മോട്ടോർ വാഹന വകുപ്പിൽ നികുതി കുടിശിക; ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നീട്ടി
text_fieldsമോട്ടോർ വാഹന വകുപ്പിൽ നികുതി കുടിശിക വരുത്തിയ വാഹനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ നികുതി അടയ്ക്കാനായി സർക്കാർ ഏർപ്പെടുത്തിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നീട്ടി. 31.03.2021 വരെയാണ് തീയതി ദീർഘിപ്പിച്ചത്. 31.03.2016 വരെയോ അതിന് പിറകിലോട്ട് ഉള്ള കാലയളവിലേക്ക് വരെയോ മാത്രം നികുതി അടച്ചവർക്ക് ഈ അവസരം ഉപയോഗിക്കാം. അതായത് 31.3.2020ൽ ഏറ്റവും കുറഞ്ഞത് നാല് വർഷം വരെയെങ്കിലും നികുതി കുടിശ്ശിക ഉള്ളവർക്ക് മാത്രമേ അവസരം പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളൂ.
എന്നാൽ 31.3.2016ന് ശേഷം റവന്യൂറിക്കവറി വഴി മാത്രം നികുതി അടച്ചവർക്കും 31.3.2016ന് ശേഷം നികുതി ഒന്നും അടയ്ക്കാതെ ജിഫോം വഴി നികുതി ഇളവ് നേടിയവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. വാഹനം നശിച്ചു പോയവർക്കോ വാഹനം മറ്റാർക്കെങ്കിലും കൈമാറ്റം ചെയ്യപ്പെട്ട ശേഷം പേര് മാറാതെ നിങ്ങളുടെ പേരിൽ തന്നെ കിടക്കുകയും വാഹനത്തെ കുറിച്ച് യാതൊരു അറിവ് ഇല്ലാത്തവർക്കും വാഹനം മോഷണം പോയവർക്കും ഇതുവരെയുള്ള നികുതി കുടിശ്ശിക വളരെ കുറഞ്ഞ നിരക്കിൽ അടയ്ക്കാമെന്നതും ഭാവിയിലുള്ള നികുതി ബാധ്യതയിൽ നിന്ന് ഒഴിവാകാവുന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.
ഇതുസംബന്ധിച്ച വിശദവിവരങ്ങൾ മോട്ടോർ വാഹന ഡിപ്പാർട്ട്മെന്റ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.