നിസാൻ, ഡാട്സൺ വാഹനങ്ങൾ മിലിട്ടറി കാൻറീൻ വഴിയും വിൽപ്പനക്ക്; വമ്പിച്ച, ഒാഫറുകളും ലഭ്യമാകും
text_fieldsനിസാൻ, ഡാട്സൺ വാഹനങ്ങൾ രാജ്യത്തുടനീളമുള്ള കാൻറീൻ സ്റ്റോർ ഡിപ്പാർട്ട്‌മെൻറുകൾ (സി.എസ്.ഡി) വഴി വിൽക്കാൻ തീരുമാനം. നിസാൻ ഇന്ത്യയാണ് തിങ്കളാഴ്ച പുതിയ തീരുമാനം അറിയിച്ചത്. സിഎസ്‌ഡി അംഗീകൃത കിഴിവുകളും വാഹനങ്ങൾക്ക് ലഭിക്കും. രാജ്യത്തുടനീളമുള്ള സിഎസ്‌ഡി ഡിപ്പോകളിലൂടെ പ്രതിരോധ ഉദ്യോഗസ്ഥർക്ക് വാഹനങ്ങൾ തിരഞ്ഞെടുക്കാം. മാഗ്നൈറ്റ്, കിക്സ്, ഗോ, റെഡി-ഗോ എന്നു വാഹനങ്ങളാണ് നിലവിൽ വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഒാൺലൈൻ വഴിയാണ് സിഎസ്‌ഡി ഗുണഭോക്താക്കൾ കാറുകൾ വാങ്ങുന്ന പ്രക്രിയ പൂർത്തിയാക്കേണ്ടത്. വാഹനം തിരഞ്ഞെടുക്കൽ, ഡീലർ രേഖകൾ അപ്‌ലോഡുചെയ്യൽ, കാന്റീൻ കാർഡ്, കെവൈസി, പേയ്‌മെന്റ് ട്രാൻസ്ഫർ വിശദാംശങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുമെന്നും നിസാൻ അറിയിച്ചു. ഉപഭോക്താക്കൾക്ക് നിസാന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് ലോഗിൻ ചെയ്യാനും ആവശ്യമുള്ള വാഹനം ഓൺലൈനിൽ ബുക്ക് ചെയ്യാനും ഡീലർഷിപ്പിനെ അറിയിച്ച് സിഎസ്‌ഡി ഓഫറുകൾ നേടാനും കഴിയും. നിശ്ചിത ഓൺലൈൻ പ്രക്രിയ പൂർത്തിയായ ശേഷം ഡീലർഷിപ്പുകളിലും പേയ്‌മെന്റ് നടത്താം.
വമ്പിച്ച വിലക്കുറവാണ് മാഗ്നൈറ്റിന് മിലിട്ടറി കാൻറീൻ വഴി വാങ്ങുേമ്പാൾ ലഭിക്കുന്നത്. മാഗ്നൈറ്റ് അടിസ്ഥാന വകഭേദത്തിന് 5.59 ലക്ഷമാണ് എക്സ് ഷോറൂം വില. എന്നാൽ മിലിട്ടറി കാൻറീൻ വഴി വാങ്ങുേമ്പാൾ ഇത് 4.82 ലക്ഷമായി കുറയും.6.31 ലക്ഷം വിലവരുന്ന ഗോ സി.വി.ടിക്ക് കാൻറീനിൽ 5.33 ലക്ഷം മാത്രമാണ് വിലവരിക. ഇതുപോലെ എല്ലാ വാഹനങ്ങൾക്കും വിലക്കിഴിവ് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.