Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Multi-crore Audi R8 supercar once owned by Virat Kohli now
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightകോഹ്​ലിയുടെ കോടികൾ...

കോഹ്​ലിയുടെ കോടികൾ വിലയുള്ള സൂപ്പർ കാർ വഴിയിൽക്കിടന്ന്​ നശിക്കുന്നു​? മൂക്കത്ത്​ വിരൽവച്ച്​ ആരാധകർ

text_fields
bookmark_border

ഇന്ത്യൻ ക്രിക്കറ്റ്​ ടീം നായകൻ വിരാട്​ കോഹ്​ലിയുടെ സൂപ്പർ കാറുകളോടുള്ള കമ്പം പ്രശസ്​തമാണ്​. പ്രധാനമായും ഒാഡിയുടെ വാഹനങ്ങളാണ്​ അദ്ദേഹം ഉപയോഗിച്ചിരുന്നത്​. ഒാഡിയുടെ ഇന്ത്യയിലെ ബ്രാൻഡ്​ അമ്പാസഡർമാരിൽ ഒരാളും കോഹ്​ലിയായിരുന്നു. ഒാഡിയുടെ സ്​പോർട്​സ്​ കാറായ ആർ 8കൾ എക്കാലത്തും കോഹ്​ലിയുടെ ഗ്യാരേജിൽ ഉണ്ടായിരുന്നു. കോഹ്​ലി ഉപയോഗിച്ച വാഹനങ്ങളുടെ നമ്പരുകളെല്ലാം ആരാധകർക്ക്​ മനപ്പാഠവുമാണ്​.

ഇൗയിടക്കാണ്​ കോഹ്​ലി 2012-2016 കാലയളവിൽ ഉപയോഗിച്ചിരുന്ന ഒാഡി ആർ 8 മോഡൽ മഹാരാഷ്​ട്രയിലെ സബർബൻ ഏരിയയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്​. കാറി​െൻറ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. തുടർന്നാണ്​ കോടികൾ വിലയുള്ള ഇൗ വാഹനം ഇൗ നിലയിലാകാനുള്ള കാരണം അന്വേഷിച്ച്​ ചിലരിറങ്ങിയത്​. അവർ കണ്ടെത്തിയ വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു.


ആ കാർ ഇപ്പോൾ കോഹ്​ലിയുടേതല്ല

പുതിയ കാറുകളും പഴയ കാറുകളുടെ നവീകരിച്ച മോഡലുകളും കോഹ്​ലി വാങ്ങാറുണ്ട്​. പുതിയവയ്‌ക്ക് ഇടം നൽകുന്നതിന് പഴയവ വിൽക്കുന്നതും പതിവാണ്​. ഇപ്പോൾ ചിത്രങ്ങളിലൂടെ പ്രചരിക്കുന്ന വാഹനം 2012ലാണ്​ ഇന്ത്യൻ ക്യാപ്​ടൻ സ്വന്തമാക്കുന്നത്​. 2016വരെ അത്​ അദ്ദേഹത്തി​െൻറ പക്കലുണ്ടായിരുന്നു. 2016 ൽ സാഗർ താക്കർ എന്ന വ്യക്തിക്ക് ഇടനിലക്കാരൻവഴി കാർ വിറ്റതായാണ്​ ഒൗദ്യോഗിക രേഖകൾ വ്യക്തമാക്കുന്നത്​. സാഗർ താക്കർ യഥാർഥത്തിൽ ഒരു ക്രിമിനലായിരുന്നു.

'ഷാഗി' എന്നറിയപ്പെട്ടിരുന്ന താക്കർ ത​െൻറ കാമുകിക്ക് സമ്മാനമായി നൽകാനാണ്​ കാർ വാങ്ങിയത്​. പിന്നീട്​ ക്രിമിനൽ കേസുകളിൽപെട്ട്​ ഒളിവിൽപ്പോയ സാഗർ താക്കറിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്​തു. മെഗാ കോൾ സെൻറർ അഴിമതിയിലും ഇയാൾ ഉൾപ്പെട്ടിരുന്നു. തുടന്ന്​ മുംബൈ പോലീസ് സാഗറി​െൻറ സ്വത്തുക്കളും കാറുകളും ഉൾപ്പെടെ പിടിച്ചെടുത്തു.


ഓഡി ആർ 8ഉം മുംബൈ മഹാപ്രളയവും

സാഗറിൽ നിന്ന് പിടിച്ചെടുത്ത ആർ 8 ശേഷം മുംബൈ പോലീസ് തുറന്ന ഗ്രൗണ്ടിലാണ്​ ഇട്ടിരുന്നത്​. മുംബൈയിലുണ്ടായ വെള്ളപ്പൊക്കത്തിൽപെട്ട്​ കാർ പൂർണമായും തകരാറിലാവുകയായിരുന്നു. പിന്നീടാരും തിരിഞ്ഞുനോക്കാതായതോടെ കാർ പൂർണമായും നാശോന്മുഖമായി. കോഹ്​ലിയുടെ ആദ്യ സ്​പോർട്​സ്​ കാറായിരുന്നു ആർ 8. സാഗർ 2.5 കോടി രൂപ നൽകിയാണ്​ വാഹനം സ്വന്തമാക്കിയതെന്ന്​ പോലീസ്​ പറയുന്നു. ത​െൻറ ആദ്യ സ്പോർട്​സ്​ കാറായതിനാൽ അദ്ദേഹം വാഹനം ഏറെ ഇഷ്​ടപ്പെട്ടിരുന്നു. മത്സരങ്ങൾക്ക്​ വാഹനം ഒാടിച്ച്​ അദ്ദേഹം എത്താറുണ്ടായിരുന്നു. ഒരിക്കൽ ആർ 8ൽ ക്രിസ് ഗെയ്‌ലിനെ മുംബൈ ചുറ്റിക്കാണിക്കുന്ന കോഹ്​ലിയുടെ വീഡിയോ വൈറലായിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Audi R8abandonedVirat Kohlisupercar
Next Story