മഹിക്കായി പുതിയ അതിഥി കാത്തിരിക്കുന്നു; വേഗം മടങ്ങി വരൂ എന്ന് സാക്ഷി
text_fieldsമഹേന്ദ്ര സിങ്ങ് ധോനിക്ക് വാഹനങ്ങളോടുള്ള കമ്പം പ്രശസ്തമാണ്. ബൈക്കുകളോടാണ് ഇഷ്ടം കൂടുതലെങ്കിലും കാറുകളും എസ്.യു.വികളും ഒന്നും അദ്ദേഹം വിട്ടുകളയാറില്ല. പുതിയ വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നതിനേക്കാർ മഹി ഇഷ്ടപ്പെടുന്നത് വ്യത്യസ്തവും പാരമ്പര്യവുമുള്ളവ സ്വന്തമാക്കാനാണ്.
കുറച്ച് നാളുകൾക്ക് മുമ്പാണ് ഇന്ത്യൻ പട്ടാളത്തിൽ നിന്ന് ലേലം ചെയ്ത നിസാൻ ജോംഗ ധോണി സ്വന്തമാക്കിയത്. പച്ച നിറമൊക്കെ അടിച്ച് ഭംഗികൂട്ടിയ വാഹനത്തിെൻറ ചിത്രം പിന്നീട് അദ്ദേഹം ഇൻസ്റ്റയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. മഹിയുടെ ഗ്യാരേജിലെ പുതിയ അതിഥിയാണ് നിലവിൽ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്.
70കളിൽ അമേരിക്കയിൽ നിർമിച്ചിരുന്ന പോണ്ടിയാക് ഫയർബേർഡ് ട്രാൻസ് എ.എം എന്ന മോഡലാണിത്. അമേരിക്കൻ മസിൽ കാർ വിഭാഗത്തിൽപെടുന്ന ഇവ കാർ ശേഖരണക്കാരുടെ ഇഷ്ട വാഹനമാണ്. ഇൗ വാഹനമൊരു ലെഫ്റ്റ് ഹാൻഡ് ഡ്രൈവാണ്. ഉശിരൻ ശബ്ദം പുറപ്പെടുവിക്കുന്ന ഇവക്ക് 325 എച്ച്.പി വി 8 എഞ്ചിനാണ് കരുത്ത്പകരുന്നത്.
രണ്ട് ഡോറുകളുള്ള പോണ്ടിയാക് സ്വാതന്ത്ര്യ ദിനത്തിലാണ് റാഞ്ചിയിലെത്തിയത്. എന്നാൽ ധോനി െഎ.പി.എൽ മത്സരവുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പർ കിങ്സ് ക്യാമ്പിലാണ്. അദ്ദേഹത്തിെൻറ ഭാര്യ സാക്ഷിയാണ് ഇൻസ്റ്റഗ്രാമിലൂടെ വാഹനത്തിെൻറ ചിത്രവും വീഡിയോയും പങ്കുവച്ചിരിക്കുന്നത്.
മിസ്സിങ്ങ് യു മേജർ ധോണി എന്ന കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്. വീഡിയോയിൽ ധോണിയുടെ ഗാരേജിലെ മറ്റ് വാഹനങ്ങളും കാണാം. ഹമ്മർ എച്ച് 2, ജീപ്പ് ഗ്രാൻഡ് ചെറോക്കി ട്രാക്ക്ഹോക്ക്, റോൾസ് റോയ്സ് സിൽവർ ഷാഡൊ സീരീസ് വൺ എന്നിവയൊക്കെ വീഡിയോയിൽ കാണുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.