Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightപുതുവർഷ പ്രതിജ്ഞകളിൽ...

പുതുവർഷ പ്രതിജ്ഞകളിൽ ഇതും ഉൾപ്പെടുത്തൂ; നമ്മു​ടെ നിരത്തുകൾ അപകടരഹിതമാകട്ടെ

text_fields
bookmark_border
New Year resolution: Five weird driving habits you should ditch in 2023
cancel

പുതുവർഷം പുതുപ്രതിജ്ഞകളുടെകൂടി കാലമാണ്. പലരും പലതരത്തിലുള്ള ഉറച്ച തീരുമാനങ്ങൾ പുതുവർഷത്തിൽ എടുക്കാറുണ്ട്. പലപ്പോഴും ഒന്നോ രണ്ടോ ആഴ്ച്ചകൾ മാത്രമാകും അതിന്റെ ആയുസ്സ്. വ്യക്തിപരമായ നേട്ടത്തിനുവേണ്ടി എടുക്കുന്ന ഇത്തരം പ്രതിജ്ഞകൾക്കുപകരം സാമൂഹികമായ മാറ്റത്തിനുകൂടി കാരണമാകുന്ന തീരുമാനങ്ങൾ ഈ ന്യൂ ഇയറിന് എടുത്താ​ലോ? വാഹന ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ എടുക്കാവുന്ന ചില ന്യൂഇയർ റെസല്യൂഷൻസ് പരിശോധിക്കാം.

ഡ്രൈവ് ചെയ്യുമ്പോൾ ലഹരി തൊടില്ല

ലോകത്തിലെ വാഹനാപകടങ്ങളിൽ വലിയൊരു ശതമാനത്തിനും കാരണം ലഹരി ഉപയോഗിച്ച ശേഷമുള്ള ​ൈഡ്രവിങ്ങാണ്. ഇന്ത്യയും അതിൽനിന്ന് ഭിന്നമല്ല. രാജ്യ​െത്ത റോഡപകടങ്ങള്‍ക്ക് പിന്നിലെ ഏറ്റവും വലിയ മൂന്നാമത്തെ കാരണം മദ്യപിച്ച് വാഹനം ഓടിക്കുന്നതാണ്. പലപ്പോഴും കാര്‍ ബാറാക്കി മാറ്റുന്നവരും വാഹനങ്ങള്‍ പബ് പോലെ ഉപയോഗിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്. ചിലരാകട്ടെ പൊതുവഴിയില്‍ വെച്ചായിരിക്കും മദ്യപിക്കുക. നിയമം കര്‍ശനമാക്കുകയും പലതവണ ഉപദേശം നല്‍കികുകയും ശിക്ഷിക്കുകയും ഒക്കെ ചെയ്തിട്ടും ഈ ദുശ്ശീലത്തിൽനിന്ന് മോചിതരാവാൻ പലർക്കും കഴിയാറില്ല. ഈ പുതുവർഷത്തിൽ ലഹരി ഉപയോഗിച്ച ശേഷം വാഹനം ഓടിക്കില്ല എന്ന ഉറച്ച തീരുമാനം എടുത്താൽ അത് നമ്മുക്കും മറ്റുള്ളവർക്കും ഉപകാരപ്രദമായ തീരുമാനമാകും.

