മാക്സ് ബിയാജി ചീറിപ്പാഞ്ഞു; 11 റെക്കോർഡുകൾ തകിടംമറിഞ്ഞു
text_fieldsവൈദ്യുത വാഹനങ്ങളുടെ കാര്യത്തിലെ പ്രധാന ആരോപണം അവർ മെല്ലപ്പോക്കുകാരെന്നാണ്. പക്ഷെ കഥ മാറിയെന്ന് പറയാതിരിക്കാനാവില്ല. മാക്സ് ബിയാജിയെന്ന മോേട്ടാ ജിപി ചാംപ്യൻ ഒാടിച്ച വൈദ്യുത ബൈക്ക് കുതിച്ചുപാഞ്ഞപ്പോൾ തീരുമാനമായത് 11 ലോകറെക്കോർഡുകളുടെ കാര്യത്തിലാണ്. അഞ്ച് റെക്കോർഡുകൾ തകർക്കുകയും ആറെണ്ണം പുതുതായി സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ് ബിയാജി. വോകസൻ വാട്ട്മാൻ ഇലക്ട്രിക് മോട്ടോർസൈക്കിളിലായിരുന്നു ബിയാജിയുടെ പ്രകടനം. ഒന്നും രണ്ടുമല്ല 408 കിലോമീറ്റർ വേഗതയിലാണ് വോക്‌സൻ ബൈക്ക് കുതിച്ചുപാഞ്ഞത്.
ഫ്രാൻസിലെ ഷാറ്റെറോക്സ് എയർഫീൽഡിലാണ് ആറ് തവണ മോട്ടോർ ജി പി ചാംപ്യനായി മാക്സ് ബിയാജിയുടെ പ്രകടനം നടന്നത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ വൈദ്യുത മോേട്ടാർ സൈക്കിൾ റെക്കോർഡ് ഉൾപ്പടെയാണ് വോക്‌സൻ പോക്കറ്റിലാക്കിയത്. മറ്റ് റെക്കോർഡുകൾ ക്വാർട്ടർ മൈൽ വിഭാഗത്തിലാണ്. പൂജ്യം കിലോമീറ്ററിൽ നിന്ന് ക്വാർട്ടർ മൈൽ പിന്നിടുേമ്പാഴേക്കും 127.30 കിലോമീറ്റർ വേഗതയാർജ്ജിക്കാൻ വാഹനത്തിനായി. ഇതും റെക്കോർഡാണ്.
300 കിലോയിൽ കൂടുതൽ ഭാരമുള്ള സ്ട്രീംലൈൻ ചെയ്ത ഇലക്ട്രിക് മോട്ടോർസൈക്കിളിന് മണിക്കൂറിൽ 366.94 കിലോമീറ്റർ (മണിക്കൂറിൽ 228.05 മൈൽ) എന്നതും പുതിയ റെക്കോർഡാണ്. സാധാരണ രുതിയിൽ ബൊളീവിയയിലെ സലാർ ദെ ഉയൂനി ഉപ്പ് പാടത്താണ് മത്സരങ്ങൾ നടക്കേണ്ടത്. കോവിഡ് കാരണം വോക്‌സൻ അത് മാറ്റിവയ്ക്കുകയായിരുന്നു.വോക്സെൻറ നേക്കഡ് ബൈക്കും മത്സരത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.