Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
New car SUV launches in September and beyond
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightതിഗോർ ഇ.വി മുതൽ...

തിഗോർ ഇ.വി മുതൽ ഫോഴ്​സ്​ ഗൂർഖവരെ; സെപ്​റ്റംബർ മുതൽ വാഹനലോകത്ത്​ അവതരണ മഹാമഹം

text_fields
bookmark_border

സെപ്​റ്റംബർ മുതൽ കോവിഡ്​ ആലസ്യത്തിൽനിന്ന്​ വിട്ട്​ വാഹനവിപണി ഉണർവ്വിലേക്ക് വരുമെന്ന്​ സൂചന. വരും മാസങ്ങളിൽ നിരവധി വമ്പൻ അവതരണങ്ങളാണ്​ ഉപഭോക്​താക്കളെ കാത്തിരിക്കുന്നത്​. ഇന്ത്യയിലെ ഇ.വി വിപ്ലവത്തിന്​ കരുത്തേകുമെന്ന്​ പ്രതീക്ഷിക്കുന്ന ടാറ്റയുടെ തിഗോർ ഇ.വി മുതൽ മൈക്രോ എസ്​.യു.വിയായ പഞ്ച്,​ ഹ്യൂണ്ടായ്​ എൻ ലൈൻ, ഫോഴ്​സ്​ ഗൂർഖ, എം.ജി ആസ്​റ്റർ, ഫോക്​സ്​വാഗൻ ടൈഗൂൺ, കിയ സെൽറ്റോസ്​ എക്​സ്​ ലൈൻ എന്നിങ്ങനെ വമ്പന്മാരാണ്​ വിപണിയിലേക്ക്​ നോട്ടമിട്ടിരിക്കുന്നത്​. ​

തി​ഗോർ ഇ.വി

സിപ്​ട്രോൺ കരുത്തുമായെത്തുന്ന തിഗോർ ഇ.വി ഓഗസ്റ്റ് 31 ന് ഒൗദ്യോഗികമായി പുറത്തിറക്കും. വാഹനത്തി​െൻറ ബുക്കിങ്​ നേരത്തേതന്നെ തുടങ്ങിയിരുന്നു​. ഓൺലൈനായും ടാറ്റ ഡീലർഷിപ്പുകൾ വഴിയും വാഹനം ബുക്ക്​ ചെയ്യാം. രാജ്യത്ത്​ ലഭ്യമാകുന്ന വിലകുറഞ്ഞ ഇ.വി കാർ എന്ന പ്രത്യേകതയുമായാണ്​ തിഗോർ നിരത്തിലെത്തുക. നെക്​സൺ ഇവിയിൽ പ്രവർത്തിക്കുന്ന സിപ്​ട്രോൺ പവർട്രെയിനാണ്​ തിഗോറിലും ഉൾപ്പെടുത്തിയിട്ടുള്ളത്​.


പ്രകൃതിദത്ത ഇന്ധനം ഉപയോഗിക്കുന്ന തിഗോറി​െൻറ രൂപകൽപ്പനയിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയാണ്​ ഇ.വി ഒരുക്കിയിരിക്കുന്നത്​. പരമ്പരാഗത ഗ്രില്ലി​െൻറ സ്ഥാനത്ത് തിളങ്ങുന്ന കറുത്ത പാനലാണ് ഏറ്റവും ശ്രദ്ധേയമായ വ്യത്യാസം. ഹെഡ്‌ലാമ്പുകൾക്കുള്ളിലും 15 ഇഞ്ച് അലോയ് വീലുകളിലും നീല ഹൈലൈറ്റുകളും വാഹനത്തിലുണ്ട്​. പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും പരിഷ്​കരിച്ച ഡിആർഎല്ലുകളും പ്രത്യേകതയാണ്​. നെക്​സണിൽ, സിപ്​ട്രോൺ പവർട്രെയിൻ 95kW ഇലക്ട്രിക് മോട്ടോറും 30.2kWh ലിഥിയം അയൺ ബാറ്ററി പാക്കുമാണ്​ ഉപയോഗിക്കുന്നത്​. 127 bhp കരുത്തും 245Nm ടോർക്കും വാഹനം ഉത്പാദിപ്പിക്കും. ഒറ്റ ചാർജിൽ 312 കിലോമീറ്റർ ആണ്​ റേഞ്ച്​. എന്നാൽ ഇൗ സവിശേഷതകൾ തിഗോറിൽ ഉണ്ടാകില്ല. തിഗോറിൽ 26kWh ലിഥിയം അയൺ ബാറ്ററി പായ്ക്ക് ടാറ്റ വാഗ്ദാനം ചെയ്യുന്നു. ടിഗോറിലെ മോ​േട്ടാർ 75 എച്ച്പി കരുത്തും 170 എൻഎം ടോർക്കും ഉത്​പ്പാദിപ്പിക്കും. ആറ്​ സെക്കൻഡിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വാഹനത്തിനാകും. കൂടാതെ ബാറ്ററി പായ്ക്കിനും ഇലക്ട്രിക് മോട്ടോറിനും IP67 റേറ്റിങും ഉണ്ട്. എട്ട്​ വർഷം/ 1,60,000 കിലോമീറ്റർ ബാറ്ററി, മോട്ടോർ വാറൻറിയും ടാറ്റ വാഗ്​ദാനം ചെയ്യുന്നു.