ഇനിമുതൽ ഞാൻ ഡിം അടിച്ചിരിക്കും

വാഹനങ്ങളിലെ ഹൈബീം ​ലൈറ്റ് കാരണം കാഴ്ച്ച ഭ്രംശമുണ്ടായി വാഹനാപകടം സംഭവിക്കുന്നത് പതിവാണ്. മധ്യവയസ് പിന്നിട്ട പലരും രാത്രി ഡ്രൈവിങ് നടത്താത്തതിന് കാരണവും ഹൈബീമുകളെച്ചൊല്ലിയുള്ള ഭയം കാരണമാണ്. എതിരെ വരുന്ന കാറുകളില്‍ നിന്ന് അടിക്കുന്ന തെളിച്ചമുള്ള ലൈറ്റുകളാല്‍ കാഴ്ച മറയുന്നത് പതിവാണ്. പ്രത്യേകിച്ച് ഹൈവേകളില്‍ ഈ പ്രശ്നം ഏറെ ഗുരുതരമാണ്. എതിര്‍ദിശയില്‍ നിന്ന് വരുന്ന മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയില്ലാതെ ഹൈ ബീമില്‍ ഹെഡ്ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പല ഡ്രൈവര്‍മാരും ഇഷ്ടപ്പെടുന്നു.


ലോറികളും ബസുകളും പോലുള്ള വലിയ വാഹനങ്ങൾ ഒരിക്കലും ഡിം അടിക്കുന്നില്ല എന്നതും ഹൈവേ യാത്രകളെ പലർക്കും പേടിസ്വപ്നങ്ങളാക്കുന്നുണ്ട്. പിന്നിലുള്ള വാഹനങ്ങളില്‍ നിന്നുള്ള ഹൈ ബീമുകള്‍ കാറിനുള്ളിലെ ഐആര്‍വിഎമ്മുകളിലൂടെ പ്രതിഫലിക്കുന്നത് മുന്‍വശത്തുള്ള ഡ്രൈവര്‍ക്ക് അസൗകര്യമുണ്ടാക്കും. ഇതിനെല്ലാം പരിഹാരമായി രാത്രി യാത്രകളിൽ ഞാൻ ഇനിമുതൽ ലോ ബീം കൃത്യമായി ഉപയോഗിക്കും എന്ന് പ്രതിജ്ഞ ചെയ്യാവുന്നതാണ്.


മൊബൈല്‍ തൊടില്ല

വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുക എല്ലാത്തരം ഡ്രൈവർമാരുടേയും ദുശ്ശീലമാണ്. കേന്ദ്ര മോട്ടോര്‍ വാഹന നിയമ പ്രകാരം ശിക്ഷാര്‍ഹമാണെങ്കിലും അതിൽ വലിയ മാറ്റങ്ങളൊന്നും ഇനിയും വന്നിട്ടില്ല. പുതുതലമുറ വാഹനങ്ങളിലെല്ലാം ഹാന്‍ഡ്സ്ഫ്രീ കോളുകള്‍ അനുവദിക്കുന്നതിന് ബ്ലൂടൂത്ത് സംവിധാനം ഉണ്ട്. എന്നാൽ അതും അത്യാവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിയമം പറയുന്നത്. ഈ പുതുവർഷത്തിൽ വാഹനം ഓടിക്കുമ്പോൾ ഒരിക്കലും മൊബൈൽ ഉപയോഗിക്കില്ല എന്ന ഉറച്ച തീരുമാനം എടുക്കാവുന്നതാണ്.


കുറുക്കുവഴികൾ തേടില്ല

നീണ്ട ഗതാഗതക്കുരുക്ക് ഇന്ത്യക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ്. പ്രത്യേകിച്ച് മെട്രോ നഗരങ്ങളില്‍. എന്നാല്‍ ചില ഡ്രൈവര്‍മാര്‍ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താനുള്ള തിരക്കിന് ഇടയില്‍ മറ്റുള്ളവരേക്കാള്‍ ക്ഷമ കാണിക്കില്ല. ഇരുചക്രവാഹനങ്ങൾ കൂടാതെ പലപ്പേഴും കാറുകളും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും മറ്റുള്ളവര്‍ക്ക് അസൗകര്യമുണ്ടാക്കാനും കുറുക്കുവഴികളോ ലൈൻ ബ്രേക്കുകളോ സ്വീകരിക്കാറുണ്ട്.


