Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Minister with over 40 cars who was Naba Kisore Das
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_right40ലധികം ആഡംബര കാറുകൾ,...

40ലധികം ആഡംബര കാറുകൾ, ഗരാജിൽ പോർഷേയും ഫെരാരിയും; നബ കിഷോർ ഒഡീഷയിലെ ഏറ്റവും സമ്പന്നനായ മന്ത്രി

text_fields
bookmark_border

കഴിഞ്ഞ ദിവസമാണ് ബി.ജെ.ഡി നേതാവും ഒഡീഷ മന്ത്രിയുമായ നബ കിഷോർ ദാസ് വെടിയേറ്റ് കൊല്ല​െപ്പട്ടത്. ഒഡീഷയിലെ ആ​​രോ​ഗ്യ​മ​ന്ത്രിയായ അദ്ദേഹത്തിന് മു​ൻ അം​ഗ​ര​ക്ഷ​ക​ന്റെ പോ​യ​ന്റ് ബ്ലാ​ങ്ക് വെ​ടി​യിലാണ് ജീ​വ​ൻ ന​ഷ്ട​മാ​കു​ന്ന​ത്. ഒഡീഷയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള എം.എല്‍.എയാണ് നബ കിഷോർ ദാസ്. മൂന്ന് തവണ എം.എല്‍.എ പദവി അലങ്കരിച്ച അദ്ദേഹം ഒഡീഷ മന്ത്രിസഭയിലെ ഏറ്റവും ധനികനായിരുന്നു. ആഡംബര കാറുകളോടായിരുന്നു അദ്ദേഹത്തിന് ഏറ്റവും പ്രിയം.

ഖ​നി​ക​ളു​ടെ നാ​ടാ​യ ഝാ​ർ​സു​ഗു​ഡ​യി​ൽ നി​ന്നു​ള്ള സ​മ്പ​ന്ന രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യി​രു​ന്നു ന​ബ കി​ഷോ​ർ ദാ​സ്. റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​കാ​ര​നാ​യ അദ്ദേഹം കഴിഞ്ഞ തവണ ഇലക്ഷൻ കമ്മീഷന് നൽകിയ വിവരം അനുസരിച്ച് 34 കോ​ടി​യു​​ടെ സ്വ​ത്താണുള്ളത്.

ജാര്‍സുഗുഢയ്ക്ക് അടുത്തുള്ള ബ്രജ് രാജ് നഗറില്‍ വെച്ചാണ് മന്ത്രിയ്ക്ക് വെടിയേറ്റത്. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആയ ഗോപാല്‍ ദാസാണ് മന്ത്രിയ്ക്ക് നേരെ വെടിയുതിര്‍ത്തത്. സംഭവത്തിന് ശേഷം ഇയാളെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കാറുകളോട് എന്നും പ്രിയം

കാറുകളോട് വളരെയധികം കമ്പമുള്ളയാളായിരുന്നു നബ കിഷോർ. പോർഷെ, ഫെറാരി പോലുള്ള സ്​പോർട്സ് കാറുകളും അദ്ദേഹത്തിന്റെ ഗരാജിൽ ഉണ്ടായിരുന്നു. ഏകദേശം 40 കാറുകളാണ് മന്ത്രിയ്ക്ക് ഉണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. അദ്ദേഹം പോർഷെ കാറിൽ സഞ്ചരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ബി​ജു ജ​ന​താ​ദ​ളി​ന്റെ (ബി.​ജെ.​ഡി) രാ​ഷ്ട്രീ​യ സ്വാ​ധീ​ന​ത്തെ ശ​ക്ത​മാ​യി അ​തി​ജീ​വി​ച്ച കോ​ൺ​ഗ്ര​സു​കാ​ര​നാ​യി​രു​ന്നു നാ​ലു വ​ർ​ഷം മു​മ്പ് വ​രെ ന​ബ കി​ഷോ​ർ ദാ​സ്. ഒ​ടു​വി​ൽ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ന​വീ​ൻ പ​ട്നാ​യി​ക്കി​ന്റെ രാ​ഷ്ട്രീ​യം അം​ഗീ​ക​രി​ച്ച് ബി.​​ജെ.​ഡി​യി​ൽ ചേ​ർ​ന്നു. നി​യ​മ​സ​ഭ​യി​ലേ​ക്ക് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ മ​ന്ത്രി​സ​ഭ​യി​ലു​മെ​ത്തി.