സിപ്‌ട്രോൺ വാഹനങ്ങൾക്ക് കുറഞ്ഞത് 250 കിലോമീറ്റർ റേഞ്ച്​ ലഭിക്കുമെന്ന് ടാറ്റ മോട്ടോഴ്​സ്​ നേരത്തേ അവകാശപ്പെട്ടിരുന്നു. എന്നാൽ തിഗോറി​െൻറ കൃത്യമായ റേഞ്ച്​ കമ്പനി ഇനിയും പുറത്തുവിട്ടിട്ടില്ല. ഫാസ്റ്റ് ചാർജിങ്​ സംവിധാനമാണ്​ മറ്റൊരു പ്രത്യേകത. തിഗോർ ഇവി 60 മിനിറ്റിൽ 0 മുതൽ 80 ശതമാനം വരെ ചാർജ്​ ചെയ്യാനാകും. അതേസമയം സാധാരണ ഗാർഹിക ചാർജിങ്​ ഉപയോഗിച്ചാൽ 7 മുതൽ 8 മണിക്കൂർ വരെ എടുക്കും. നെക്‌സണി​ലെ റീജനറേറ്റീവ് ബ്രേക്കിങും സിപ്‌ട്രോൺ ടെകി​െൻറ പ്രത്യേകതയാണ്​. ഇതും തിഗോറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. സിപ്‌ട്രോൺ കരുത്തുള്ള നെക്‌സൺ ഇവിയുടെ വില 13.99-16.85 ലക്ഷം രൂപയാണ്​.

ഹ്യൂണ്ടായ്​ എൻ ലൈൻ ​െഎ 20

ഹ്യൂണ്ടായുടെ ഇന്ത്യയിലെ ആദ്യ എൻ ലൈൻ വാഹനമായ ​െഎ 20 സെപ്​റ്റംബർ രണ്ടിന്​ വിപണിയിലെത്തും. വാഹനത്തി​െൻറ ബുക്കിങ്​ ആരംഭിച്ചിട്ടുണ്ട്​. 25,000 രൂപ നൽകി ഒാൺലൈൻ വഴിയോ ഡീലർഷിപ്പുകളിൽ നേരി​േട്ടാ വാഹനം ബുക്ക്​ ചെയ്യാം. സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് എക്‌സ്‌ഹോസ്റ്റ്, സസ്‌പെൻഷൻ പരിഷ്​കരണങ്ങളോടെയാകും ​െഎ 20 എൻ ലൈൻ എത്തുക. സ്പോർട്ടി എക്സ്റ്റീരിയർ, ഇൻറീരിയർ അലങ്കാരങ്ങളും ലഭിക്കും. െഎ 20 ലൈനപ്പിന് മുകളിലായിരിക്കും എൻ ലൈനി​െൻറ സ്​ഥാനം. ഐ 20 എൻ ലൈനി​െൻറ വിലകൾ സെപ്റ്റംബറോടെ പ്രഖ്യാപിക്കും.

