യൂസ്ഡ് കാറുകൾ വിൽക്കാൻ ടൊയോട്ടയും; ഇന്നോവയും ഫോർച്ച്യൂണറുമൊക്കെ ഇനി വിശ്വസിച്ച് വാങ്ങാം
text_fieldsപ്രമുഖ വാഹന നിർമാണ കമ്പനികൾക്കുപിന്നാലെ യൂസ്ഡ് കാർ വിപണി ലക്ഷ്യംവച്ച് ടൊയോട്ട കിർലോസ്‌കർ മോട്ടോർസും. ടൊയോട്ടയുടെ യൂസ്ഡ് വാഹനം വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് വിശ്വസനീയവും സുതാര്യവുമായ വാങ്ങൽ അനുഭവം പ്രദാനം ചെയ്യുന്നതിനാണ് മുൻഗണനയെന്ന് കമ്പനി അധികൃതർ പറയുന്നു. ആദ്യ ടൊയോട്ട യൂസ്ഡ് കാർ ഔട്ട്‌ലെറ്റ് (TUCO) ബുധനാഴ്ച ബംഗളൂരുവിൽ തുറന്നു.
ഇന്ത്യയിലെ വളരുന്ന യൂസ്ഡ് കാർ വിപണിയിൽ ഒരു വിഹിതം സ്വന്തമാക്കുകയാണ് ടൊയോട്ടയുടെ ലക്ഷ്യം. മികച്ച വാങ്ങൽ വിലയും വിശ്വസനീയമായ ഉത്പന്നവും ട്യൂകോ വാഗ്ദാനം ചെയ്യുന്നു. 'ഇന്ത്യയുടെ യൂസ്ഡ് കാർ വിപണി അതിവേഗം വളരുകയാണ്. ഞങ്ങളുടെ ഉപഭോക്താക്കൾക്കും ഇന്ത്യൻ സമൂഹത്തിനും വിശ്വാസ്യതയോടെ ന്യായവും സുതാര്യവുമായി യൂസ്ഡ് കാർ വിൽക്കുകയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്'-ടൊയോട്ട കിർലോസ്‌ലറിന്റെ വൈസ് ചെയർമാൻ വിക്രം കിർലോസ്‌കർ പറഞ്ഞു.
പണത്തിനനുസൃതമായ മൂല്യത്തോടെ മികച്ച നിലവാരമുള്ള നവീകരിച്ച കാറുകൾ ട്യൂകോ വാഗ്ദാനം ചെയ്യുന്നു. കൃത്യമായ പരിശോധനകൾക്കുശേഷം നിയമപരമായ രേഖകളോടെയും അഡീഷനൽ വാഹന്റിയോടെയും ആയിരിക്കും വാഹനം ട്യൂകോയിൽ വിൽക്കുക. പുതിയ വാഹനങ്ങളെപ്പോലെ വിൽപ്പനാനന്തര സേവനവും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഫിനാൻസ് സൗകര്യവും ട്യൂകോ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.