കാൽനടക്കാരുടെ സുരക്ഷ; റോഡിലൂടെ നടക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എം.വി.ഡി
text_fieldsകാൽനടക്കാരുടെ സുരക്ഷക്കായി പുതിയ പദ്ധതിയുമായി മോട്ടോർ വാഹന ഡിപ്പാർട്ട്മെന്റ്. ഇതിന്റെ ഭാഗമായി മാർഗനിർദേശങ്ങൾ പുറത്തിറക്കി. പദ്ധതിയുടെ ഭാഗമായി വാഹന ഉടമകളേയും കാൽനടക്കാരേയും ബോധവത്കരിക്കും. പൊലീസിന്റെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. റോഡിലെ വിവിധ വരകള്‍ എന്തൊക്കെയാണെന്ന് അറിയാവുന്നവര്‍ കുറവാണെന്നാണ് വകുപ്പിന്റെ കണ്ടെത്തല്‍.
നിലവില്‍ ജങ്ഷനുകളില്‍ മാത്രമേ വാഹനങ്ങള്‍ പതുക്കെ പോകുന്നുള്ളൂ. കാല്‍നടയാത്രക്കാര്‍ക്കു റോഡു മുറിച്ചുകടക്കാന്‍ അനുവാദം നല്‍കുന്ന സീബ്രാ ലൈനുകളിലും വേഗംകുറയ്‌ക്കേണ്ട മറ്റുവരകളിലും മിക്ക വാഹനങ്ങളും വേഗം കുറയ്ക്കുന്നില്ല. റോഡു മുറിച്ചുകടക്കാന്‍ അനുവാദം നല്‍കുന്ന വരകളില്‍ കാല്‍നടക്കാര്‍ക്കാകണം പ്രഥമ പരിഗണന. അതാണ് വിദേശമാതൃകയെന്നും അധികൃതര്‍ പറയുന്നു.
ഇനി അവിടങ്ങളില്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണമുണ്ടാകും. വേഗത്തില്‍ പോകുന്ന വാഹനങ്ങളുടെ ഉടമകളെ കണ്ടെത്തി ഉപദേശിക്കും. മാര്‍ച്ച് മൂന്നുമുതല്‍ 10 വരെ മോട്ടോര്‍വാഹന വകുപ്പ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്. അതിനു പ്രത്യേക സ്‌ക്വാഡുകളുണ്ടാകും.
നിരന്തര ബോധവത്കരണത്തിലൂടെ നല്ലമാതൃക സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വകുപ്പ്. ദേശീയപാതകളിലെ ലെയ്ന്‍ ട്രാഫിക് ലംഘനം, ഹെല്‍മെറ്റില്ലാതെയും മദ്യപിച്ചുമുള്ള വാഹനമോടിക്കല്‍, നിയമവിരുദ്ധ നമ്പര്‍ പ്ലേറ്റുകള്‍ എന്നിവയ്‌ക്കെതിരേയും കര്‍ശന നടപടിയുണ്ടാകും.
നമ്മുടെ നാട്ടിൽ റോഡപകടങ്ങളിൽപ്പെടുന്നതിൽ 28% കാൽനടയാത്രക്കാരാണെന്നും അതിനാൽ കാൽനട യാത്രക്കാരായി നമ്മൾ റോഡിൽ എത്തപ്പെടുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും എം.വി.ഡി ഓർമപ്പെടുത്തുന്നു.
1. നടപ്പാതയില്ലാത്ത സ്ഥലങ്ങളിൽ, റോഡിന്റെ വലതുവശം ചേർന്ന് നടക്കുക.
2. നടപ്പാത (സൈഡ് വാക്ക് / ഫുഡ് പാത്ത്) ഉണ്ടെങ്കിൽ, നിർബന്ധമായും അത് ഉപയോഗിക്കുക
3. റോഡ് മുറിച്ച് കടക്കാൻ പെഡസ്ട്രിയൻ മാർക്ക് അഥവാ സീബ്രാ കോസ്സ് ഉപയോഗിക്കുക.
4. കൂട്ടം കൂടിയോ, അശ്രദ്ധമായോ അലക്ഷ്യമായോ റോഡ് മുറിച്ച് കടക്കരുത് /ഉപയോഗിക്കരുത്
5. നിർത്തി ഇട്ട വാഹനങ്ങളോട് ചേർന്നോ, വളവിലോ റോഡ് മുറിച്ച് കടക്കരുത്.
6. ശ്രദ്ധയോടെ മാത്രം വാഹനത്തിൽ നിന്ന് ഇറങ്ങുകയും കയറുകയും ചെയ്യുക.
7.പ്രഭാത സവാരിക്കും വ്യായാമത്തിനും തിരക്കുള്ള റോഡുകൾ ഒഴിവാക്കി, സുരക്ഷിത പാതകൾ / മൈതാനങ്ങൾ ഉപയോഗിക്കുക.
8. കുട്ടികൾക്കും, മുതിർന്ന പൗരന്മാർക്കും, ഭിന്നശേഷിയുള്ളവർക്കും കൂടുതൽ ശ്രദ്ധ നൽകുക.
9. പ്രധാന റോഡുകളിലും നാൽക്കവലകളിലും ട്രാഫിക്ക് ലൈറ്റ്, ട്രാഫിക്ക് പോലീസ് നൽകുന്ന നിർദേശം പാലിച്ച് റോഡ് ഉപയോഗിക്കുക.
10. നടപ്പാത തടസ്സപ്പെടുത്തി വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.
11. രാത്രി യാത്രകളിൽ വാഹന ഡ്രൈവർമാർക്ക് തിരിച്ചറിയാൻ സാധിക്കുന്നതിനായി ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
12. ബസ് കാത്ത് നിൽക്കുന്നവർ, റോഡിൻ്റെ കാര്യേജ് വേയിൽ നിന്ന് മാറി ബസ് ഷെൽറ്റർ / സുരക്ഷിതമായ സ്ഥലം ഉപയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.