ഡെലിവറിക്കിടെ ഷോറൂമിെൻറ രണ്ടാം നിലയിൽ നിന്ന് കാർ താഴേക്ക് പതിച്ചു; വീഡിയോ കാണാം
text_fieldsപുതിയ വാഹനം വാങ്ങി വീട്ടിലേക്ക് വരുന്ന വഴിയിൽ ഒരു സൈക്കിൾ തട്ടിയെങ്കിലും പോറലേറ്റാൽ നമ്മുക്കത് വലിയ വിഷമമാകും. അങ്ങിനെയെങ്കിൽ ആഗ്രഹിച്ച് വാങ്ങിയ വാഹനം ഷോറൂമിൽവച്ചുതെന്ന അപകടത്തിൽപെട്ടാൽ എങ്ങിനിരിക്കും. അതും ഷോറൂമിെൻറ ഒന്നാംനിലയിൽ നിന്ന് താഴേക്ക് പതിക്കുകയും ഉടമക്ക് പരിക്കേൽക്കുകയും ചെയ്താലോ. ഇതാണ് ഹതഭാഗ്യനായൊരു ഹൈദരാബാദുകാരന് സംഭവിച്ചത്. ടാറ്റ തിയാഗോ ആണ് അദ്ദേഹം വാങ്ങിയ കാർ. ടാറ്റാ മോട്ടോഴ്സിെൻറ അംഗീകൃത ഡീലർമാരായ സെലക്ടിെൻറ ഹൈദരാബാദ് ഷോറൂമിലാണ് സംഭവം.
നാഗോൾ കോളനിയിലെ അൽകാപുരി ക്രോസ് റോഡിലാണ് ഷോറൂം സ്ഥിതിചെയ്യുന്നത്. വലിയ ഷോറൂമിൽ രണ്ട് നിലകളിലായാണ് കാറുകൾ സജ്ജീകരിച്ചിരുന്നത്. ഡെലിവറിക്കുള്ള ടാറ്റ ടിയാഗോ ഒന്നാം നിലയിലായിരുന്നു ഉണ്ടായിരുന്നത്. വാഹനം താഴേക്ക് ഇറക്കാൻ ഹൈഡ്രോളിക് റാമ്പും തയ്യാറാക്കിയിരുന്നു. അപകട സമയത്ത് ഡ്രൈവർ സീറ്റിലിരുന്നത് കാറിെൻറ ഉടമയായിരുന്നു. ഷോറൂം അസിസ്റ്റൻറ് പുറത്തുനിന്ന് വാഹനത്തിെൻറ പ്രത്യേകതകൾ വിശദീകരിച്ച് കൊടുക്കുന്നുണ്ടായിരുന്നു. എ.എം.ടി ഒാേട്ടാമാറ്റിക് സംവിധാനമുള്ള തിയാഗോയുടെ സവിശേഷതകൾ വിശദീകരിക്കവെ ഉടമ ഗിയർ ലിവർ ഡ്രൈവ് മോഡിലേക്ക് മാറ്റുകയും ആക്‌സിലറേറ്റർ അമർത്തുകയും ചെയ്തു. ഇതോടെ വാഹനം മുന്നോട്ട് നീങ്ങി. പരിഭ്രാന്തനായ ഉടമ കൂടുതൽ ശക്തിയിൽ ആക്‌സിലറേറ്റർ അമർത്തിയതോടെ വാഹനം ഒന്നാം നിലയിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു.
വാഹനം വീണതാകെട്ട താഴെ പാർക്ക് ചെയ്തിരുന്ന പോളോ കാറിന് മുകളിലും. ഇരു കാറുകളും 60 ശതമാനത്തോളം തകർന്നിട്ടുണ്ട്. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കാർ ഉടമക്കും താഴെയുണ്ടായിരുന്ന ഒരാൾക്കുമാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് ടിയാഗോ തലകീഴായി നിലയിലായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.