മധ്യവർഗത്തിെൻറ സ്വപ്ന ഇ.വിയുമായി ടാറ്റ; വില 10ലക്ഷത്തിൽ താഴെ, 250 കിലോമീറ്റർ റേഞ്ച്
text_fieldsസിപ്‌ട്രോൺ കരുത്തുമായി തിഗോർ ഇ.വി അവതരിപ്പിച്ച് ടാറ്റ മോേട്ടാഴ്സ്. വരും ആഴ്ചകളിൽ വാഹനം പുറത്തിറക്കാനാണ് ടാറ്റ ആലോചിക്കുന്നത്. വാഹനത്തിെൻറ ടീസർ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. നെക്‌സൺ ഇവിയിൽ പ്രവർത്തിക്കുന്ന സിപ്‌ട്രോൺ പവർട്രെയിനാണ് തിഗോറിലും ഉൾപ്പെടുത്തിയിട്ടുള്ളത്. 250 കിലോമീറ്ററിന് മുകളിൽ റേഞ്ച് വാഹനം നൽകുമെന്നും ടാറ്റ അവകാശപ്പെടുന്നു. ഇതോടൊപ്പം ഫാസ്റ്റ് ചാർജിങും സംവിധാനവുമുണ്ട്. സിപ്‌ട്രോൺ ഹൈ-വോൾട്ടേജ് 300 വി പ്ലസ് ആർക്കിടെക്ചർ സ്ഥിരമായ മാഗ്നറ്റ് സിൻക്രൊണസ് ഇലക്ട്രിക് മോട്ടോർ ഉപയോഗിക്കുന്നുണ്ട്. നേരത്തേ ഉണ്ടായിരുന്ന തിഗോൾ പവർ ട്രെയിനേക്കാൾ മികച്ചതാണിത്.
നെക്സണിൽ സിപ്‌ട്രോൺ പവർട്രെയിൻ 95kW ഇലക്ട്രിക് മോട്ടോറും 30.2kWh ലിഥിയം അയൺ ബാറ്ററി പാക്കും ഉപയോഗിക്കുന്നു. 127 bhp കരുത്തും 245Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാനും നെക്സണിനാകും. ഒറ്റ ചാർജിൽ 312 കിലോമീറ്റർ ആണ് റേഞ്ച്. എന്നാൽ ഇത്രവും സവിശേഷതകൾ തിഗോറിൽ ഉണ്ടാകാൻ ഇടയില്ല.
സിപ്‌ട്രോൺ വാഹനങ്ങൾക്ക് കുറഞ്ഞത് 250 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് നേരത്തേ അവകാശപ്പെട്ടിരുന്നു. ഫാസ്റ്റ് ചാർജിങ് സംവിധാനമാണ് മറ്റൊരു പ്രത്യേകത. നെക്‌സൺ ഇവി 60 മിനിറ്റിൽ 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനാകും. അതേസമയം സാധാരണ ഗാർഹിക ചാർജിങ് ഉപയോഗിച്ചാൽ 7 മുതൽ 8 മണിക്കൂർ വരെ എടുക്കും. ടിഗോർ ഇ.വിക്കും സമാനമായ ചാർജിങ് സമയം പ്രതീക്ഷിക്കാം. നെക്സണിലെ റീജനറേറ്റീവ് ബ്രേക്കിങും സിപ്‌ട്രോൺ ടെകിെൻറ പ്രത്യേകതയാണ്. ഇതിൽ ഏതൊക്കെ പ്രത്യേകതകൾ തിഗോറിൽ ഉൾപ്പെടുത്തുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
സിപ്‌ട്രോൺ കരുത്തുള്ള നെക്‌സൺ ഇവിയുടെ വില 13.99-16.85 ലക്ഷം രൂപയാണ്. സാധാരണ തിഗോർ ഇ.വിയുടെ വില 7.82 ലക്ഷം രൂപയും. ഇതിന് രണ്ടിലും ഇടയിലായിരിക്കും പുതിയ തിഗോറിെൻറ വിലയെന്നാണ് സൂചന. അങ്ങിനെയെങ്കിൽ കയ്യിലൊതുങ്ങുന്ന വിലയിൽ ഒരു ഇ.വി കാർ എന്ന ഇന്ത്യൻ മധ്യവർഗത്തിെൻറ സ്വപ്നമാകും തിഗോറിലൂടെ പൂവണിയുക. ഇന്ത്യയിലെ സ്വകാര്യ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഏറ്റവും വിലകുറഞ്ഞ ഇ.വിയാകും തിഗോർ എന്നാണ് സൂചന. ടാറ്റ മോട്ടോഴ്സ് ഇതിനകം ഇന്ത്യയിലെ ഇവി മത്സരത്തിൽ ഏറെ മുന്നിലാണ്. പുതിയ ഇലക്ട്രിക് ടിഗോർ ഉപയോഗിച്ച് വിപണിയിൽ കൂടുതൽ സ്വാധീനം ചെലുത്താനാണ് ടാറ്റ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.