Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightസ്​കൂട്ടറിന്​ പിന്നാലെ...

സ്​കൂട്ടറിന്​ പിന്നാലെ ഇ.വി കാറും നിർമിക്കുമെന്ന്​​ ഒാല; ടെസ്​ലയുടെ എതിരാളിക്ക്​ കളമൊരുങ്ങുന്നു

text_fields
bookmark_border
Ola CEO confirms entry into electric car segment, could launch
cancel

വൈദ്യുത ഇരുചക്ര വാഹനങ്ങളുടെ നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒാല ഇലക്​ട്രിക്​ പുതിയൊരു പ്രഖ്യാപനംകൂടി നടത്തി. ഇലക്ട്രിക് പാസഞ്ചർ വെഹിക്കിൾ (പി.വി) വിഭാഗത്തിലേക്ക് പ്രവേശിക്കാനാണ്​ ഓല ഒരുങ്ങുന്നത്​. നഗരത്തിനുവേണ്ടിയുള്ള ചെറുതും പ്രായോഗികവുമായ വാഹനമായിരിക്കും ഒാല പുറത്തിറക്കുകയെന്നാണ്​ പ്രാഥമിക സൂചന. തദ്ദേശീയമായിട്ടായിരിക്കും വാഹനം വികസിപ്പിക്കുക. ഇലക്ട്രിക് കാർ ഡിവിഷനായി ബംഗളൂരുവിൽ ആഗോള ഡിസൈൻ സെൻറർ സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ് കമ്പനി. 2023 ഓടെ കമ്പനിക്ക് ഇലക്ട്രിക് കാർ പദ്ധതിയിലേക്ക് കടക്കാനാകുമെന്നാണ്​ ഒാലയുടെ സഹസ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ പറയുന്നത്​.

കളിമൺ മോഡലിങിനും സി‌എം‌എഫ് (നിറം, മെറ്റീരിയലുകൾ, ഫിനിഷ്) ലാബ് എന്നിവയുൾപ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ബംഗളൂരു ഡിസൈൻ സെൻററിൽ ഉണ്ടായിരിക്കും. ഇലക്ട്രിക് പിവി പ്രോജക്റ്റിനായി ഓല ഇതിനകം ടാറ്റയിൽ നിന്നുള്ള ഡിസൈനർമാരെ റാഞ്ചിയതായാണ്​ സൂചന. ഇന്ത്യയിൽ ഇവികൾക്കുള്ള പ്രധാന തടസ്സങ്ങളിലൊന്നാണ് ശക്തമായ ചാർജിങ്​ ശൃംഖലയുടെ അഭാവമാണ്​. ഇൗ പ്രശ്​നം പരിഹരിക്കാൻ പ്രായോഗികമായൊരു മാർഗം ഓല ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്​. ഇന്ത്യയിലുടനീളം ഹൈപ്പർ ചാർജർ ശൃഖല സ്​ഥാപിക്കാനാണ്​ ഒാലയുടെ നീക്കം. മറ്റ് ഇലക്ട്രിക് വാഹന നിർമാതാക്കളെപോലെ, കമ്പനി അവരുടെ കാറുകൾക്കൊപ്പവും ഹോം ചാർജിങ്​ ഉപകരണങ്ങളും നൽകാനും സാധ്യതയുണ്ട്​.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം ഹൈപ്പർചാർജർ ശൃംഖല സ്ഥാപിക്കാനുള്ള പദ്ധതി ഓല അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ 400 നഗരങ്ങളിലായി 1,00,000 ചാർജിങ്​ സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ 2,400 കോടി മുതൽമുടക്കിൽ ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗത്തിനായി കമ്പനി ഒരു ഫാക്ടറി നിർമ്മിക്കുന്നുണ്ട്​. തമിഴ്‌നാട്ടിലെ ഇൗ പ്ലാൻറി​െൻറ വാർഷിക ശേഷി ഏകദേശം രണ്ട്​ ദശലക്ഷം ഇരുചക്രവാഹനങ്ങളാണ്​.

ഒാലയുടെ ചരിത്രം

ഇലക്​ട്രിക്​ വാഹനവിപണിയിലെ ഒാലയുടെ പരീക്ഷണങ്ങൾ ഏറെ കാലങ്ങൾക്കുമുമ്പുതന്നെ തുടങ്ങിയിരുന്നു. 2017-18 ൽ, ടാറ്റ നാനോയുടെ ബാറ്ററി ഇലക്ട്രിക് പതിപ്പായ ജയം നിയോയുടെ പരിമിതമായ എണ്ണം യൂനിറ്റുകൾ കോയമ്പത്തൂർ ആസ്ഥാനമായുള്ള ജയം ഓട്ടോമോട്ടീവ്സ് നിർമിച്ചിരുന്നു. ആ പദ്ധതിയിൽ ഒാലയും പങ്കാളികളായിരുന്നു. തങ്ങളുടെ ടാക്​സി സർവീസിലേക്ക്​ ഇ.വികൾ എത്തിക്കുകയായിരുന്നു അന്ന്​ ഒാലയുടെ താൽപ്പര്യം. വൈദ്യുതീകരിച്ച നാനോക്കായുള്ള പദ്ധതികൾ ഉപേക്ഷിച്ചതോടെ ഈ നീക്കം ഫലവത്തായില്ല. ചില നഗരങ്ങളിൽ മഹീന്ദ്രയുടെ ഇ 2O ഇ.വിലും ഓല ഉപയോഗിച്ചിരുന്നു. ഒാലയുടെ പുതിയ ഇലക്ട്രിക് കാറുകൾ രണ്ടുതരത്തിൽ പുറത്തിറങ്ങാൻ സാധ്യതയുണ്ട്. സ്വകാര്യ ഉപയോഗത്തിനും ടാക്​സികൾക്കുമായിരിക്കും അത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Olaelectric carEV
Next Story