ഡ്രൈവറില്ലാ കാറുകൾ പൊതുനിരത്തിലോടും; 'റോബോടാക്സി'യുമായി ജി.എമ്മും ആമസോണും
text_fieldsഡ്രൈവറില്ലാ വാഹനങ്ങൾ എന്ന സ്വപ്നത്തോട് ഒരുപടികൂടി അടുത്ത് ലോകം. ലോകത്തിലെ വമ്പൻ കമ്പനികളുടെ കാർമികത്വത്തിൽ അമേരിക്കയിലാണ് റോബോ ടാക്സികൾ പൊതുനിരത്തിൽ പരീക്ഷിക്കുന്നത്. സാൻ ഫ്രാൻസിസ്കോയിൽ ഇത്തരം വാഹനങ്ങൾ പരീക്ഷിക്കാൻ ജനറൽ മോട്ടോഴ്സിെൻറ അനുബന്ധ സ്ഥാപനമായ ക്രൂസ് എൽഎൽസി യൂണിറ്റിനെ അനുവദിക്കും. ആമസോൺ ഡോട് കോം, ബേക്കഡ് സൂക്സ് െഎ.എൻ.സി തുടങ്ങിയ കമ്പനികും ചില സ്റ്റാർട്ടപ്പുകളിലും പുതിയ പരീക്ഷണത്തിൽ പങ്കാളികളാണ്.
ഡ്രൈവർ ഇല്ലാതെ അഞ്ച് വാഹനങ്ങൾ നിരത്തിൽ ഓടിക്കാൻ ക്രൂസിന് അനുമതിയുണ്ട്. കാലിഫോർണിയ മോട്ടോർ വാഹന വകുപ്പാണ് അനുമതി നൽകിയിരിക്കുന്നത്. നിലവിൽ കാലിഫോർണിയയിൽ സുരക്ഷാ ഡ്രൈവറുമായി ഒാേട്ടാണമസ് വാഹനങ്ങൾ ഒാടിക്കുന്ന 60 ഓളം കമ്പനികൾ രംഗത്തുണ്ട്. എന്നാൽ ക്രൂസിന് നൽകിയിരിക്കുന്നത് പൂർണമായും ഡ്രൈവറില്ലാ വാഹനങ്ങൾ പരീക്ഷിക്കുന്നതിനുള്ള അനുമതിയാണ്. യഥാർഥത്തിൽ ഇത്തരമൊരു അനുമതി ലഭിക്കുന്ന ആദ്യ കമ്പനിയല്ല ക്രൂസ്. നിലവിൽ നാല് സ്റ്റാർട്ടപ്പുകൾ ഇൗ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഡ്രൈവറില്ലാ മോഡ് പരീക്ഷിക്കാൻ അനുവദിച്ച അഞ്ചാമനാണ് ക്രൂസ് കമ്പനി. ആൽഫബെറ്റ് െഎ.എൻ.സി യൂണിറ്റ്, വെയ്‌മോ എൽഎൽസി, ന്യൂറോ െഎ.എൻ.സി, ഓട്ടോ എക്സ് ടെക്നോളജീസ്, സൂക്സ് എന്നിവക്ക് കഴിഞ്ഞ മാസം അനുമതി ലഭിച്ചിരുന്നു.
നിബന്ധനകൾ
നിരവധി നിബന്ധനകളോടെയാണ് റോബോ ടാക്സികൾ നിലത്തിലിറക്കുന്നത്. മണിക്കൂറിൽ 30 മൈലിൽ വേഗത കൂടാൻ പാടില്ല എന്നതാണ് പ്രധാന നിയമം. അതുതന്നെ മികച്ച കാലാവസ്ഥയുള്ളപ്പോൾ മാത്രമാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. പകലും രാത്രിയും വാഹനം ഒാടിക്കാൻ ക്രൂസിനെ അനുവദിക്കുമെന്നതും പ്രത്യേകതയാണ്. ഈ വർഷാവസാനത്തോടെ പരിശോധന ആരംഭിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
'ഈ പെർമിറ്റ് സ്വീകരിക്കുന്ന ആദ്യത്തെ കമ്പനിയല്ല ഞങ്ങൾ. പക്ഷേ ഒരു പ്രധാന നഗരത്തിെൻറ തെരുവുകളിൽ ഇത് ആദ്യമായി ഉപയോഗിക്കുന്നത് ഞങ്ങളായിരിക്കും'-ക്രൂസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡാൻ അമ്മാൻ പറഞ്ഞു. ഷെവി ബോൾട്ടിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വൈദ്യുത കാറാണ് ക്രൂസ് ഒാട്ടത്തിന് ഉപയോഗിക്കുക. വാഹനത്തെ നിയന്ത്രിക്കുക അതിലെ നൂറുകണക്കിന് സെൻസറുകളാകും. ഈ വർഷം ആദ്യം ക്രൂസ് ഒാേട്ടാണമസ് ഷട്ടിൽ പുറത്തിറക്കിയിരുന്നു. ഇതും വരും കാലത്ത് നിരത്തിൽ പരീക്ഷിക്കുമെന്നാണ് സൂചന. അരിസോണയിലെ ഫീനിക്സിൽ തിരഞ്ഞെടുത്ത ഒരു കൂട്ടം ഉപഭോക്താക്കൾക്കായി പൂർണ്ണമായും ഡ്രൈവറില്ലാ റൈഡുകൾ ആരംഭിക്കുമെന്ന് വെയ്‌മോ കമ്പനി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.