പുതിയ ക്ലാസികിൽ നിന്ന് ഇൗ സൗകര്യം ഒഴിവാക്കുമെന്ന് റോയൽ എൻഫീൽഡ്; ഒരു യുഗത്തിെൻറ അന്ത്യമെന്ന് ആരാധകർ
text_fieldsഏറെ നാളായി പറഞ്ഞുകേൾക്കുന്നതാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350യുടെ പരിഷ്കരണ വാർത്ത. എഞ്ചിനും ഷാസിയും ഉൾപ്പടെ മാറി പുതുപുത്തൻ വാഹനമായിട്ടാകും ക്ലാസിക് എത്തുക എന്നും വിവരങ്ങളുണ്ടായിരുന്നു. വാഹനത്തിെൻറ ചിത്രങ്ങൾ പലതവണ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. നിർമാണം പൂർത്തിയായ ക്ലാസികിെൻറ വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.
ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ക്ലാസികിെൻറ പുറത്തിറക്കൽ തീയതി അടുത്തിടെയാണ് റോയൽ എൻഫീൽഡ് പ്രഖ്യാപിച്ചത്. ഒാഗസ്റ്റ് 27ന് ഉച്ചക്ക് ഒരുമണിക്കാവും വാഹനം പുറത്തിറങ്ങുക. മീറ്റിയോർ 350യിലെ അതേ എഞ്ചിനും പ്ലാറ്റ്ഫോമുമാണ് ക്ലാസിക്കിൾ ഉൾപ്പെടുത്തിയിട്ടുള്ളത്. മീറ്റിയോറിലെ ട്രിപ്പർ നാവിഗേഷനും നൽകിയിട്ടുണ്ട്.
കിക്ക് സ്റ്റാർട്ട് ഒഴിവാക്കുന്നു
പഴയ കാല ബുള്ളറ്റുകൾ ഉപയോഗിച്ചവർക്കറിയാം, റോയലിെൻറ കിക്കറിെൻറ പ്രത്യേകത. വാഹനം സ്റ്റാർട്ട് ചെയ്യുന്നതുതന്നെ ഒരു കലയായിരുന്നെങ്കിൽ അത് ഏറ്റവും ചേരുക എൻഫീൽഡിനായിരുന്നു. 'എഞ്ചിൻ കിൽ സ്വിച്ച് ഒാഫാക്കി ഡീകംപ്രസ്സ് ചെയ്ത് ആംപിയർ ലെവലാക്കി കിക്കർ ഒന്ന് ചവിട്ടി ഒരൊറ്റ അടി'-അറിയാവുന്നവർക്ക് എളുപ്പവും അറിയാത്തവർക്ക് ഭയങ്കര പ്രയാസവും ഉള്ള ഇൗ കലയിലൂടെയായിരുന്നു ഒാരോ ബുള്ളറ്റുകളും ജീവൻ വച്ചിരുന്നത്.
അക്കാലത്ത് ഒരു നാട്ടിൽ ഒന്നോ രണ്ടോ പേർക്കാവും ബുള്ളറ്റ് ഉണ്ടായിരിക്കുക. അവർ ഇൗ തടിയൻ വാഹനം സ്റ്റാർട്ട് ചെയ്യുന്നത് മാറിനിന്ന് നോക്കുന്നതുതന്നെ ഒരു ഭാഗ്യമായാണ് ഗണിച്ചിരുന്നത്. കാലം മാറി, കഥമാറി. കിക്കറിനൊപ്പം പുഷ് സ്റ്റാർട്ടും റോയലിെൻറ വാഹനങ്ങളിൽ ഇടംപിടിച്ചു. പിന്നീടാരും പഴയ കിക്ക് സ്റ്റാർട്ട് കലയിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിച്ചിരുന്നില്ല. പതിയെ പതിയെ കിക്കർ ഒരു ഭാരമായും മാറി. പുതിയ ക്ലാസിക്കിൽ കിക്സ്റ്റാർട്ട്തന്നെ ഒഴിവാക്കുമെന്നാണ് റോയൽ എൻഫീൽഡ് പറയുന്നത്. ഇതോടെ റോയലായി ജീവിച്ചിരുന്ന ഒരു തലമുറയുടെ അന്ത്യംകൂടിയാണ് കുറിക്കുന്നത്.
നേരത്തേ പ്രചരിച്ച വീഡിയോ അനുസരിച്ച് നാവിഗേഷൻ ഇല്ലാത്ത ഒരു വകഭേദവും റോയൽ എൻഫീൽഡ് ക്ലാസികിനായി കരുതിവച്ചിട്ടുണ്ട്. പുതിയ നിറങ്ങളും ഗ്രാഫിക്സും ഉൾപ്പെടുത്തിയതും പ്രത്യേകതയാണ്. ക്ലാസിക്ക് 350ൽ മീറ്റിയോറിെൻറ റെട്രോ സ്വിച്ച് ഗിയറും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹെഡ്‌ലൈറ്റ് ബിനാക്കിളിലാണ് ട്രിപ്പർ നാവിഗേഷൻ പോഡ് സംയോജിപ്പിച്ചിരിക്കുന്നത്. എന്നാൽ വീഡിയോയിൽ ഉള്ള ബൈക്കിന് നാവിഗേഷൻ വരുന്ന സ്ഥാനത്ത് റോയൽ ലോഗോ ആണ് നൽകിയിട്ടുള്ളത്. ട്രിപ്പർ നാവിഗേഷൻ ഇല്ലാത്ത വിലകുറഞ്ഞ ഒരു വകഭേദവും ബൈക്കിന് ഉണ്ടാകുമെന്നാണ് ഇതുനൽകുന്ന സൂചന. 1.90 മുതൽ 2ലക്ഷംവരെയാണ് ക്ലാസികിന് വില പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.