രണ്ട്​​ വകഭേദങ്ങളിൽ രണ്ട്​ ഗിയർബോക്​സ്​ ഒാപ്​ഷനുമായിട്ടായിരിക്കും വാഹനം നിരത്തിലെത്തുക. 120എച്ച്​.പി, 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ്​ കരുത്തുപകരുന്നത്​. N6 iMT, N8 iMT or DCT എന്നിങ്ങനെ രണ്ട് വേരിയൻറുകളാണ്​ വാഹനത്തിന്​ ഉണ്ടാവുക. മാനുവൽ ട്രാൻസ്​മിഷൻ ഇല്ല. N6 വേരിയൻറിൽ തുടങ്ങി iMT ഗിയർബോക്‌സാണ്​ ഉണ്ടാവുക. ടോപ്പ്-സ്പെക്ക് N8 വേരിയൻറിൽ iMT അല്ലെങ്കിൽ DCT ഓട്ടോമാറ്റിക് ഉപയോഗിക്കും. സ്​റ്റാ​േൻറർഡ്​ ​െഎ 20യേക്കാൾ വിലയും കൂടുതലായിരിക്കും. 12-13 ലക്ഷമാണ്​ വില പ്രതീക്ഷിക്കുന്നത്​. സ്‌പോർട്ടിയായ ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകൾ, സ്‌പോർട്ടിയർ ഗ്രിൽ, അഡീഷണൽ സ്‌കർട്ടുകൾ, റിയർ ഡിഫ്യൂസർ, ട്വിൻ-എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, വലിയ വീലുകൾ, പ്രത്യേകതരം കളർ ഓപ്ഷനുകൾ എന്നിവ വാഹനത്തിന്​ ലഭിക്കും.



ഡാഷ്‌ബോർഡ് ലേഒൗട്ട് സാധാരണ കാറിന് സമാനമാണ്. ഓൾ-ബ്ലാക്ക് ഇന്റീരിയറിൽ ചുവന്ന ഹൈലൈറ്റുകളും ചുവന്ന ആംബിയൻറ്​ ലൈറ്റിങും നൽകിയിട്ടുണ്ട്​. ലീഥെറെറ്റ് സീറ്റുകൾ, സ്പോർട്ടി മെറ്റൽ പെഡലുകൾ, ബെസ്പോക്ക് ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീൽ, എൻ-ബ്രാൻഡഡ് ലെതർ ഗിയർ നോബ് എന്നിവയ്ക്കൊപ്പം എൻ ലോഗോയോടുകൂടിയ ഒരു പുതിയ ചെക്കേർഡ് ഫ്ലാഗ് ഡിസൈനും ലഭിക്കുന്നു.10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ഫോൺ ചാർജിങ്​, ക്രൂസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സിംഗിൾ-പാൻ സൺറൂഫ്, 7-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം എന്നിവയും നൽകിയിട്ടുണ്ട്.

ഐ 20 എൻ ലൈനിന് പുതിയ വോയ്‌സ് റെക്കഗ്നിഷൻ ഫംഗ്‌ഷനുകളും അപ്‌ഡേറ്റുചെയ്‌ത ബ്ലൂലിങ്ക് ആപ്പും ലഭിക്കും. അതിൽ 16 സൗജന്യ ഓവർ-ദി-എയർ മാപ്പ് അപ്‌ഡേറ്റുകൾ ഉൾപ്പെടുന്നു. സുരക്ഷാ സവിശേഷതകളിൽ ആറ്​ എയർബാഗുകൾ, ടിപിഎംഎസ്, റിയർ-വ്യൂ പാർക്കിങ്​ ക്യാമറ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (വിഎസ്‌സി), ഹിൽ അസിസ്റ്റ് കൺട്രോൾ (എച്ച്എസി) എന്നിവയും പ്രത്യേകതകളാണ്​. 204 എച്ച്പി കരുത്തുള്ള ഐ 20 എൻ ലൈനുകൾ ഇറക്കുമതി ചെയ്യാനും ഹ്യുണ്ടായ്ക്ക്​ പദ്ധതിയുണ്ടെന്നാണ്​ സൂചന.

