കോടിയേരി ഇല്ലെങ്കിലെന്താ, മിനി കൂപ്പർ ഉണ്ടല്ലോ; കാരാട്ട് ഫൈസലിെൻറ വിജയരഥം പരിചയപ്പെടാം
text_fieldsപണ്ടൊരിക്കൽ മിനി കൂപ്പറിൽ ഒന്ന് കയറിയതാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനജാഗ്രതാ യാത്രയായിരുന്നു അന്ന് കോടിയേരി നടത്തിയത്. യാത്രക്കിടയിൽ ഒരു ചുവന്ന കാറിൽ കയറി കുറച്ചുദൂരം സഞ്ചരിച്ചിരുന്നു അദ്ദേഹം. സ്വതവേ ഇത്തരം കാര്യങ്ങളിൽ ജാഗ്രത കൂടുതലുള്ള നാട്ടുകാർ അത് സാധാരണ കാറല്ലെന്നും ആഡംബര കാർ ആണെന്നും പേര് മിനി കൂപ്പർ എന്നാണെന്നും കണ്ടെത്തി. ആളൊരു വിദേശ ജനുസാണെന്നുകൂടി ഗവേഷകർ കണ്ടുപിടിച്ചതോടെ സംഗതി കൈവിട്ടുപോയി.
തൊഴിലാളി വർഗ നായകൻ വിദേശനിർമിത ആഢംബര കാറിൽ സഞ്ചരിക്കുന്നു എന്ന് എതിരാളികൾ പാടിനടന്നു. ചെറിയൊരു ജാഗ്രതക്കുറവ് പാർട്ടി സെക്രട്ടറിക്ക് സംഭവിച്ചതായി അനുയായികൾപോലും വിലയിരുത്തി. അന്ന് കോടിയേരി ബാലകൃഷ്ണന് ഒപ്പം മിനി കൂപ്പറിൽ സഞ്ചരിച്ച കാരാട്ട് ഫൈസലും വിവാദ നായകനായി.
കാലം മാറി കഥ മാറി...ഇന്ന് കാരാട്ട് ഫൈസൽ നിർണായകമായൊരു തെരഞ്ഞെടുപ്പ് യുദ്ധം ജയിച്ച് വരുേമ്പാൾ പര്യടനത്തിന് തെരഞ്ഞെടുത്തതും മിനി കൂപ്പറാണ്. ഒപ്പം സഖാവില്ലെങ്കിലും ഫൈസലിെൻറ വിജയം ശ്രദ്ധേയമാണ്. സ്വർണ്ണക്കടത്തിൽ ആരോപണവിധേയനായ ഫൈസലിനെ സി.പി.എം തെരഞ്ഞെടുപ്പിൽ നിന്ന് ഒൗദ്യോഗികമായി ഒഴിവാക്കിയിരുന്നു. പകരം ഒരു സ്ഥാനാർഥിയെ നിശ്ചയിക്കുകയും ചെയ്തു. ഫൈസലാകെട്ട സ്വതന്ത്രനായി മത്സരിച്ചു. എന്നാൽ ഫലം വന്നപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം നാട്ടുകാർ തിരിച്ചറിഞ്ഞത്. ഫൈസൽ വിജയിച്ചു എന്ന് മാത്രമല്ല ഇടതുപക്ഷത്തിെൻറ ഒൗദ്യോഗിക സ്ഥാനാർഥിക്ക് കിട്ടിയത് പൂജ്യം വോട്ടും. എല്ലാവരേയും തോൽപ്പിച്ച ഫൈസൽ തെൻറ വിജയയാത്രക്ക് തെരഞ്ഞെടുത്തതാകെട്ട പുതുപുത്തൻ മിനികൂപ്പറും.
മിനി കൂപ്പർ എന്ന ആഢംബര കാർ
സത്യത്തിൽ മിനി കൂപ്പർ ഒരു ആഡംബര വാഹനമാണോ? അത് തൽക്കാലം നമ്മുടെ ചിന്താഗതി പോലിരിക്കും. പാവം പോളോയും സ്വിഫ്റ്റുമൊക്കെ ആഡംബരമാകുന്ന കാലത്ത് മിനി കൂപ്പർ നിസംശയം ഒരു ആഡംബര വാഹനമാണെന്ന് പറയാം. െഎതിഹാസികമായൊരു ബ്രിട്ടീഷ് കാർ കമ്പനിയാണ് മിനി. നിലവിൽ ബി.എം.ഡബ്ല്യൂ ആണ് മിനിയുടെ ഉടമസ്ഥർ. മികച്ച സവിശേഷതകളുള്ള ചെറുകാറുകളാണ് മിനി എക്കാലത്തും നിർമിച്ചിട്ടുള്ളത്. ഡ്രൈവബിലിറ്റിയാണ് മിനിയുടെ ഏറ്റവും വലിയ സവിശേഷത.
മിനിയുടെ കൂടെയുള്ള കൂപ്പർ എന്നത് ജോൺ കൂപ്പർ വർക്സ് എന്ന ബ്രിട്ടീഷ് കമ്പനിയുടെ ചുരുക്കപ്പേരാണ്. ഇവരുടേയും നിലവിലെ ഉടമസ്ഥർ ബി.എം.ഡബ്ല്യൂ തന്നെയാണ്. എംപ്ലങ്ങൾ, എക്സ്ഹോസ്റ്റുകൾ, എയർ ഫിൽറ്റർ തുടങ്ങി അല്ലറ ചില്ലറ സാധനങ്ങൾ ഉണ്ടാക്കുന്ന ജോൺ കൂപ്പർ വർക്സ് മിനിയുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. മിനിക്ക് നിരവധി മോഡലുകളുണ്ട്. മിസി എസ്, മിസി എസ് കൺവെർട്ടിബിൾ, ക്ലബ്മാൻ, കൺട്രി മാൻ തുടങ്ങിയ മോഡലുകൾ ജനപ്രിയമാണ്. മിനി എസ് കൺവെർട്ടിബിൾ ആണ് കാരാട്ട് ഫൈസലിെൻറ വിജയഘോഷയാത്രയിൽ കാണുന്ന വാഹനം.
തുറന്ന മുകൾഭാഗമുള്ള ഇൗ വാഹനം മൂന്ന് ഡോർ കൂപ്പെ സ്റ്റൈലിങ്ങിലാണ് വരുന്നത്. 35-40 ലക്ഷം വിലവരുന്ന മിനി എസ് കൺവെർട്ടിബിൾ രണ്ട് വേരിയൻറുകളിൽ ലഭ്യമാണ്. 1998 സിസി, ബിഎസ് 6, സിംഗിൾ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഹനമാണിത്. 1370 കിലോഗ്രാം ഭാരം മാത്രമാണുള്ളത്. 125 ലിറ്ററാണ് ബൂട്ട് സ്പേസ്. 15 നിറങ്ങളിൽ വാഹനം ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.