പോൾ വാക്കറുടെ ഒാർമകളുമായി ടൊയോട്ട സുപ്ര; ലേലത്തിൽ വിറ്റുപോയത് റെക്കോർഡ് തുകക്ക്
text_fieldsഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമ പരമ്പരയിലൂടെ പ്രശസ്തനായ ഹോളിവുഡ് നടൻ പോൾ വാക്കറിെൻറ ഒാർമകൾ പങ്കുവയ്ക്കുന്ന ടൊയോട്ട സുപ്ര ലേലത്തിൽ വിറ്റുപോയത് നാല് കോടി രൂപയ്ക്ക്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഒന്നാം ഭാഗത്തിലാണ് പോൾ വാക്കർ സുപ്ര ഉപയോഗിച്ചത്. ഇൗ സിനിമ പിന്നീട് ലോകത്ത് ഏറ്റവും വിജയംവരിച്ച സിനിമ പരമ്പരകളിൽ ഒന്നായി മാറി. 2013ൽ വാഹനാപകടത്തിൽ മരിക്കുന്നതുവരെ പോൾ വാക്കർ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിെൻറ ഭാഗമായിരുന്നു.
കാൻഡി ഓറഞ്ച് പേൾ സുപ്ര
കാൻഡി ഓറഞ്ച് പേൾ പെയിൻറിൽ തിളങ്ങുന്ന സുപ്ര ന്യൂക്ലിയർ ഗ്ലാഡിയേറ്റർ ഗ്രാഫിക്സുമായാണ് സിനിമയിലെത്തിയത്. 2 ജെസെഡ് ജിടിഇ ടർബോചാർജ്ഡ് 3.0 ലിറ്റർ ഇൻലൈൻ-ആറ് സിലിണ്ടർ എഞ്ചിനിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. 1994 മോഡൽ സുപ്ര 2001ൽ പുറത്തിറങ്ങിയ സിനിമയിലാണ് ഉപയോഗിച്ചത്. 2003 ൽ പുറത്തിറങ്ങിയ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 2 സിനിമയിലും വാഹനം പ്രത്യക്ഷപ്പെട്ടു.
അമേരിക്കയിലെ ബാരറ്റ്-ജാക്സൺ മാർക്കറ്റ് പ്ലേസ് വഴി റെക്കോർഡ് തുകയായ 550,000 ഡോളറിനാണ് വാഹനം വിറ്റത്. സുപ്രയ്‌ക്കൊപ്പം, ലേല വിജയിക്ക് ആധികാരികത സർട്ടിഫിക്കറ്റ് ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു ഡോക്യുമെേൻറഷനും ലഭിക്കും. ബോമെക്സ് ബോഡി കിറ്റ്, ടിആർഡി-സ്റ്റൈൽ ഹുഡ്, എപിആർ അലുമിനിയം റിയർ വിങ്, 19 ഇഞ്ച് ഡാസ് മോട്ടോർസ്പോർട്ട് റേസിങ് ഹാർട്ട് എം 5 വീലുകൾ എന്നിവയാണ് വാഹനത്തിലെ മറ്റ് പ്രത്യേകതകൾ.
രസകരമായ നിരവധി രംഗങ്ങൾ കാറിനുള്ളിൽ ചിത്രീകരിച്ചതിനാൽ വാഹനത്തിെൻറ ഇൻറീരിയർ പലപ്പോഴും ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമകളിൽ കണ്ടിട്ടുണ്ട്. ക്യാബിൻ നിറം കറുത്തതാണ്. സ്റ്റിയറിങ് വീൽ, നീല സീറ്റുകൾ, ഹെഡ് യൂണിറ്റ് എന്നിവയും ഇതിലുണ്ട്. നാല് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഹനാണ് വാഹനത്തിന്. മെക്കാനിക്കലുകളുടെ കാര്യത്തിൽ വാഹനത്തിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ആദ്യ സിനിമയ്‌ക്കായി കാലിഫോർണിയയിലെ എൽ സെഗുണ്ടോയിലെ ദി ഷാർക്ക് ഷോപ്പിലാണ് ഈ ഐക്കണിക് സ്‌പോർട്‌സ് കാർ നിർമ്മിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.