നിങ്ങൾക്കുമാകാം 'ബ്ലൈൻഡ് സ്‍പോട്ടർ'; റോഡിലെ അപകട വളവുകൾ നിർദേശിക്കാനുള്ള പദ്ധതിയുമായി നിസാൻ
text_fieldsകൊച്ചി: നിസ്സാനും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവും ചേര്‍ന്ന് റോഡ് സുരക്ഷാ ക്യാംപെയ്‌നായ ബി എ നിസ്സാന്‍ ബ്ലൈന്‍ഡ് സ്‌പോട്ടര്‍ ആരംഭിച്ചു. ഇന്ത്യന്‍ റോഡുകളിലെ ഏറ്റവും മോശവും അപകടകരവുമായ ബ്ലൈന്‍ഡ് സ്‌പോട്ടുകളില്‍ ചിലത് തിരിച്ചറിയുന്നതിനുള്ള സംരംഭമാണിത്. ഇന്ത്യന്‍ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം, ഇന്ത്യന്‍ മോട്ടോര്‍വാഹന നിര്‍മാതാക്കളുടെ സൊസൈറ്റി, ഇന്ത്യന്‍ റോഡ് സുരക്ഷാ ക്യാംപെയ്ന്‍ (ഐആര്‍എസ്‌സി) എന്നിവയുടെ സഹകരണത്തോടെയാണ് നിസ്സാന്‍ ക്യാംപെയ്ന്‍ ആരംഭിച്ചത്. കപില്‍ദേവാണ് ഇതിന്റെ അംബാസഡര്‍. പദ്ധതിക്കായി തയ്യാറാക്കിയ മൈക്രോസൈറ്റില്‍ (www.beanissanblindspotter.com) അപകട ഹോട്ട് സ്‌പോട്ടുകള്‍ തിരിച്ചറിയാനും അടയാളപ്പെടുത്താനും വാഹനമോടിക്കുന്നവര്‍ക്ക് സാധിക്കും.
ബ്ലൈന്‍ഡ് സ്പോട്ടുകള്‍ രേഖപ്പെടുത്തല്‍, ബസ് ഡ്രൈവര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, എന്‍ജിനീയര്‍മാര്‍ എന്നിവരുമായി ചേര്‍ന്ന് റോഡ് സുരക്ഷാ ഓഡിറ്റും സര്‍വേകളും തയാറാക്കല്‍, എന്‍ജിനീയറിങ് ഇന്റേണുകളുടെ സഹായത്തോടെ ഓണ്‍ ഗ്രൗണ്ട് ആക്ടിവേഷന്‍ വഴി അപകട സ്ഥലങ്ങളെക്കുറിച്ചുള്ള വിശദമായ പഠനം എന്നിവയെല്ലാം ക്യാംപെയിന്റെ ഭാഗമായി നടത്തും. ഡേറ്റ ശേഖരിച്ചുകഴിഞ്ഞാല്‍, ബ്ലൈന്‍ഡ് സ്പോട്ടുകളെക്കുറിച്ചുള്ള ഗ്രൗണ്ട് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അവയെ സുരക്ഷിതമായ സ്പോട്ടുകളാക്കി മാറ്റാന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റ് സ്റ്റേക്ക്‌ഹോള്‍ഡര്‍മാര്‍ക്കും ഐആര്‍എസ്‌സി ശില്‍പ്പശാലകള്‍ സംഘടിപ്പിക്കും.
ബ്ലൈന്‍ഡ് സ്‌പോട്ടര്‍ ക്യാംപെയിനിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ ഇന്ത്യയിലെ പ്രമുഖ ഡിജിറ്റള്‍ മാപ്പ് ജിയോസ്പേഷ്യല്‍ നാവിഗേഷന്‍ സേവനദാതാക്കളായ മാപ്പ്മൈഇന്ത്യ ഒരു ഡിജിറ്റല്‍ മാപ്പില്‍ ശേഖരിക്കുകയും പിന്‍ ചെയ്തുവെയ്ക്കുകയും ചെയ്യും. പ്രത്യക്ഷ പരിശോധനയടക്കമുള്ള ഐആര്‍എസ്‌സിയുടെ ഔപചാരിക സ്ഥിരീകരണത്തിന് ശേഷം മാത്രമേ ബ്ലൈന്‍ഡ് സ്പോട്ടുകള്‍ അടയാളപ്പെടുത്തുകയുള്ളൂ.
'നിസ്സാന്‍ ബ്ലൈന്‍ഡ് സ്‌പോട്ടര്‍ ക്യാംപെയ്ന്‍ നഗരങ്ങളിലെമ്പാടുമുള്ള ബ്ലൈന്‍ഡ് സ്പോട്ടുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും സുപ്രധാനമായ ഈ വിഷയത്തിന്റെ പ്രധാന്യം എടുത്തുകാട്ടുകയും ചെയ്യും. ഇതിനുവേണ്ടിയുള്ള മൈക്രോസൈറ്റ് വഴി പൊതുജനങ്ങളുമായി ആശയവിനിമയം നടത്താന്‍ ക്യാംപെയ്ന്‍ വഴി സാധിക്കുമെന്നും നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.