സെൽറ്റോസ് സ്​പെഷൽ എഡിഷൻ എക്​സ്​-ലൈൻ

കിയ സെൽറ്റോസ് സ്​പെഷൽ എഡിഷൻ മോഡലായ എക്​സ്​-ലൈൻ സെപ്​റ്റംബർ തുടക്കത്തിൽ നിരത്തിലെത്തുമെന്നാണ്​ സൂചന. വാഹനത്തി​െൻറ ചിത്രങ്ങളും വിശദാംശങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്​. 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച എക്​സ്​ ലൈൻ ആശയത്തിൽ നിന്ന്​ പ്രചോദിതമായാണ് പുതിയ വാഹനം നിർമിച്ചിരിക്കുന്നത്​. ടാറ്റ ഹാരിയർ ഡാർക്​ എഡിഷന്​ പകരക്കാരനാകും സെൽറ്റൊസ്​ എക്​സ്​ ലൈൻ എന്നാണ്​ കിയയുടെ പ്രതീക്ഷ. സ്റ്റാൻഡേർഡ് എസ്‌യുവിയിൽ ചില്ലറ നവീകരണങ്ങൾ വരുത്തിയാണ്​ സെൽറ്റോസ് എക്സ്-ലൈൻ നിർമിച്ചിരിക്കുന്നത്​. സെപ്റ്റംബറിൽ വാഹനം ഒൗദ്യോഗികമായി വിൽപ്പനയ്‌ക്കെത്തും.


സ്പെഷ്യൽ എഡിഷൻ സെൽറ്റോസി​െൻറ ഏറ്റവും വലിയ ഹൈലൈറ്റ് നിറമാണ്​. മാറ്റ് ഗ്രാഫൈറ്റ് പെയിൻറ്​ ഒാപ്​ഷനുമായിട്ടാണ്​ എക്​സ്​ ലൈൻ വരുന്നത്​. ഗ്ലോസ് ബ്ലാക്ക്, ഓറഞ്ച് ആക്‌സൻറുകളുടെ ധാരാളിത്തവും വാഹനത്തിനുണ്ട്​. ഗ്രില്ലിനും ഇൻറീരിയറുകൾക്ക് അനുയോജ്യമായ മാറ്റ് ഗ്രാഫൈറ്റ് ഫിനിഷ് ലഭിക്കും. പിയാനോ ബ്ലാക്​ ഫ്രെയിമും ഗ്രില്ലിന്​ നൽകിയിട്ടുണ്ട്​. ബമ്പറിലെ സിൽവർ സ്​കിഡ് പ്ലേറ്റിന്​ പകരം ഓറഞ്ച് നിറത്തിലുള്ള പിയാനോ ബ്ലാക്ക് ട്രിം ഉപയോഗിച്ചിരിക്കുന്നു. എൽഇഡി ഫോഗ് ലാമ്പുകൾക്ക് ചുറ്റും പുതിയ പിയാനോ ബ്ലാക്​ ആക്​സൻറുകളും ഉണ്ട്.

വശങ്ങളിലേക്ക് വന്നാൽ, സൈഡ് ഡോർ ഗാർണിഷിലും സെൻറർ വീൽ ക്യാപ്പുകളിലും ഓറഞ്ച് നിറത്തിലുള്ള ആക്​സൻറുകൾ എക്​സ്​ ലൈന്​ ലഭിക്കും. സൈഡ്​ മിററുകൾക്ക് പിയാനോ ബ്ലാക്​ ഫിനിഷാണ്​. 18-ഇഞ്ച് അലോയ്​ ആണ്​ മറ്റൊരു പ്രത്യേകത. ടെയിൽ ഗേറ്റിലെ ക്രോം ഗാർണിഷ് കറുപ്പിച്ചിട്ടുണ്ട്​. റിയർ ബമ്പറിനും എക്‌സ്‌ഹോസ്റ്റുകൾക്കും പുതിയ ഗ്ലോസ്സ് ബ്ലാക്​ ഫിനിഷും ഓറഞ്ച് ഹൈലൈറ്റ് ഉള്ള ബ്ലാക്ക്ഡ്​ ഒൗട്ട് സ്കിഡ് പ്ലേറ്റും വാഹനത്തി​െൻറ​ പ്രത്യേകതയാണ്​. ടെയിൽ ഗേറ്റിൽ പുതിയ എക്സ്-ലൈൻ ലോഗോയും ഉണ്ട്. വാഹനത്തിന്​ ഉള്ളിലെ പ്രധാന അപ്‌ഡേറ്റ്​ ഹണികോമ്പ്​ പാറ്റേണും ഗ്രേ സ്റ്റിച്ചിങും ഉള്ള ഇൻഡിഗോ ലെതർ സീറ്റുകളാണ്. ഡ്യുവൽ-ടോൺ ബ്ലാക്​ ആൻഡ് ഗ്രേ തീമിലാണ് ഡാഷ്‌ബോർഡ് പൂർത്തിയാക്കിയിരിക്കുന്നത്. മറ്റ്​ പ്രത്യേകതകളെല്ലാം സെൽറ്റോസി​െൻറ ടോപ്പ്-സ്പെക്ക് ജിടി ലൈൻ ട്രിമ്മുകൾക്ക് സമാനമാണ്.


