ശബ്ദവീചികൾ വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസുമായി പോർഷെ
text_fieldsപോർഷെയുടെ ഡിജിറ്റൽ ഡിവിഷൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എഐ) ഉപയോഗിച്ച് നേരിയ ശബ്ദവീചികൾ വിശകലനം ചെയ്യാനുള്ള സാേങ്കതികവിദ്യ വികസിപ്പിച്ചു. വാഹന ഘടകങ്ങളുടെ പരിശോധനയിൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് കാര്യക്ഷമത വർധിപ്പിക്കും. ഓട്ടോമോട്ടീവ് വ്യവസായത്തിലെ ഘടകങ്ങളുടെ വികസനവും ഉൽപാദനവും മെച്ചപ്പെടുത്താനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് വിലയിരുത്തൽ. പുതിയ സാങ്കേതികവിദ്യയിലെ ആഴത്തിലുള്ള പഠന രീതികൾ ഉപയോഗിച്ച് വിശ്വസനീയമായും കൃത്യമായും ശബ്ദങ്ങൾ കണ്ടെത്താനാകും.
വാഹനത്തിെൻറ വിവിധ പരിശോധനകൾ എളുപ്പമാക്കാൻ ഇത് സഹായിക്കും. 'എ.െഎ അടിസ്ഥാനമാക്കിയുള്ള പരിശോധന ഗുണനിലവാരം വർധിപ്പിക്കുകയും വിപുലമായ ആപ്ലിക്കേഷനുകളിൽ ചെലവ് കുറയ്ക്കുകയും ചെയ്യുന്നു. വാഹനഘടക പരിശോധനകളിൽ വിശകലനത്തിനുള്ള അവസരങ്ങൾ മെച്ചപ്പെടുത്താൻ ഞങ്ങളെ പ്രാപ്തരാക്കുന്നു'-പോർഷെ ഡിജിറ്റലിലെ വ്യവസായ പരിഹാരങ്ങളുടെ തലവൻ പട്രീഷ്യ റെന്നർട്ട് പറഞ്ഞു. ഇൗ സാങ്കേതികവിദ്യ വിവിധ മേഖലകളിൽ പ്രയോഗിക്കാൻ കഴിയും. ഉദാഹരണത്തിന് എഞ്ചിെൻറ ശബ്ദം മനുഷ്യ ചെവിയിലൂടെ വിശകലനം ചെയ്യുന്നത് ബുദ്ധിമുട്ടുള്ളകാര്യമാണ്. എന്നാൽ പുതിയ സംവിധാനത്തിലൂടെ ഇൗ പ്രയകസം ഒഴിവാക്കാനാകും.
ഫോക്സ്വാഗൺ പോലുള്ള കമ്പനികൾ നിലവിൽ ശബ്ദം വിശകലനംചെയ്ത് വാഹനത്തിെൻറ തകരാർ കണ്ടുപിടിക്കുന്ന സാേങ്കതികവിദ്യ നിലവിൽ ഉപയോഗിക്കുന്നുണ്ട്. പോർഷെ എജിയുടെ വികസന വകുപ്പിനൊപ്പം പോർഷെ ഡിജിറ്റൽ ആണ് ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.