18 മണിക്കൂർകൊണ്ട് 25 കിലോമീറ്റർ റോഡ്; നാഷനൽ ഹൈവേ അതോറിറ്റിക്ക് ലോക റെക്കോർഡ്
text_fields18 മണിക്കൂറിനുള്ളിൽ 25.54 കിലോമീറ്റർ റോഡ് നിർമ്മിച്ച നാഷനൽ ഹൈവേ അതോറിറ്റി (എൻ.എച്ച്.എ.ഐ) ലോക റെക്കോർഡ് സൃഷ്ടിച്ചു. വിജയ്പൂരിനും സോളാപൂരിനും ഇടയിലുള്ള ദേശീയപാത നിർമാണത്തിനിടെയാണ് ഇത്. 18 മണിക്കൂർകൊണ്ട് 25.54 കിലോമീറ്റർ ഒറ്റവരിപാതയാണ് നിർമിച്ചാണ്. റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി സോഷ്യൽ മീഡിയയിൽ വിവരം പങ്കുവയ്ച്ചിട്ടുണ്ട്.
നിലവിൽ 110 കിലോമീറ്റർ സോളാപൂർ-വിജാപൂർ ദേശീയപാത നിർമാണം പുരോഗമിക്കുകയാണ്. ഈ വർഷം ഒക്ടോബറിൽ നിർമാണം പൂർത്തിയാകും. ബംഗളൂരു-വിജയപുര-ഔറംഗാബാദ്-ഗ്വാളിയർ ഇടനാഴിയുടെ ഭാഗമാണ് സോളാപൂർ-വിജാപൂർ ഹൈവേ. 24 മണിക്കൂറിനുള്ളിൽ നാലുവരിപ്പാതയിൽ ഏറ്റവും കൂടുതൽ കോൺക്രീറ്റ് ഇട്ടതിന് മറ്റൊരു ലോക റെക്കോർഡും ഈ മാസമാദ്യം എൻ.എച്ച്.എ.ഐ സൃഷ്ടിച്ചിരുന്നു.
പട്ടേൽ ഇൻഫ്രാസ്ട്രക്ചർ എന്ന കരാർ കമ്പനിയാണ് ഈ നേട്ടത്തിന് പിന്നിൽ. ഗ്രീൻഫീൽഡ് ദില്ലി-വഡോദര-മുംബൈ എട്ട് വരി എക്സ്പ്രസ് വേ പദ്ധതിയുടെ ഭാഗമാണ് ഹൈവേ നിർമിച്ചത്. ഇന്ത്യയിൽ റോഡ് നിർമ്മാണം പ്രതിദിനം 30 കിലോമീറ്റർ എന്ന റെക്കോർഡ് വേഗത്തിലാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി ഗഡ്കരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.