എം.ജി ആസ്​റ്റർ

ആസ്റ്റർ എന്ന പേരിൽ പുതിയൊരു​ എസ്‌യുവിയെ വിപണിയിൽ അവതരിപ്പിക്കാൻ എംജി മോട്ടോർസ്​ ഇന്ത്യ തയ്യാറെടുക്കുകയാണ്​. സെപ്​റ്റംബർ മധ്യത്തോടെ വാഹനം നിരത്തിലെത്തുമെന്നാണ്​ പ്രതീക്ഷ. വാഹനത്തി​െൻറ ചില സവിശേഷതകൾ എം.ജി പങ്കുവച്ചിട്ടുണ്ട്​. ആസ്​റ്ററിൽ വ്യക്തിഗത എഐ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) അസിസ്​റ്റ്​ ഉണ്ടായിരിക്കുമെന്നാണ്​ എം.ജി പറയുന്നത്​. ഇതോടൊപ്പം ലെവൽ 2 അഡാസ്​ സംവിധാനവും ഉൾ​പ്പെടുത്തും. ഇവ രണ്ടും സെഗ്​മെൻറ്​-ഫസ്റ്റ് ഫീച്ചറുകളായിരിക്കും.


ഇൻറർനെറ്റ് അധിഷ്‌ഠിത സവിശേഷതകൾക്കായി ജിയോ ഇ-സിം ആസ്​റ്ററിന്​ നൽകും. രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായിട്ടായിരിക്കും വാഹനം നിരത്തിലെത്തുക. അമേരിക്കൻ കമ്പനിയായ 'സ്റ്റാർ ഡിസൈൻ' രൂപകൽപന ചെയ്​ത വ്യക്തിഗത എ.​െഎ അസിസ്റ്റൻറുമായി വരുന്ന ആദ്യത്തെ ആഗോള എംജി മോഡലായിരിക്കും ആസ്​റ്റർ. എ​.​െഎ അസിസ്​റ്റൻറിനായി ഡാഷ്‌ബോർഡിൽ ഒരു ഇൻററാക്​ടീവ് റോബോട്ടിനെ അവതരിപ്പിക്കും. മനുഷ്യരെപ്പോലെ ആശയവിനിമയം നടത്താൻ ശേഷിയുള്ള റോബോട്ട്​, വിക്കിപീഡിയ വഴി നാം ചോദിക്കുന്ന വിഷയത്തെക്കുറിച്ച്​ വിശദമായ വിവരങ്ങൾ നൽകും. കാറിൽ ആളുകളുമായി ഇടപഴകുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്​തിരിക്കുന്നത്.

ബ്ലോക്ക്‌ചെയിൻ, മെഷീൻ ലേണിങ്​, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങിയ സാങ്കേതികവിദ്യകളെ സംയോജിപ്പിക്കുന്ന കാർ-എ-പ്ലാറ്റ്‌ഫോം (CAAP) സോഫ്റ്റ്‌വെയർ കൺസെപ്റ്റ് ലഭിക്കുന്ന ആദ്യ കാറായിരിക്കും ആസ്റ്റർ. മാപ്പ്​ മൈ ഇന്ത്യ, ജിയോ കണക്റ്റിവിറ്റി തുടങ്ങിയവയുമായുള്ള മാപ്പുകളും നാവിഗേഷനും ഉൾപ്പെടെ സബ്​സ്​ക്രിപ്ഷനുകളും സേവനങ്ങളും വാഹനം നൽകും.

