യമാക്കി പുതിയൊരു വാഹനം അവതരിപ്പിക്കുന്നത്.
എം.ജി ആസ്റ്റർ
ഹെക്ടർ, ഹെക്ടർ പ്ലസ്, ഗ്ലോസ്റ്റർ, ഇസഡ്.എസ് ഇ.വി എന്നീ വാഹനങ്ങളാണ് നിലവിൽ എം.ജിക്ക് ഇന്ത്യയിലുള്ളത്. കുറഞ്ഞകാലം കൊണ്ട് രാജ്യത്തെ വിപണിയിൽ ജനപ്രിയമാകാനും എം.ജിക്ക് കഴിഞ്ഞിട്ടുണ്ട്. ഇസഡ്.എസ് എസ്.യു.വിയെ പരിഷ്കരിച്ച് ആസ്റ്റർ എന്ന പേരിൽ ഒരു വാഹനം സെപ്റ്റംബറിൽ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് എം.ജി. ക്രെറ്റയൊക്കെ ഉൾപ്പെടുന്ന മിനി എസ്.യു.വി സെഗ്മെൻറിലാകും ആസ്റ്റർ ഉൾപ്പെടുക.
ആസ്റ്ററിനെക്കൂടി ഉൾക്കൊള്ളുന്നതിനായി ഗുജറാത്തിലെ ഹാലോൾ പ്ലാൻറിെൻറ ശേഷി വർധിപ്പിക്കാനും എം.ജി തീരുമാനിച്ചിട്ടുണ്ട്. നിലവിൽ പ്ലാൻറിെൻറ ശേഷി പ്രതിവർഷം 80,000 യൂനിറ്റാണ്. ഇത് 1,00,000 യൂനിറ്റായി ഉയർത്താനാണ് എം.ജി ആലോചിക്കുന്നത്. 'ആസ്റ്ററിനായി ഹാലോളിലെ മുഴുവൻ ശേഷിയും ഉപയോഗിക്കേണ്ടതുണ്ട് '-കമ്പനി പ്രസിഡൻറും മാനേജിങ് ഡയറക്ടറുമായ രാജീവ് ഛാബ പറഞ്ഞു.
എന്നുവരും കോമ്പാക്ട് എസ്.യു.വി
അടുത്തതായി തങ്ങളുടെ ലക്ഷ്യം കോമ്പാക്ട് എസ്.യു.വിയാണെന്ന് രാജീവ് ഛാബ ഒാേട്ടാക്കാർ ഇന്ത്യയോട് പറഞ്ഞു. നിലവിൽ സായിക്കിെൻറ ആഗോള ശ്രേണിയിൽ ഒരു കോമ്പാക്ട് എസ്‌യുവി ഇല്ല. പിന്നെയുള്ളത് ബോജോങ് 510 എന്ന മിനി എസ്.യു.വിയാണ്. ഇതിെൻറ നീളം 4,220 എം.എം ആണ്. ഇൗ വാഹനത്തെ പരിഷ്കരിച്ച് ഇന്ത്യയിലെത്തിക്കുക എന്ന പദ്ധതിയും നിലവിൽ എം.ജിക്ക് ഉണ്ട്.
ഇതല്ലാതെ ഇന്ത്യക്കാർക്ക് മാത്രമായി ഒരു കോമ്പാക്ട് എസ്.യു.വി രൂപകൽപ്പന ചെയ്യാനുള്ള ആലോചനകളും സായിക്കിൽ നടക്കുന്നുണ്ട്. ഇത്രവേഗം തങ്ങളെ സ്വീകരിച്ച വിപണിയിൽ പുതിയൊരു മോഡൽ എന്തുകൊണ്ട് അവതരിപ്പിച്ചുകൂട എന്ന ചിന്തയാണ് കോമ്പാക്ട് എസ്.യു.വി വരുമെന്ന ഉൗഹങ്ങൾക്ക് അടിസ്ഥാനം. എന്തായാലും 2023ന് ശേഷം മാത്രമേ കോമ്പാക്ട് എസ്‌യുവി വിപണിയിൽ എത്തുകയുള്ളൂ എന്നാണ് എം.ജി അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.