സിമ്പിൾ മുതൽ ചേതക് വരെ, ഏറ്റവും കൂടുതൽ മൈലേജ് തരുന്ന ആറ് ഇ.വികൾ പരിചയപ്പെടാം
text_fieldsരാജ്യത്തെ ഇ.വി യുദ്ധത്തിലെ പോരാളികളുടെ ഏറ്റവുംവലിയ ആയുധമായി കണക്കാക്കുന്നത് അവയുടെ മൈലേജ് അഥവാ റേഞ്ച് ആണ്. ഒറ്റ ചാർജിൽ എത്ര കിലോമീറ്റർ സഞ്ചരിക്കും എന്നതാണ് റേഞ്ച് കൊണ്ട് ഉദ്ദേശിക്കുന്നത്. കൂടുതൽ റേഞ്ച് തരുന്നവർ വിപണിയിൽ കൂടുതൽ തിളങ്ങും എന്നതാണ് രീതിശാസ്ത്രം. ഓല എസ് 1 മുതൽ ചേതക്ക് വരെ അണിനിരക്കുന്ന പവർ ഇ.വികളിൽ ആരാണ് റേഞ്ച് രാജാക്കന്മാർ എന്ന് പരിശോധിക്കാം.
1.സിമ്പിൾ വൺ
സ്റ്റാർട്ടപ്പ് കമ്പനിയായ സിമ്പിളിെൻറ വൺ ഇലക്ട്രിക് സ്‌കൂട്ടർ തമിഴ്നാട്ടിലെ ഹൊസൂരിലെ ഇവി മേക്കേഴ്സ് പ്ലാൻറിലാണ് നിർമിക്കുന്നത്. അടുത്തിടെ ബംഗളൂരുവിലാണ് വണ്ണിെൻറ പുറത്തിറക്കൽ ചടങ്ങ് നടന്നത്. 1.10 ലക്ഷമാണ് വാഹനത്തിന് വിലയിട്ടിരിക്കുന്നത്. ഒരു തവണ ചാർജ് ചെയ്താൽ ഇക്കോ മോഡിൽ 203 കിലോമീറ്ററും െഎഡിയൽ ഡ്രൈവിങ് കണ്ടീഷനുകളിൽ 236 കിലോമീറ്ററും റേഞ്ച് നൽകും. മണിക്കൂറിൽ 105 കിലോമീറ്റർ ആണ് ബൈക്കിെൻറ വേഗത.പ്രതിവർഷം 10 ലക്ഷം വാഹനങ്ങളുടെ വാർഷിക ഉത്പാദന ശേഷിയാണ് സിമ്പിളിനുള്ളത്. കേരളം, കർണാടക, തമിഴ്നാട്, ഡൽഹി, ഗോവ, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ 13 സംസ്ഥാനങ്ങളിൽ ഇ-സ്‌കൂട്ടർ ലഭ്യമാക്കും.
2.ഒാല എസ് വൺ പ്രോ
നിലവിലെ ഇ.വികളിൽ ഏറ്റവും റേഞ്ച് നൽകുന്ന ഇ.വി ഓല എസ് വൺ പ്രോ ആണ്. ഈ മാസം ആദ്യമാണ് ഒാല ഇ.വിയെ രാജ്യത്ത് അവതരിപ്പിച്ചത്. രണ്ട് കോൺഫിഗറേഷനുകളിലാണ് സ്‌കൂട്ടർ അവതരിപ്പിച്ചിരിക്കുന്നത്. എസ് വണ്ണും എസ് വൺ പ്രോയും. എസ് വൺ ബേസ് മോഡലാണ്. 121 കിലോമീറ്റർ ആണ് എസ് വണ്ണിെൻറ റേഞ്ച്. എസ് വൺ പ്രോ ഉയർന്ന ചാർജുള്ള ട്രിം ആണ്. ഒറ്റ ചാർജിൽ 181 കിലോമീറ്റർ ദൂരം റേഞ്ച് എസ് വൺ പ്രോ തരും.3. ഒഡീസി ഹോക് പ്ലസ്
ഇ.വി വിപണിയിലെ അധികം അറിയെപ്പടാത്ത സറ്റൊർട്ടപ്പുകളിൽ ഒന്നാണ് ഒഡീസി ഹോക് പ്ലസ്. നിലവിൽ തിരഞ്ഞെടുത്ത നഗരങ്ങളിൽ പരിമിതമായ തോതിൽ ലഭ്യമായ ഇവിയാണിത്. നിലവിലെ പോർട്ട്‌ഫോളിയോയിൽ നാല് ഇ.വികളാണ് വിൽക്കുന്നത്. ഒറ്റ ചാർജിൽ 170 കിലോമീറ്റർ സഞ്ചരിക്കാൻ ഒഡീസി ഹോക് പ്ലസിനാകും. കമ്പനി അവകാശപ്പെടുന്ന ചാർജിങ് സമയം നാല് മണിക്കൂറാണ്. കൂടാതെ ഏത് സാധാരണ ത്രീ-പിൻ സോക്കറ്റിലും പ്ലഗ് ഇൻ ചെയ്ത് ചാർജ് ചെയ്യാൻ വാഹനത്തിനാകും.