ആസ്​റ്ററിലെ ഏറ്റവും ശ്രദ്ധേയമായ സംവിധാനം അതി​െൻറ ലെവൽ 2 അഡാസ് ടെക് ആണ്. ഇടത്തരം എസ്​.യു.വി വിഭാഗത്തിൽ ആദ്യമായാണ്​ ലെവൽ 2 അഡാസ് ഉൾപ്പെടുത്തുന്നത്​. എംജി ഗ്ലോസ്റ്ററിന് പോലും ലെവൽ 1 അഡാസ്​ സാങ്കേതികവിദ്യയാണുള്ളത്​. അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ഫോർവേഡ് കോളിഷൻ വാണിങ്​, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്​, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിങ്​, ലെയ്ൻ ഡിപാർച്ചർ പ്രിവൻഷൻ, ഇൻറലിജൻറ്​ ഹെഡ്‌ലാമ്പ് കൺട്രോൾ (ഐഎച്ച്സി), റിയർ ഡ്രൈവ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകൾ അഡാസ്​ കൊണ്ടുവരും. ആസ്റ്ററി​െൻറ ഇൻഫോടെയിൻമെൻറ്​ സിസ്റ്റം ജിയോ ഇ-സിം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇൻ-കാർ കണക്റ്റിവിറ്റി സവിശേഷതകളോടെ വരുമെന്ന് എംജി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഫോക്​സ്​വാഗൻ ടൈഗൺ

ടൈഗണി​െൻറ വില സെപ്റ്റംബർ 23ന് പ്രഖ്യാപിക്കു​െമന്നാണ് ഫോക്​സ്​വാഗൺ പ്രഖ്യാപിച്ചിരിക്കുന്നത്​​. ഇന്ത്യ 2.0 പ്രോഗ്രാമിന് കീഴിലുള്ള ആദ്യ ഫോക്​സ്​വാഗൺ മോഡലാണിത്​. സ്കോഡ കുശാക്കി​െൻറ ഇരട്ടയായാണ്​ ടൈഗൺ വിലയിരുത്തപ്പെടുന്നത്​. രണ്ട് എസ്‌യുവികളും ഡോറുകൾ, മേൽക്കൂര, ഗ്ലാസ്ഹൗസ് തുടങ്ങിയവ പങ്കിടുന്നുണ്ട്​. ടൈഗണിന് ഫോക്​സ്​വാഗ​െൻറ ഡിസൈൻ തീമിന്​ അനുസൃതമായി വ്യത്യസ്​തമായ മുൻഭാഗവും പിൻഭാഗവും ലഭിക്കുന്നു. ടൈഗണിൽ വരുന്ന ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ കുശാക്കുമായി പങ്കിടും.


ഫോഴ്​സ്​ ഗൂർഖ

ഇന്ത്യൻ ഒാഫ്​റോഡറുകളിൽ എതിരാളികളില്ലാതെ വിലസുന്ന മഹീന്ദ്ര ഥാറിന്​ വെല്ലുവിളി ഉയർത്തിയാണ്​ ഫോഴ്​സ്​ ഗൂർഖ​​യെത്തുന്നത്​. പുതിയ എസ്​.യു.വിയുടെ ടീസർ ഫോഴ്​സ്​ മോ​േട്ടാഴ്​സ്​ പുറത്തിറക്കി​. ​ഡൽഹി ഓട്ടോ എക്‌സ്‌പോയിലാണ് ഫോഴ്‌സ് ഗൂർഖ 4X4 എസ്‌യുവി ആദ്യമായി അവതരിപ്പിച്ചത്​​. സെപ്​റ്റംബറിൽ വാഹനം ഒൗദ്യോഗികമായി നിരത്തിലിറക്കുമെന്നാണ്​ സൂചന.

