റോക്സറിനെചൊല്ലിയുള്ള കലഹങ്ങൾ, മഹീന്ദ്രയും ജീപ്പും തമ്മിലുള്ള ചിരപുരാതന വൈരത്തിെൻറ കഥ
text_fieldsമഹീന്ദ്ര റോക്‌സർ എന്ന വാഹനത്തെപറ്റി അധികമാരും കേട്ടിരിക്കാൻ സാധ്യതയില്ല. മഹീന്ദ്രയാണ് നിർമിക്കുന്നതെങ്കിലും അങ്ങിനൊരു സാധനം നമ്മുടെ നാട്ടിൽ ഇറങ്ങുന്നില്ലല്ലൊ. എന്താണീ റോക്‌സർ എന്നറിയണമെങ്കിൽ കുറച്ച് ചരിത്രം പറയേണ്ടിവരും. ചരിത്രമെന്ന് പറഞ്ഞാൽ അത്ര വിദൂരത്തുള്ള ചരിത്രമൊന്നുമല്ല. 2017-2018 കാലത്തെ കഥയാണിത്.
മഹീന്ദ്ര ഓട്ടോമോട്ടീവ് നോർത്ത് അമേരിക്ക (മാന)
നമ്മുടെ സ്വന്തം മഹീന്ദ്രയുടെ അമേരിക്കൻ കൈയാണ് 'മഹീന്ദ്ര ഓട്ടോമോട്ടീവ് നോർത്ത് അമേരിക്ക' അഥവാ മാന. ഒരുകാലത്ത് അമേരിക്കയുടെ വാഹനസ്വപ്നങ്ങളുടെ തലസ്ഥാനമായിരുന്ന ഡെട്രോയിറ്റ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംവിധാനമാണിത്. അധോലോകവും അക്രമങ്ങളും നടുവൊടിച്ച ഡെട്രോയിറ്റിലേക്ക് 30 വർഷങ്ങൾക്ക് ശേഷമായിരുന്നു ഒരു വാഹന നിർമാതാവ് കാലുകുത്തുന്നത്.
2018ൽ മിഷിഗണിലെ ഡെട്രോയിറ്റിൽ ഒന്നരലക്ഷം ചതുരശ്രഅടിവരുന്ന ഫാക്ടറി നിർമിച്ചു മഹീന്ദ്ര. അവിടെ നിന്ന് പുറത്തിറങ്ങിയ ആദ്യ വാഹനമായിരുന്നു റോക്‌സർ. 2010 മുതൽ ഇന്ത്യൻ വിപണിയിൽ നിർമ്മിച്ച് വിൽക്കുന്ന മഹീന്ദ്ര താർ എം 2 ഡിസിആർ വേരിയൻറിനെ അടിസ്ഥാനമാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
1947 മുതൽ വില്ലീസുമായി കരാർ നിലവിലുള്ള നിർമാതാവാണ് മഹീന്ദ്ര. വില്ലീസ് ജീപ്പുകളുടെ മാതൃകയാണ് റോക്സറിലും കമ്പനി പിൻതുടർന്നത്. കൃത്യമായി പറഞ്ഞാൽ ഒാഫ്റോഡ് വാഹനമാണ് റോക്‌സർ. റോഡിലേക്ക് ഇറക്കുക എന്നത് റോക്‌സർ താൽപ്പര്യെപ്പടുന്നേ ഇല്ല. 50% പ്രാദേശിക ഘടകങ്ങൾകൊണ്ട് നിർമിച്ചിരിക്കുന്ന വാഹനം യുഎസിലെയും കാനഡയിലെയും പവർപോർട്ട് ഡീലർമാർ വഴിയാണ് വിൽക്കുന്നത്.
ജീപ്പുമായുള്ള തർക്കം
അമേരിക്കയിൽ ചെന്നപ്പോൾ മഹീന്ദ്രക്കുണ്ടായ വലിയ വെല്ലുവിളി ഫിയറ്റ് ക്രിസ്ലർ ഒാേട്ടാമൊബൈൽസിൽ (എഫ്.സി.എ) നിന്നായിരുന്നു. ജീപ്പ് എന്ന ബ്രാൻഡിെൻറ ഉടമകളാണീ എഫ്.സി.എ. തങ്ങളുടെ ഡിസൈൻ മഹീന്ദ്ര കോപ്പിയടിക്കുന്നു എന്നുപറഞ്ഞ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഇൻറർനാഷണൽ ട്രേഡ് കമ്മീഷനിൽ എഫ്.സി.എ കേസിനുപോയി.
2020 ജൂണിൽ റോക്‌സർ ജീപ്പിെൻറ ഡിസൈനെ അനുകരിക്കുന്നെന്ന് കമ്മീഷൻ വിധിച്ചു. ഇതോടെ റോക്സറുകളുടെ വിൽപ്പന അമേരിക്കയിൽ തൽക്കാലം നിർത്തിവയ്ക്കേണ്ടിവന്നു. ഇതാണ് വാഹനെത്ത പുനർരൂപകൽപ്പന ചെയ്യാൻ മഹീന്ദ്രയെ നിർബന്ധിതരാക്കിയത്.
പുത്തൻ റോക്‌സർ
പുതുക്കിയ റോക്സറിെൻറ റെട്രോ-സ്റ്റൈലിംഗ് മഹീന്ദ്ര ഉപേക്ഷിച്ചിട്ടില്ല. എന്നാൽ ജീപ്പുമായുള്ള എല്ലാ സാമ്യവും ഒഴിവാക്കിയിട്ടുണ്ട്. വിശാലമായ ബോണറ്റ്, വിചിത്രമായി രൂപകൽപ്പനചെയ്ത ഗ്രില്ല്, യന്ത്രഭാഗങ്ങൾ വെളിപ്പെടുംവിധം തുറന്ന വാഹനശരീരം തുടങ്ങി റോക്‌സർ അടിമുടി മാറിയിട്ടുണ്ട്.
ഹെഡ്‌ലാമ്പുകൾ വൃത്താകൃതിയിൽ തുടരുന്നു. അവയിൽ LED ഘടകങ്ങൾ ഉണ്ടെന്നാണ് സൂചന.വാഹനത്തിെൻറ സാങ്കേതിക വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. നേരത്തെ ഉണ്ടായിരുന്ന 64 എച്ച്പി, 2.5 ലിറ്റർ ഡീസൽ എഞ്ചിൻ തുടരുമെന്നാണ് സൂചന. ഇന്ത്യയിലെ പല മഹീന്ദ്ര മോഡലുകളിലും ഉപയോഗിക്കുന്ന എഞ്ചിനാണിത്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകളുണ്ട്. തൽക്കാലം റോക്സറിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതി മഹീന്ദ്രക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.