4. ഹീറോ ഇലക്ട്രിക് നൈക്സ് എച്ച്എക്സ്
രാജ്യത്തെ മൊത്തം ഇവി വിൽപ്പനയിൽ ഹീറോ ഇലക്ട്രിക് ആണ് മുന്നിൽ. അതിെൻറ പോർട്ട്‌ഫോളിയോയിൽ വൈവിധ്യമാർന്ന ഇ-സ്കൂട്ടറുകൾ ഉണ്ട്. നൈക്സ് എച്ച്എക്സ് ഹീറോയുടെ ഏറ്റവുംകൂടുതൽ റേഞ്ച് ഉള്ള ഇ.വികളില ഒന്നാണ്. 51.2V/30Ah ഡ്യുവൽ ബാറ്ററികളിൽ നിന്ന് ഒറ്റ ചാർജിൽ 165 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ വാഹനത്തിനാകും. പക്ഷെ നൈക്സ് എച്ച്എക്സിെൻറ വേഗത താരതമ്യേന കുറവാണ്. സർട്ടിഫൈഡ് ബി 2 ബി ട്രാൻസ്പോർട്ട് വാഹനമാണ് നൈക്സ്-എച്ച്എക്സ്. സ്പ്ലിറ്റ് സീറ്റിൽ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാനും ബാക്ക് റെസ്റ്റായി മടക്കാനും കഴിയുന്ന വിവിധതരം ലോഡുകൾ വഹിക്കുന്ന സ്റ്റാൻറ് വാഹനത്തിെൻറ പ്രത്യേകതയാണ്.
5. ഒകിനാവ ഐ പ്രൈസ്
വ്യക്തിഗതവും വാണിജ്യപരവുമായ ആവശ്യങ്ങൾക്കായി ഇ-സ്കൂട്ടറുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗുരുഗ്രാം ആസ്ഥാനമായുള്ള ഇവി നിർമാതാവാണ് ഒകിനാവ. കമ്പനിയുടെ ഐ-പ്രൈസ് സ്‌കൂട്ടർ ഒറ്റ ചാർജിൽ 139 കിലോമീറ്റർ സഞ്ചരിക്കും. 3.3kWh ലിഥിയം അയൺ ബാറ്ററിയാണ് സ്കൂട്ടറിന് കരുത്തുപകരുന്നത്. റിഡ്ജ്, ലൈറ്റ്, ഡ്യൂവൽ, െഎ പ്രൈസ് തുടങ്ങിയ നിലവിലെ മോഡലുകളോടൊപ്പം കരുത്തന്മാരായ ഇ.വികൾ രംഗത്തിറക്കാനും ഒകിനാവക്ക് പദ്ധതിയുണ്ട്. ഒകി 100 എന്ന ഇ.വി ബൈക്കും ഒകി 90 സ്കൂട്ടറും അണിയറയിൽ ഒരുങ്ങുന്നതായി കമ്പനി വ്യക്തമാക്കി. ഒകി 100 ഇലക്ട്രിക് ബൈക് റിവോൾട്ടിന് എതിരാളിയാകും.
6. ബജാജ് ചേതക് ഇലക്ട്രിക്
ബജാജിെൻറ പഴയ വാഹനമായ ചേതക് സ്‌കൂട്ടർ ഒരു വർഷം മുമ്പാണ് ഇലക്ട്രിക്കിലേക്ക് ചുവടുമാറിയത്. നിലവിലെ ഇ.വികളിൽ ഏറ്റവും രൂപസൗകുമാര്യമുള്ള വാഹനമാണ് ചേതക്. പുണെ ആസ്ഥാനമായുള്ള ഇരുചക്രവാഹന നിർമാതാക്കൾ തിരഞ്ഞെടുത്ത ഇന്ത്യൻ നഗരങ്ങളിൽ വാഹനം വിൽക്കുന്നുണ്ട്. ചേതക് ഇലക്ട്രിക് ഒറ്റ ചാർജിൽ 90 കിലോമീറ്റർ ദൂരം സഞ്ചരിക്കും. so
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.