ഒല ഇ.വികൾ കിട്ടിത്തുടങ്ങി; ഉപഭോക്താക്കൾ ആഹ്ലാദത്തിൽ -വീഡിയോ
text_fieldsകാത്തിരിപ്പിനൊടുവിൽ ഒല ഇ.വികൾ ഉപഭോക്താക്കളെ തേടിയെത്തിത്തുടങ്ങി. എസ് 1, എസ് 1 പ്രോ എന്നീ രണ്ട് മോഡലുകളാണിപ്പോൾ ഉപഭോക്താക്കളെ തേടിയെത്തുന്നത്. നിരവധിപേർ യൂട്യൂബിൽ തങ്ങളുടെ ഒല സ്കൂട്ടറുകളെപറ്റിയുള്ള വീഡിയോകൾ അപ്ലോഡ് ചെയ്തിട്ടുണ്ട്. രാജ്യത്തിലെ വിവിധ മേഖലകളില്‍ വാഹനം വിതരണം ചെയ്യുന്നുണ്ട്. ഒലയുടെ ആസ്ഥാനമായ ബംഗളൂരു, ചെന്നൈ നഗരങ്ങളിലെ ആദ്യ 100 വിതരണങ്ങള്‍ വലിയ ആഘോഷ പരിപാടികളായാണ് നടത്തിയത്.
ഒലയുടെ ഇലക്ട്രിക് വാഹനങ്ങള്‍ പുതിയ വിപ്ലവത്തിന്റെ തുടക്കമാണെന്ന് ചീഫ് മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ വരുണ്‍ ദൂബെ പറഞ്ഞു. സമയബന്ധിതവും സൗകര്യപ്രദവുമായി വാഹനം ഉപയോക്താക്കളിലെത്തിക്കാനുള്ള സംവിധാനമാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. സ്‌കൂട്ടര്‍ ബുക്ക് ചെയ്തവര്‍ക്കെല്ലാം സമയബന്ധിതമായി വിതരണം ചെയ്യാനും നിര്‍മാണം ഉയര്‍ത്താനും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഫ്യൂച്ചര്‍ ഫാക്ടറി
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓട്ടോമേറ്റഡ് ഇരുചക്ര വാഹന ഫാക്ടറിയെന്ന അവകാശവാദത്തോടെ നിർമിച്ച ഫ്യൂച്ചര്‍ ഫാക്ടറിയിലാണ് ഒല സ്‌കൂട്ടറുകള്‍ നിര്‍മിക്കുന്നത്. പ്രതിവര്‍ഷം ഒരു കോടി സ്‌കൂട്ടറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള യൂനിറ്റാണിതെന്നാണ് കമ്പനി അധികൃതർ പറയുന്നത്. ഫാക്ടറി പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത് സ്ത്രീകളാണെന്നതും സവിശേഷതയാണ്. പതിനായിരത്തോളം സ്ത്രീകളാണ് പ്ലാന്റില്‍ ജോലി ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒല എന്ന അത്ഭുതം
സ്വാതന്ത്ര ദിനത്തിൽ പുറത്തിറക്കിയ ഒല ഇ.വി സ്കൂട്ടറുകൾ ഉപഭോക്താക്കൾക്ക് നൽകുക പുതിയ അനുഭവം. നിരവധി ആധുനികമായ സവിശേഷതകളാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നാവിഗേഷൻ ഉൾപ്പടെ നിരവധി വിവരങ്ങൾ പ്രദർശിപ്പിക്കുന്ന വലിയ ടി.എഫ്.ടി ഡിസ്പ്ലേയാണ് സ്കൂട്ടറിെൻറ ഒരു സവിശേഷത. റൈഡർ പ്രൊഫൈലുകൾക്കിടയിൽ ടോഗിൾ ചെയ്യാനും വ്യക്തിഗത കസ്റ്റമൈസേഷനും ഡിസ്പ്ലേ യാത്രികനെ സഹായിക്കും. നിങ്ങൾ എത്രമാത്രം കാർബൺഡയോക്സൈഡ് ഒഴിവാക്കിയെന്ന് കാണിക്കുന്ന ഫാൻസി ഫീച്ചറും ഒലയിലുണ്ട്.
