കോടികൾ മുടക്കി മാനുവൽ പോർഷെ വാങ്ങി പൃഥ്വിരാജ്; സ്വന്തമാക്കിയത് ലോകത്തിലെ ഏറ്റവും മികച്ച ഫൺ ഡ്രൈവിങ് കാർ
text_fieldsജനിതകത്തിൽതന്നെ ഡ്രൈവബിലിറ്റി അഥവാ ഓടിക്കൽ ക്ഷമത കൊണ്ടുനടക്കുന്ന വാഹന ബ്രാൻഡാണ് പോർഷെ. ലോകത്തിലെ ഏറ്റവും മികച്ച എഞ്ചിനീയേർഡ് വാഹനങ്ങളും പോർഷെയുടേതാണ്. ഫൺ ഡ്രൈവിങ് ആണ് പോർഷെയുടെ മുഖമുദ്ര. വാഹനങ്ങൾ ഓട്ടോമാറ്റിക് ആയതോടെ ഈ ഫൺ ഡ്രൈവിങിന് മങ്ങലേറ്റതായി കരുതുന്നവരുണ്ട്. ഇതിന് ഒരു അപവാദമാണ് പോർഷെ 911 GT3 ടൂറിങ്. മാനുവൽ ഗിയർബോക്സുമായി വരുന്ന വാഹനം ഇന്ന് ലഭിക്കാവുന്ന ഏറ്റവും മികച്ച ഫൺ ടു ഡ്രൈവ് മെഷീനാണ്.
പോർഷെ 911 GT3 ടൂറിങ് മോളിവുഡിലേക്ക് എത്തുന്നതാണ് ഏറ്റവും പുതിയ വാർത്ത. നടൻ പൃഥ്വിരാജ് സുകുമാരനാണ് പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. 3.20 കോടി രൂപ വിലയുള്ള 911 GT3 ടൂറിങ് നിരവധി കസ്റ്റമൈസേഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അടിസ്ഥാന എക്സ്ഷോറൂം വില 3.20 കോടി രൂപയാണെങ്കിലും ഉടമകളുടെ താൽപര്യത്തിന് അനുസരിച്ചുള്ള കസ്റ്റമൈസേഷൻ കൂടി ആകുമ്പോൾ വില വർധിക്കും.
ഉയര്‍ന്ന ബുക്കിങ്ങ് കാത്തിരിപ്പുള്ള വാഹനമാണ് പോര്‍ഷെയുടെ 911 ജി.ടി.3 മാനുവല്‍ മോഡല്‍. മാനുവൽ ഗിയർബോക്സ് കാറുകൾ ഇഷ്ടപ്പെടുന്ന ആളുകൾ മാത്രമേ പോർഷ 911 മാനുവൽ മോഡൽ വാങ്ങാറുള്ളൂ. 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഉപയോഗിക്കുന്ന ഈ സൂപ്പർ സ്പോർട്സ് കാർ വെറും 3.2 സെക്കൻഡിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കും.
നാച്ചുറലി ആസ്പിരേറ്റഡ് 4.0 ലിറ്റർ ഫ്ലാറ്റ്-സിക്സ് എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. 502 ബി.എച്ച്.പി പവറും 470 എന്‍.എം ടോര്‍ക്കും എന്‍ജിന്‍ പുറത്തെടുക്കും. പരമാവധി വേഗം മണിക്കൂറിൽ 317 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്. ബ്ലാക്ക്, ജെന്റിയൻ ബ്ലൂ മെറ്റാലിക്, ജെറ്റ് ബ്ലാക്ക് മെറ്റാലിക്, അഗേറ്റ് ഗ്രേ മെറ്റാലിക്, ജിടി സിൽവർ മെറ്റാലിക്, ഗാർഡ്സ് റെഡ്, വൈറ്റ്, റേസിംഗ് യെല്ലോ എന്നീ കളർ ഓപ്ഷനുകളിൽ വണ്ടി സ്വന്തമാക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.