ഒാക്സിജൻ അറയും വെടി കൊണ്ടാൽ പൊട്ടാത്ത ചില്ലും; മോദിയുടെ 12 കോടിയുടെ കാറിെൻറ വിശേഷങ്ങൾ അറിയാം
text_fieldsപ്രധാനമന്ത്രി നരേന്ദ്രമോദിക്കായി പുതുതായി വാങ്ങിയ ബെൻസ് കാർ സുരക്ഷയിൽ ബഹുകേമൻ. ആഡംബരത്തിേൻറയും സുരക്ഷയുടേയും അവസാന വാക്കായാണ് ബെൻസ് മേബാ എസ് 650 ഗാർഡ് അറിയപ്പെടുന്നത്. വിആർ 10 ലെവൽ ബാലിസ്റ്റിക് പ്രൊട്ടക്ഷൻ ഉള്ള ഗാർഡ്, ടാങ്ക് പോലുള്ള യുദ്ധോപകരണങ്ങളിൽ നിന്നും യാത്രക്കാർക്ക് സംരക്ഷണം നൽകും. പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗമായ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് നടത്തുന്ന ആൾട്ടറേഷനുകൾക്ക് ശേഷമാകും വാഹനം യാത്രകൾക്ക് സജ്ജമാവുക.
ആറ് മീറ്ററിലധികം നീളമുള്ള വാഹനമാണിത്. പുതുമയും പഴമയും ഒന്നിക്കുന്ന വാഹനമാണ് ഗാർഡ്. മുൻകൂട്ടി ഇത്തരം വാഹനങ്ങൾ നിർമിക്കുന്ന പതിവും ബെൻസിനില്ല. ഓർഡർ ചെയ്തതിനുശേഷം കാർ ഡെലിവറി ചെയ്യാൻ ഏകദേശം 1.5 വർഷം മുതൽ 2 വർഷം വരെ എടുക്കും. വി.ആർ 9 ലെവൽ സംരക്ഷണ സവിശേഷതകളാണ് വാഹനത്തിലുള്ളത്. മിസൈൽ ആക്രമണങ്ങളെേപ്പാലും തടയുന്ന വിധത്തിൽ ലോഹകവചങ്ങളോടുകൂടിയാണ് വാഹനം വരുന്നത്. പ്രത്യേക സൈറനുകളും ടു-വേ റേഡിയോയും പുതിയ ഇൻറലിജൻറ് എൽ.ഇ.ഡി ഹെഡ്‌ലാമ്പ് സംവിധാനവും വാഹനത്തിലുണ്ട്.
എഞ്ചിൻ
516 പിഎസ് കരുത്തും 900 എൻഎം ടോർക്കും സൃഷ്ടിക്കുന്ന ആറ് ലിറ്റർ ട്വിൻ ടർബോ വി 12 എഞ്ചിനാണ് കാറിന് കരുത്തുപകരുന്നത്. 5,000 കിലോഗ്രാമിൽ കൂടുതൽ ഭാരമുണ്ട്. പരമാവധി വേഗത മണിക്കൂറിൽ 160 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. വാതിലുകൾ വളരെ ഭാരമുള്ളതിനാൽ ഒാേട്ടാമാറ്റിക്കായാണ് അടയുന്നത്. ഇൻസ്ട്രുമെൻറ് ക്ലസ്റ്ററിനും ഇൻഫോടെയിമെൻറ് സിസ്റ്റത്തിനും ഇരട്ട സ്ക്രീനുകളുള്ള പരിഷ്കരിച്ച ഡാഷ്‌ബോർഡാണ് വാഹനത്തിലുള്ളത്. പിൻഭാഗത്ത് പരസ്പരം അഭിമുഖമായി ഘടിപ്പിച്ച നാല് സീറ്റുകളാണുള്ളത്. പിൻ കാബിനാണ് കൂടുതൽ ആധുനികം. സീറ്റ് മസാജറുകൾ, പാനീയങ്ങൾ ചൂടാക്കാനോ തണുപ്പിക്കാനോ കഴിയുന്ന കപ്പ് ഹോൾഡറുകൾ എന്നിവയും വാഹനത്തിലുണ്ട്.
സുരക്ഷ
രണ്ടു മീറ്റർ അകലെ നിന്നുള്ള 15 കിലോഗ്രാം ടി.എൻ.ടി ഉപയോഗിച്ചുള്ള സ്ഫോടകങ്ങളെ നേരിടാൻ മേബാ ഗാർഡിനാകും. എകെ -47 പോലുള്ള റൈഫിളുകളിൽ നിന്നുള്ള വെടിയുണ്ടകളെ പ്രതിരോധിക്കാൻ കഴിയുന്ന ജാലകങ്ങളാണ് നൽകിയിരിക്കുന്നത്. വാഹനത്തിന്റെ കനത്ത വാതിലുകൾ തുറക്കുന്നതിനും അടയ്ക്കുന്നതിനും ഇലക്ട്രിക് മോട്ടോർ ഉപയോഗിക്കുന്നു.കാറിൽ ധാരാളം പരിഷ്ക്കരണങ്ങളും കസ്റ്റമൈസേഷൻ ഓപ്ഷനുകളും ഉണ്ട്. ആക്രമണം നേരിട്ട് തീപിടിത്തം പോലുള്ളവ ഉണ്ടായാൽ അടിയന്തിരഘട്ടത്തിൽ ഉപയോഗിക്കാൻ ഒാക്സിജനും നൽകിയിട്ടുണ്ട്. വാഹനത്തിൽ വരുത്തുന്ന മാറ്റങ്ങൾക്കനുസരിച്ച് എട്ട് മുതൽ 12 കോടി രൂപ വരെ വിലവരുന്ന വാഹനമാണ് ഗാർഡ്.പഞ്ചർ ആകാത്ത ടയറുകളാണ് മറ്റൊരു പ്രത്യേകത.
കാറിന് സ്വയം സീൽ ചെയ്യുന്ന ഇന്ധന ടാങ്കും ഇൻ ബിൽറ്റ് ഫയർ എക്‌സ്‌റ്റിങുഷറും ഉണ്ട്. 'ഉയർന്ന തീവ്രത', 'ഹോട്ട് റിലാക്സ് ബാക്ക്' മുതൽ 'ക്ലാസിക് മസാജ്' വരെയുള്ള മസാജുകൾ യാത്രക്കാരന് പ്രയോജനപ്പെടുത്താൻ കഴിയുന്ന മസാജ് ഫംഗ്ഷനോടുകൂടിയാണ് സീറ്റുകൾ വരുന്നത്. 360 ഡിഗ്രി ക്യാമറയും ഇതിലുണ്ട്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ ബുള്ളറ്റ് പ്രൂഫ് മഹീന്ദ്ര സ്കോർപിയോ ആയിരുന്നു മോദിയുടെ വാഹനം. 2014ൽ പ്രധാനമന്ത്രിയുടെ കസേരയിൽ എത്തിയതോടെ ബി.എം.ഡബ്ല്യു 7 സീരീസ് ഹൈ-സെക്യൂരിറ്റി എഡിഷനിലേക്ക് മാറി. പിന്നീടാണ് റേഞ്ച് റോവർ വോഗും ടൊയോട്ട ലാൻഡ് ക്രൂയിസറും എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.