ക​ഴി​ഞ്ഞ ജൂ​ണി​ൽ ന​വീ​ൻ പ​ട്നാ​യി​ക് മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ ഇ​ള​ക്കം ത​ട്ടാ​ത്ത അ​പൂ​ർ​വം പേ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു ഇ​ദ്ദേ​ഹം. അ​ടു​ത്തി​ടെ ന​ട​ന്ന പ​ദം​പു​ർ നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​വ​ച​ന​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം നേ​ടാ​നാ​യ​ത് ന​ബ കി​ഷോ​റി​ന്റെ രാ​ഷ്ട്രീ​യ ആ​സൂ​ത്ര​ണ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു.നി​യ​മ​വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ കോ​ൺ​ഗ്ര​സി​ന്റെ വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​മാ​യ സ്റ്റു​ഡ​ന്റ് യൂ​നി​യ​നി​ൽ പ്ര​വ​ർ​ത്തി​ച്ചാ​ണ് ന​ബ കി​ഷോ​ർ പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തെ​ത്തി​യ​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സി​ലും കോ​ൺ​ഗ്ര​സി​ലും ഉ​യ​ർ​ന്ന പ​ദ​വി​ക​ളി​ലെ​ത്തി. എ.​ഐ.​സി.​സി അം​ഗ​വും ഒ.​പി.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റു​മാ​യി. 2009ലും ’14​ലും ഝാ​ർ​സു​ഗു​ഡ​യി​ൽ നി​ന്ന് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച് ജ​യി​ച്ച ഇ​ദ്ദേ​ഹം 2019ൽ ​ബി.​ജെ.​ഡി​യി​ലേ​ക്ക് മാ​റി.

മന്ത്രിയുടെ നിര്യാണത്തില്‍ നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി. പാര്‍ട്ടിയ്ക്കും സര്‍ക്കാരിനുമുണ്ടായ തീരാ നഷ്ടമാണ് നബ കിഷോറിന്റെ മരണമെന്നാണ് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു. ”ബിജു ജനതാദള്‍ എന്ന പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചയാളാണ് നബ കിഷോര്‍ ദാസ്. താഴേക്കിടയില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവാണ് അദ്ദേഹം. എല്ലാവരും അദ്ദേഹത്തെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്നു. ഒഡീഷ സംസ്ഥാനത്തിനും ബിജെഡിയ്ക്കും ഉണ്ടായ തീരാനഷ്ടമാണ് ഈ നിര്യാണം”, പട്‌നായിക് പറഞ്ഞു.

ആരോഗ്യം, കുടുംബ ക്ഷേമം എന്നീ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. 2020-21ല്‍ കൊവിഡ് മഹാമാരി സംബന്ധിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിച്ച മന്ത്രി കൂടിയായിരുന്നു അദ്ദേഹം. സംസ്ഥാന രാഷ്ട്രീയത്തില്‍ ഉന്നത സ്ഥാനം അദ്ദേഹത്തിനുണ്ടായിരുന്നു. 2004ലാണ് അദ്ദേഹ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജാര്‍സുഗുഡയില്‍ നിന്ന് മത്സരിച്ചത്. അന്ന് പരാജയപ്പെടുകയായിരുന്നു.

1962 ജനുവരി ഏഴിനാണ് നബ കിഷോര്‍ ദാസ് ജനിച്ചത്. സാമ്പല്‍പൂരിലെ ഭോജ്പൂര്‍ ഹൈസ്‌കൂളില്‍ നിന്ന് 1978ല്‍ അദ്ദേഹം മെട്രിക്കുലേഷന്‍ പാസായി. പിന്നീട് ഇംഗ്ലീഷിലും നിയമത്തിലും ബിരുദം നേടുകയും ചെയ്തു. 1980കളിലാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുന്നത്. രാഷ്ട്രീയത്തില്‍ മാത്രമല്ല ബിസിനസ്സ് രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് കിഷോര്‍ ദാസ്. ഹോട്ടല്‍, ട്രാന്‍സ്‌പോര്‍ട്ട് എന്നീ മേഖലയില്‍ അദ്ദേഹം ബിസിനസ്സ് നടത്തിയിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:carsNaba Kisore Das
News Summary - Minister with over 40 cars — who was Naba Kisore Das
Next Story