2021 മൂന്നാം പാദത്തിൽ (ജൂലൈ മുതൽ സെപ്റ്റംബർ വരെ) ഗൂർഖ പുറത്തിറക്കുമെന്ന് ഫോഴ്​സ്​ നേരത്തെ സ്ഥിരീകരിച്ചിരുന്നു. മൂന്ന്-ഡോർ, അഞ്ച്-ഡോർ പതിപ്പുകളിൽ ഗൂർഖ പുറത്തിറങ്ങാൻ സാധ്യതയുണ്ട്. എൽഇഡി ഡിആർഎല്ലുകൾ, പുതിയ ഗ്രിൽ, ഫ്രണ്ട് ബമ്പർ, ഫ്രണ്ട് ഫെൻഡറുകളിൽ സ്ഥാപിച്ചിരിക്കുന്ന ടേൺ ഇൻഡിക്കേറ്ററുകൾ, പുനർരൂപകൽപ്പന ചെയ്​ത ടെയിൽലൈറ്റുകൾ, പുതുതായി രൂപകൽപ്പന ചെയ്​ത ചക്രങ്ങൾ, ടെയിൽഗേറ്റ് ഘടിപ്പിച്ച സ്പെയർ വീൽ, പുതിയ ഹെഡ്​ലൈറ്റുകൾ പോലുള്ള നിരവധി ഡിസൈൻ നവീകരണങ്ങൾ ഗൂർഖയിൽ കാണാം. ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച മോഡൽ ഏറെ പരുക്കനായാണ്​ കാണപ്പെട്ടത്​. ഉൽപ്പാദന പതിപ്പിൽ അത് എത്രത്തോളം തുടരുമെന്ന് കണ്ടറിയണം.

ഉള്ളിലെത്തിയാൽ, രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളാണ്​. ഏറ്റവും പിന്നിൽ സൈഡ് ഫെയ്​സിങ്​ ജമ്പ് സീറ്റുകളും ലഭിക്കും. ക്യാബിന് ഓൾ-ബ്ലാക്ക് ഡാഷ്‌ബോർഡ്, പുതിയ ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ഉരുണ്ട എയർ വെൻറുകൾ, മൂന്ന് സ്‌പോക്​ സ്റ്റിയറിങ്​ വീൽ എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്. എ-പില്ലർ മൗണ്ടഡ് ഗ്രാബ് റെയിൽ, ഗ്ലൗ ബോക്സ് എന്നിവ പുതിയ ഗൂർഖയിൽ പ്രതീക്ഷിക്കപ്പെടുന്ന മറ്റ് ചില സവിശേഷതകളാണ്.

ബിഎസ് ആറ്​, 2.6 ലിറ്റർ ഡീസൽ എഞ്ചിനായിരിക്കും വാഹനത്തിന്​. ഇത് 5 സ്പീഡ് ഗിയർബോക്​സുമായി ബന്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എഞ്ചിൻ പരമാവധി 89 ബി.എച്ച്​.പി ഒൗട്ട്പുട്ടും 260 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും. ഒരു ഓൾ-വീൽ ഡ്രൈവ് സംവിധാനവും വാഹനത്തിന് ലഭിക്കും. മുന്നിലെ സ്വതന്ത്ര ഫ്രണ്ട് സസ്‌പെൻഷനും പിന്നിലെ കരുത്തുള്ള ആക്‌സിലും എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റുകളാണ്​.


ടാറ്റ പഞ്ച്​

ഏറെ നാളായി പറഞ്ഞുകേൾക്കുന്നതാണ്​ ടാറ്റ എച്ച്​.ബി.എക്​സ് എസ്​.യു.​വിയുടെ വിശേഷങ്ങൾ. 2019 ലെ ജനീവ മോട്ടോർ ഷോയിലാണ്​ എച്ച് 2 എക്​സ്​ എന്ന പേരിൽ കൺസെപ്റ്റ് വാഹനം ആദ്യമായി അവതരിപ്പിച്ചത്​. 2020 ഡൽഹി ഓട്ടോ എക്സ്പോയിൽ എച്ച്ബിഎക്‌സ് എന്ന ​പേരിലും കൺസെപ്റ്റ് വെളിപ്പെടുത്തപ്പെട്ടു. ശനിയാഴ്​ച വാഹനത്തി​െൻറ ടീസർ അവതരിപ്പിച്ചിരുന്നു​ ടാറ്റ. ഹോൺബിൽ എന്നാണ്​ ടാറ്റ ജീവനക്കാരുടെ ഇടയിൽ വാഹനം അറിയപ്പെട്ടിരുന്നത്​. എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട്​ ടാറ്റ തന്നെ ഒൗദ്യോഗികമായി വാഹനത്തി​െൻറ പേരും ചിത്രവും പുറത്തുവിട്ടു. പഞ്ച്​ എന്നാണ്​ പുതിയ മൈക്രോ എസ്​.യു.വി അറിയപ്പെടുക. ടാറ്റയുടെ എസ്‌യുവി നിരയിൽ നെക്‌സോണിന് താഴെയായിട്ടായിരിക്കും പഞ്ച്​ ഇടംപിടിക്കുക.

