പതിറ്റാണ്ടുകൾ നിർത്തിയിട്ട വാഹനങ്ങൾക്ക് ജീവൻ വെപ്പിക്കും ഇൗ ന്യൂജൻ മെക്കാനിക്
text_fieldsഈ ജാംബവാൻ വണ്ടി ഇനി സ്റ്റാർട്ടാകുമോ? ചോദ്യം ഐവിനോടാെണങ്കിൽ സംഗതി ഷുവർ ബെറ്റാകും. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്ക് 'കോൾഡ് സ്റ്റാർട്ടിങ്ങി'ലൂടെ ജീവൻ വെപ്പിക്കുകയാണ് ഈ ന്യൂജൻ മെക്കാനിക്കിെൻറ ഹോബി.
പാലക്കാട് കല്ലടിക്കോട് സ്വദേശി ഐവിനും ജ്യേഷ്ഠൻ മാത്യുവും അനുജൻ നോയലും വന്നാൽ ഏത് ചത്തവണ്ടിയും മുരണ്ടുതുടങ്ങും. കാർ മെക്കാനിക്കാണ് ഐവിൻ. വണ്ടി നന്നാക്കുേമ്പാൾ വിഡിയോ എടുത്ത് യൂട്യൂബിൽ പോസ്റ്റ് െചയ്ത് ഹിറ്റാക്കും കൂടപ്പിറപ്പുകൾ.
ഏത് തല്ലിപ്പൊളി വണ്ടിയും ഉണരും
എറണാകുളത്ത് കാർ മെക്കാനിക്കായ െഎവിൻ ലോക്ഡൗണിൽ മുഷിഞ്ഞപ്പോഴാണ് 'ഓടില്ലെന്ന്' പറഞ്ഞ് ഉടമകൾ ഒഴിവാക്കിയ വണ്ടികളിൽ ഒന്ന് കൈവെച്ചാലോ എന്ന് ആലോചിച്ചത്. അങ്ങനെ തുടങ്ങിയ പണി ഇപ്പോൾ ലക്ഷങ്ങൾക്ക് കാഴ്ചപ്പൂരമായി. എത്ര പഴക്കമുള്ള വാഹനങ്ങളും ഈ 25കാരെൻറ മുന്നിൽ 'ഹമ്പിളാകും'. വീടിനടുത്തുള്ള ഒന്നുരണ്ടു കാറുകളിലായിരുന്നു തുടക്കം. അതു വിജയിച്ചതോടെ പെട്രോൾ ഹെഡ് മോട്ടോർ ഗാരേജ് യൂട്യൂബ് ചാനൽ തുടങ്ങി. ഇതോടെ ജാംബവാൻ വണ്ടികൾ കൈയിലുള്ളവരുടെ വിളിയെത്തി.
പത്തുവർഷം നിർത്തിയിട്ട ടാറ്റ ബസ്, 1964 മുതൽ 2000 വരെ മിന്നുംതാരമായിരുന്ന പ്രീമിയർ പത്മിനി, 20 വർഷം പഴക്കമുള്ള ബൊേലറോ, ടാറ്റ ലോറി, മൂന്നുവർഷം ചുമ്മാ കിടന്ന ട്രാവലർ തുടങ്ങിയവക്ക് ഇവർ ജീവൻെവപ്പിച്ചു. ഇത്തരത്തിൽ സ്റ്റാർട്ടാക്കിയ ഒരു ടാറ്റ എസ്റ്റേറ്റ് കാർ ഐവിൻ സ്വന്തമാക്കി. ഈ കാറിലാണ് ടീമിെൻറ കറക്കം.
''കോഴിക്കോട്ടെ രാജകുടുംബം ഉപയോഗിച്ചിരുന്ന െഷവർലെയുടെ 1955 മോഡൽ ഇറക്കുമതി ചെയ്ത 'സ്റ്റെയ്ൻെലെൻ ഡീലക്സ്' കാർ സ്റ്റാർട്ടാക്കിയതാണ് വലിയ വെല്ലുവിളി. 1942 മുതൽ 1955 വരെയായിരുന്നു െഷവർലെ ഈ കാറുകൾ ഇന്ത്യയിൽ ഇറക്കിയിരുന്നത്. 25 വർഷങ്ങൾക്കു ശേഷമാണ് വാഹനം സ്റ്റാർട്ടാക്കുന്നത്''-ഐവിൻ പറയുന്നു.
ട്രെൻഡിങ് കോൾഡ് സ്റ്റാർട്ട്
അനക്കാൻ കഴിയാത്തവിധം വീലുകൾ ജാമായ വാഹനങ്ങളാകും അധികവും. പുതിയ ബാറ്ററി ഘടിപ്പിച്ച് എൻജിനിൽ ഓയിൽ ഒഴിച്ച് അൽപം ബുദ്ധിമുട്ടണം. ചില വാഹനങ്ങൾക്ക് പാർട്സുകൾ ഫിറ്റ് ചെയ്യേണ്ടിവരും. പത്തുവർഷം നിർത്തിയിട്ട ടാറ്റ ബസ് സ്റ്റാർട്ട് ആക്കിയപ്പോൾ ലൈറ്റും വൈപ്പറുമെല്ലാം ഇപ്പോഴും പ്രവർത്തിക്കുന്നുവെന്നത് വാഹന പ്രേമികളെ വിസ്മയിപ്പിക്കുന്നു.
കുട്ടിക്കാലത്തെ കളിപ്പാട്ടം
ഒരു ലക്ഷത്തിലധികം സ ബ്സ്ക്രൈബേഴ്സുണ്ട് ഇവരുടെ െപട്രോൾ ഹെഡ് മോട്ടോർ ഗാരേജ് യൂട്യൂബ് ചാനലിന്. എൻജിെൻറ ഭാഗങ്ങൾ അഴിക്കുന്നതിെൻറ ഫോട്ടോകൾ ഇവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യും. പെട്രോൾ ഹെഡ് എന്ന പേരിടാൻ ഐവിന് ഒരു കാരണം കൂടിയുണ്ട്. ചെറുപ്പകാലത്ത് അച്ഛൻ വാങ്ങിത്തന്ന ഒരു ചൈനീസ് കളിപ്പാട്ട കാറിെൻറ ബോഡിയിലെ പേരാണത്. അന്നുതൊേട്ട വാഹനങ്ങളോട് കമ്പമുണ്ടായിരുന്ന ഐവിൻ ഏറക്കാലം ആ കാർ സൂക്ഷിച്ചുെവച്ചു. ഈയടുത്ത് വീട്ടിൽ വിരുന്നുവന്ന ഒരു കുട്ടി അതെടുത്തു കൊണ്ടുപോയി.
സ്വന്തമായി വെഹിക്ക്ൾ റിപ്പയർ ഗാരേജ് തുടങ്ങാനാണ് ഐവിെൻറ ആഗ്രഹം. സ്ഥലം കണ്ടെത്തി അതിനുള്ള തയാറെടുപ്പിലാണ്. അച്ഛൻ വിൻസെൻറും അമ്മ ബിൻസിയും അനുജത്തി വിസ്മയയുമെല്ലാം കട്ടസപ്പോർട്ടുമായി കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.