സെഗ്മെൻറിലെ മറ്റ് സ്കൂട്ടറുകൾ പോലെ, റിവേഴ്സ് മോഡ് ഒലയിലും നൽകിയിട്ടുണ്ട്. ഉടമ അടുത്തെത്തുേമ്പാൾ സ്‌കൂട്ടർ ഒാണാകുന്ന പ്രോക്സിമിറ്റി അൺലോക്കും ഇതിലുണ്ട്. സ്‌കൂട്ടർ നിശബ്ദ മോഡിൽ ഉപയോഗിക്കാനോ ഇഷ്ടാനുസൃതമായ ശബ്ദം പുറപ്പെടുവിക്കാനോ കഴിയും.
എസ് വൺ പ്രോ വേരിയൻറിന് ഹിൽ ഹോൾഡ് ഫംഗ്ഷൻ, ക്രൂസ് കൺട്രോൾ, വോയ്സ് അസിസ്റ്റ് തുടങ്ങിയ ആധുനികമായ സവിശേഷതകളും ലഭിക്കുന്നു. ഇവ എസ് വൺ വേരിയൻറിൽ ലഭ്യമല്ല. രണ്ട് വേരിയൻറുകൾക്കും ഒാൾ എൽഇഡി ലൈറ്റിങാണ്. എസ് വൺ അഞ്ച് നിറങ്ങളിൽ ലഭ്യമാകും. എന്നാൽ പ്രോയ്ക്ക് 10 കളർ ഓപ്ഷനുകൾ നൽകിയിട്ടുണ്ട്.
ചാർജിങ് സമയം
എസ് വൺ, എസ് വൺ പ്രോ എന്നിവ പോർട്ടബിൾ ഹോം ചാർജറുമായാണ് ലഭ്യമാവുക. സ്കൂട്ടറുകൾ പൂർണമായും ചാർജ് ചെയ്യാൻ യഥാക്രമം 4.48 മണിക്കൂറും 6.30 മണിക്കൂറും വേണം. ഒല ഹൈപ്പർചാർജർ നെറ്റ്‌വർക്ക് വികസിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. 'ലോകത്തിലെ ഏറ്റവും വലുതും വേഗതയേറിയതുമായ ചാർജിങ് നെറ്റ്‌വർക്ക് 400 നഗരങ്ങളിലായി ഒരു ലക്ഷം ലൊക്കേഷനുകളിൽ സ്ഥാപിക്കുമെന്നാണ് ഒാലയുടെ വാഗ്ദാനം. ഇത്തരം ചാർജർ ഉപയോഗിച്ച്, വെറും 18 മിനിറ്റിൽ 75 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ വേണ്ടത്ര ചാർജ് ചെയ്യാനാകും.
ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായ ഹോണ്ട ആക്ടീവ 6 ജിയുടെ വില 69,080-72,325 രൂപ വരെയാണ്. അതേസമയം കൂടുതൽ ശക്തമായ ആക്ടീവ 125ന് 72,637-79,760 രൂപ വിലവരും. സംസ്ഥാന സബ്സിഡികൾകൂടി ചേർത്താൽ ഒാല ഇ.വിക്കും ഇതിനടുത്താണ് വിലവരിക.
റേഞ്ചും വിലയും
എസ് വൺ, എസ് വൺ പ്രൊ എന്നിങ്ങനെ രണ്ട് വേരിയൻറുകളിൽ വാഹനം ലഭ്യമാകും. എസ് വണ്ണിെൻറ വില ഒരു ലക്ഷം രൂപയാണ്. കേന്ദ്ര സർക്കാരിെൻറ ഫെയിം സബ്സിഡി ഉൾപ്പെടുത്തിയ വിലയാണിത്. എസ് വൺ പ്രൊക്ക് 1.30ലക്ഷം വിലവരും. സംസ്ഥാന സബ്സിഡികൾകൂടി ഉൾപ്പെടുത്തിയാൽ വില പിന്നേയും കുറയും. ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് നിലവിൽ ഇ.വികൾക്ക് സബ്സിഡി നൽകുന്നത്. എസ് വൺ വേരിയൻറ് ഒറ്റ ചാർജിൽ 121 കിലോമീറ്റർ സഞ്ചരിക്കും. എസ് വൺ പ്രോയുടെ റേഞ്ച് 181 കിലോമീറ്ററാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.