50000 ബുക്കിങുമായി മാഗ്നൈറ്റ് കുതിക്കുന്നു; നിസാനിത് പുതുജന്മം
text_fieldsനിസാൻ മാഗ്നൈറ്റ് എസ്‌യുവി ഇന്ത്യയിൽ 50,000 ബുക്കിങുകൾ പിന്നിട്ടു. 2020 നവംബറിലാണ് മാഗ്നൈറ്റിന്‍റെ ബുക്കിങ് കമ്പനി ആരംഭിച്ചത്. 1.0 എൻഎ അല്ലെങ്കിൽ 1.0 ടർബോ-പെട്രോൾ എഞ്ചിനാണ് മാഗ്നൈറ്റിൽ ഉപയോഗിക്കുന്നത്. മൊത്തം ബുക്കിങിന്‍റെ 10 ശതമാനം ഓൺലൈനിലാണെന്ന് നിസ്സാൻ പറയുന്നു. ലോഞ്ച് ചെയ്തതിനുശേഷം മാഗ്നൈറ്റിന്‍റെ വില മൂന്ന് പ്രാവശ്യം വർധിച്ചിട്ടുണ്ട്. മൊത്തം ബുക്കിംഗുകളിൽ 60 ശതമാനവും ടോപ്പ്-ഓഫ്-ലൈൻ എക്‌സ്‌വി, എക്‌സ്‌വി പ്രീമിയം വേരിയന്‍റുകൾക്കുള്ളതാണെന്ന് നിസാൻ ഇന്ത്യ അറിയിച്ചു.
വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി 7.0 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, വോയ്‌സ് റെക്കഗ്നിഷൻ ടെക്‌നോളജി, 360 ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോനിറ്റർ, പുഷ്-ബട്ടൺ സ്റ്റാർട്ട്, ക്രൂസ് കൺട്രോൾ തുടങ്ങിയ പ്രത്യേകതകൾ ഈ വേരിയന്‍റിൽ ലഭ്യമാണ്. മാഗ്നൈറ്റിനായുള്ള മൊത്തം ബുക്കിങിന്‍റെ 15 ശതമാനം എക്സ്എൽ, എക്സ് വി, എക്സ് വി പ്രീമിയം വേരിയന്‍റുകളിൽ ലഭ്യമായ സിവിടി പതിപ്പിനുള്ളതാണെന്നും കമ്പനി സ്ഥിരീകരിച്ചു. 100 എച്ച്പി, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഈ വാഹനത്തിന്. 72 എച്ച്പി, 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായിട്ടാണ് എത്തുന്നത്.
എതിരാളികൾ
റെനോ കൈഗർ, കിയ സോനെറ്റ്, ഹ്യുണ്ടായ് വെന്യു, മഹീന്ദ്ര എക്സ് യു വി 300, ടാറ്റ നെക്സൺ, ഫോർഡ് ഇക്കോസ്പോർട്ട്, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ടൊയോട്ട അർബൻ ക്രൂസർ എന്നിവ മത്സരിക്കുന്ന കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലാണ് നിസ്സാൻ മാഗ്നൈറ്റ് സ്ഥാനം പിടിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.