നിരത്തിൽ അഭ്യാസപ്രകടനം; 20 കുട്ടികളും മൂന്ന് രക്ഷാകർത്താക്കളും ഉൾപ്പടെ 23 പേർക്കെതിരേ കേസെടുത്തു
text_fieldsജലന്ധർ: നിരത്തിൽ അഭ്യാസപ്രകടനം നടതതിയതിന് 20 കുട്ടികളും മൂന്ന് രക്ഷാകർത്താക്കളും ഉൾപ്പടെ 23 പേർക്കെതിരേ കേസെടുത്തു. ജലന്ധർ പൊലീസാണ് നിരത്തിലെ അതിക്രമങ്ങളുടെ പേരിൽ കേസെടുത്തത്. ഓടിക്കൊണ്ടിരുന്ന എസ്.യു.വികൾക്ക് മുകളിലും വശങ്ങളിലും നിന്ന് യാത്രചെയ്തെന്നാണ് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നത്.
വാഹന ഉടമകളായ ജലന്ധറിലെ ബാബ ദീപ് സിങ് നഗറിലെ താമസക്കാരനായ മൻവീർ സിങ്, ജലന്ധറിലെ കഹൻപൂർ ഗ്രാമത്തിൽ താമസിക്കുന്ന ജതീന്ദർ കുമാർ, ജലന്ധറിലെ മൊഹല്ല കാരാർ ഖാൻ സ്വദേശി കാന്ത, പ്രായപൂർത്തിയാകാത്ത 15 മുതൽ 20 വരെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ എന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വാഹനങ്ങൾ ഗുണ്ടാ ആക്രമണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും മൂന്ന് വാഹനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നാലാമത്തെ വാഹനത്തിന്റെ പരിശോധന നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. മൂന്ന് വാഹന ഉടമകളുടെ പേരുകൾ മാത്രമാണ് എഫ്.ഐ.ആറിൽ പരാമർശിച്ചിട്ടുള്ളത്. പ്രായപൂർത്തിയാകാത്തവർ വാഹനങ്ങൾ ഓടിക്കുകയും സ്റ്റണ്ട് അവതരിപ്പിക്കുകയും ചെയ്യുന്നത് നിലവിൽ ഗുരുതര കുറ്റകൃത്യമാണ്.
‘റോഡുകളിൽ ഇത്തരം അതിക്രമങ്ങളും ശല്യങ്ങളും സൃഷ്ടിക്കുകയും ഗുണ്ടായിസത്തിൽ ഏർപ്പെടുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ നിരീക്ഷിക്കണം. പ്രത്യേകിച്ച് അശ്രദ്ധ, അപകടകരമായ ഡ്രൈവിങ് അല്ലെങ്കിൽ സ്റ്റണ്ടുകൾ എന്നിവയിൽ ഏർപ്പെടുന്നയിൽ നിന്ന് തടയണം’- ജലന്ധർ എഡിസിപി ആദിത്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.