കനത്ത ട്രാഫിക്കിനെ മറികടക്കാന്‍ നടപ്പാതകളിലൂടെ വണ്ടി കയറ്റുകയും ലൈനുകൾ മുറിച്ചുകടന്ന് മുന്നിലേക്ക് പോവുകയും ചെയ്യുന്നവരുമുണ്ട്. ട്രാഫിക് ജാം അഭിമുഖീകരിക്കുമ്പോള്‍ നിയമങ്ങൾ വകവെക്കാതെ മുന്നിലേക്ക് ഇടിച്ചുകയറി പോവുന്നത് പലരുടേയും പതിവാണ്. ഇത്തരം നടപടികള്‍ കൂടുതല്‍ ഗതാഗതക്കുരുക്കിന് കാരണമാകാറുമുണ്ട്. ചിലപ്പോള്‍ ഇത് അപകടങ്ങള്‍ക്കും കാരണമാകും. ഇത്തരം എല്ലാത്തരം ഡ്രൈവിങ് ദുശ്ശീലങ്ങളും ഒഴിവാക്കുമെന്ന് പുതുവർഷത്തിൽ പ്രതിജ്ഞ ചെയ്യൂ.


സണ്‍റൂഫ് തുറന്ന് പുറത്തുനിൽക്കില്ല, അനാവശ്യ ഹോൺ മുഴക്കില്ല

സണ്‍റൂഫും മൂണ്‍റൂഫും ഉള്ള കാറുകള്‍ ഇന്ത്യയില്‍ പ്രചാരം നേടുകയാണ്.നമ്മുടെ കാലാവസ്ഥയില്‍ ഈ ഫീച്ചറിന്റെ യഥാർഥ ഉപയോഗമുണ്ടോ എന്ന് പലപ്പോഴും ചിന്തിക്കണം. വിചിത്രമെന്നു പറയട്ടെ പലപ്പോഴും അപകടകരമായ രീതിയിലാണ് ഇന്ത്യന്‍ യാത്രക്കാര്‍ സണ്‍റൂഫുകള്‍ ഉപയോഗിക്കുന്നത്. വണ്ടി ഓടിക്കൊണ്ടിരിക്കെ സണ്‍റൂഫിന് വെളിയില്‍ വന്ന് കാറ്റ് കൊണ്ട് കാഴ്ച കാണുന്ന പ്രവണത ഇന്ന് കൂടുതലായി കണ്ട് വരുന്നുണ്ട്.

പ്രത്യേകിച്ച് കുട്ടികളാണ് ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇന്ത്യയിലുടനീളം ഒരു സാധാരണ ട്രെന്‍ഡായി ഇത് മാറിയിരിക്കുന്നു. പെട്ടെന്ന് ഡ്രൈവര്‍ വാഹനത്തിന്റെ ബ്രേക്ക് അമര്‍ത്തിയാലോ ഏതെങ്കിലും അപകടകരമായ വസ്തു പറന്ന് വന്നാലോ ഉണ്ടായേക്കാവുന്ന അത്യാഹിതങ്ങളെ കുറിച്ച് പലപ്പോഴും ഇവർ ഓര്‍ക്കുന്നില്ല. ഇതുപോലെത്ത​െന്നയാണ് അനാവശ്യമായ ഹോൺ മുഴക്കൽ. ട്രാഫിക് സിഗ്നലിൽ മുന്നിലുള്ളയാൾ വാഹനം നീക്കാൻ ഒരു സെക്കൻഡ് താമസിച്ചാൽ പിന്നിൽ നിന്ന് ഹോൺ അടിച്ച് പൊളിക്കുക പലരുടേയും ശീലമാണ്. ഇത്തരം എല്ലാത്തരം ദുശ്ശീലങ്ങളും ഈ പുതുവർഷത്തിൽ ഒഴിവാക്കുമെന്ന് പ്രതിജ്ഞ ചെയ്യൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:driving habitsNew Year resolution
News Summary - New Year resolution: Five weird driving habits you should ditch in 2023
Next Story