ടാറ്റ പഞ്ച് വില പ്രഖ്യാപനം വരും മാസങ്ങളിൽ നടക്കും. വാഹനത്തിൽ 1.2 ലിറ്റർ എൻ‌എ, ടർബോ-പെട്രോൾ എഞ്ചിനുകൾ ഉപയോഗിക്കുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. ഹാരിയർ, സഫാരി എന്നിവയിൽ കാണുന്ന ഡിസൈ​െൻറ തുടർച്ച പഞ്ചിൽ കാണാനാകും. മുൻ ബമ്പറും ബോഡി ക്ലാഡിങും കൺസെപ്റ്റിൽ നിന്ന് എടുത്തിട്ടുണ്ട്​. സ്ക്വയർഡ് വീൽ ആർച്ചുകളും ബോഡി ലൈനുകളും എസ്‌യുവി രൂപം വാഹനത്തിന്​ നൽകുന്നുണ്ട്​. ഡ്യുവൽ-ടോൺ പെയിൻറ്​ ഓപ്ഷനുകൾ മേൽക്കൂരയ്ക്ക് ഫ്ലോട്ടിംഗ് പ്രഭാവം സൃഷ്ടിക്കുന്നു. 16 ഇഞ്ച് വീലുകളാണ് പഞ്ചിലുള്ളത്​. 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ്​ വാഹനത്തിൽ പ്രതീക്ഷിക്കപ്പെടുന്നത്​. പ്ലാറ്റ്​ഫോം ആൾട്രോസുമായി പങ്കുവെക്കും. മോഡുലാർ ആൽഫാ ആർക്കിടെക്​ചറിനെ അടിസ്ഥാനമാക്കിയുള്ള ബ്രാൻഡി​െൻറ രണ്ടാമത്തെ ഉൽപ്പന്നമായിരിക്കും ഇത്​. പഞ്ചിന്​ 3,840 എംഎം നീളം, 1,822 എംഎം വീതി, 1,635 എംഎം ഉയരം, 2,450 എംഎം വീൽബേസ് എന്നിവയും നൽകിയിട്ടുണ്ട്​.

മിക്ക വേരിയന്റുകളിലും 7.0 ഇഞ്ച് ഫ്രീ സ്റ്റാൻഡിങ്​ ഇൻഫോടെയ്ൻമെൻറ്​ സ്‌ക്രീൻ സ്റ്റാൻഡേർഡായിരിക്കും. സ്പോർട്ടി ത്രീ-സ്പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ആൾട്രോസിൽ നിന്നുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ, സ്വിച്ച്-ഗിയർ, മുൻ സീറ്റുകൾ എന്നിവയും നൽകും.വാഹനത്തിന്​ 5 ലക്ഷം രൂപയ്ക്ക് താഴെ വില ആരംഭിക്കുമെന്നാണ്​ പ്രതീക്ഷ. മാരുതി സുസുകി ഇഗ്നിസ്, വരാനിരിക്കുന്ന ഹ്യുണ്ടായ് കാസ്പർ പോലുള്ള ഉയർന്ന റൈഡിംഗ് ക്രോസ്ഓവറുകളും നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ തുടങ്ങിയ എൻട്രി ലെവൽ കോംപാക്റ്റ് എസ്‌യുവികളും പഞ്ചിന്​ എതിരാളികളാവും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SeptemberNew carlaunches
Next Story