പുതിയ ഥാർ പൊളിയെന്ന് ഉമർ അബ്ദുല്ല; മറുപടിയുമായി ആനന്ദ് മഹീന്ദ്ര
text_fieldsശ്രീനഗർ: പുതിയ ഥാർ റോഡിലിറങ്ങും മുെമ്പ സൃഷ്ടിച്ച തരംഗം ചില്ലറയൊന്നുമല്ല. ഏതൊരു വാഹനപ്രേമിയേയും ആവേശം കൊള്ളിക്കുന്ന എല്ലാവിധ ചേരുവകളും ഒത്തിണങ്ങിയാണ് ന്യൂജെൻ ഥാറിനെ മഹീന്ദ്ര അണിയിച്ച് ഒരുക്കിയിരിക്കുന്നത്.
പുതിയ ഥാർ ടെസ്റ്റ് ഡ്രൈവ് നടത്തിയതിെൻറ അനുഭവം പങ്കുവെക്കുകയാണ് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. അതിശയിപ്പിക്കുന്ന വാഹനം എന്നാണ് അദ്ദേഹം ഥാറിനെ വിശേഷിപ്പിക്കുന്നത്. 'പിതാവുമൊത്തുള്ള ചെറിയ യാത്ര എനിക്ക് ഏറെ ഇഷ്ടമായി. ശരിക്കും എന്നെ അതിശയിപ്പിച്ചു.
ഇനി പർവതങ്ങളിലേക്കും മഞ്ഞിലേക്കുമുള്ള ഒാഫ് റോഡ് യാത്രക്കായി ഞാൻ കാത്തിരിക്കുകയാണ്. ആനന്ദ് മഹീന്ദ്രക്കും മറ്റു സംഘാങ്ങൾക്കും അഭിനന്ദനങ്ങൾ' -ഉമർ ട്വിറ്ററിൽ കുറിച്ചു. പിതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയുടെ കൂടെ വാഹനമോടിച്ച് പോകുന്ന ചിത്രവും ഉമർ പങ്കുവെച്ചിട്ടുണ്ട്.
ഉമറിെൻറ ട്വീറ്റിന് മറുപടിയായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും രംഗത്തെത്തി. 'വളരെ വലിയ അഭിനന്ദനമാണ് താങ്കൾ നൽകിയിട്ടുള്ളത്. ഓടിക്കുന്ന കാറുകൾ മികച്ചതാകണമെന്ന് ആഗ്രഹിക്കുന്നയാളാണ് താങ്കളെന്ന് എന്നിക്കറിയാം' -അദ്ദേഹം പ്രതികരിച്ചു.
ഒക്ടോബർ രണ്ടിനാണ് ഥാറിെൻറ വില കമ്പനി പ്രഖ്യാപിച്ചത്. 9.80 - 13.75 ലക്ഷത്തിന് ഇടയിലാണ് ഷോറൂം വില. ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. നവംബർ ഒന്ന് മുതലാണ് ഡെലിവറി തുടങ്ങുക. ഇതോടെ നിരത്തിലും മലമുകളിലുമെല്ലാം പുതിയ ഥാറിനെ കാണാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.