Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഏറ്റവും വിലകുറഞ്ഞ...

ഏറ്റവും വിലകുറഞ്ഞ റേഞ്ച്​ റോവർ, ഇതാണ്​ പുതുപുത്തൻ ഇവോക്​

text_fields
bookmark_border
Range Rover Evoque launched at Rs 64.12 lakh
cancel

റേഞ്ച്​ റോവർ മോഡലുകളിൽ ഏറ്റവും വിലകുറഞ്ഞ വാഹനമായ ഇവോക്​ പുതുക്കി അവതരിപ്പിച്ചു. ലാൻഡ്​ റോവർ നിർമിക്കുന്ന റേഞ്ച്​ റോവർ വകഭേദങ്ങളിൽ ഏറ്റവും വിലകുറഞ്ഞ വാഹനമാണ്​ ഇവോക്​. കുഞ്ഞൻ റേഞ്ച്​ റോവർ എന്നും ഇവോക്​ അറിയപ്പെടുന്നുണ്ട്​. വെലാർ, സ്​പോർട്​, സ്​പോർട്​ എസ്​.വി.ആർ തുടങ്ങിയ മോഡലുകളെ അപേക്ഷിച്ച്​ കയ്യിലൊതുങ്ങുന്ന വാഹനമാണിത്​. ​ 64.12 ലക്ഷമാണ്​ ഇവോകി​െൻറ എക്​സ്​ ഷോറും വില. പുതിയ ഇവോകിൽ കൂടുതൽ കരുത്തുള്ള ഡീസൽ എഞ്ചിനും അധിക ഫീച്ചറുകളും ലഭിക്കും. പിവി പ്രോ ഇൻഫോടൈൻമെൻറ്​ സിസ്​റ്റം, ഡ്യൂവൽ ടോൺ ഇൻറീരിയർ തുടങ്ങിയ സവിശേഷതകളും ഇവോകിലുണ്ട്​.

മാറ്റങ്ങൾ

2021 ഇവോക്കി​െൻറ ഏറ്റവും വലിയ പരിഷ്​കരണങ്ങളിലൊന്ന് അതി​െൻറ ഡീസൽ എഞ്ചിനവണ്​. 2.0 ലിറ്റർ, നാല് സിലിണ്ടർ ഇഞ്ചീനിയം ഡീസൽ എഞ്ചിൻ 204 എച്ച്പി പുറത്തെടുക്കും. നേരത്തേ ഇത്​ 180 എച്ച്പി മാത്രമായിരുന്നു. ടോർകിൽ മാറ്റമില്ല. 430 എൻഎം ടോർകാണ്​ എഞ്ചിനുള്ളത്​. 2.0 ലിറ്റർ ഇഞ്ചീനിയം പെട്രോൾ എഞ്ചിൻ മാറ്റമില്ലാതെ തുടരുന്നു. 250 എച്ച്പി, 365 എൻ‌എം ടോർക്​ ഉത്പാദിപ്പിക്കുന്ന എഞ്ചിനാണിത്​. രണ്ട് എഞ്ചിനുകളും ഒമ്പത്​ സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്​സുമായാണ്​ ഇണക്കിച്ചേർത്തിരിക്കുന്നത്​. ഓൾ-വീൽ ഡ്രൈവ് സ്​റ്റാൻഡേർഡായും നൽകിയിട്ടുണ്ട്​.


എസ്‌യുവിയുടെ ഇൻറീരിയറിലും ശ്രദ്ധേയമായ അപ്‌ഗ്രേഡുകൾ ഉണ്ട്​. 2021 ഇവോകിന് ജെ‌എൽ‌ആറി​െൻറ ഏറ്റവും പുതിയ പിവി പ്രോ ഇൻ‌ഫോടെയ്ൻ‌മെൻറ്​ സിസ്​റ്റം ലഭിക്കും. പുതിയ 3 ഡി സറൗണ്ട് ക്യാമറ സിസ്റ്റം (ഇതിന് മുമ്പ് റിയർ വ്യൂ ക്യാമറ മാത്രമേ ഉണ്ടായിരുന്നുള്ളൂ), എയർ അയോണൈസേഷൻ സിസ്റ്റത്തിനായുള്ള പിഎം 2.5 ഫിൽട്ടർ, ഫോൺ സിഗ്നൽ ബൂസ്റ്റർ, വയർലെസ് ചാർജർ എന്നിവയാണ് മറ്റ് സവിശേഷതകൾ. ലാൻഡ് റോവർ ആദ്യമായി ഡ്യുവൽ-ടോൺ ഡീപ് ഗാർനെറ്റ്/എബോണി ഇൻറീരിയർ കളർ സ്​കീമും ഇവോക്കിൽ അവതരിപ്പിച്ചിട്ടുണ്ട്​.

വേരിയൻറുകൾ

ഇന്ത്യയിലെ ഇവോക്കി​െൻറ വേരിയൻറുകളിൽ ലാൻഡ്​റോവർ കുറവുവരുത്തിയിട്ടുണ്ട്​. പെട്രോൾ, ഡീസൽ പതിപ്പുകൾ മുമ്പ് എസ്, ആർ-ഡൈനാമിക് എസ്ഇ എന്നിങ്ങനെ രണ്ട് ട്രിമ്മുകളിൽ ലഭ്യമായിരുന്നു. ഫേസ്​ലിഫ്​റ്റ്​ പതിപ്പിൽ പെട്രോൾ ഇപ്പോൾ ആർ-ഡൈനാമിക് എസ്ഇ ട്രിമ്മിൽ മാത്രമാകും ലഭ്യമാവുക. ഡീസൽ എസ് ട്രിമിൽ മാത്രം ലഭിക്കും. മെഴ്‌സിഡസ് ബെൻസ് ജി‌എൽ‌സി, ബി‌എം‌ഡബ്ല്യു എക്സ് 3 എന്നിവയാണ്​ ഇവോകി​െൻറ പ്രധാന എതിരാളികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilelaunchedRange RoverEvoque
Next Story