Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightമീരാഭായ്​ ചാനുവിന്...

മീരാഭായ്​ ചാനുവിന് എസ്​.യു.വി സമ്മാനിച്ച്​ ഫ്രഞ്ച്​ നിർമാതാവ്​

text_fields
bookmark_border
Renault India gifts Kiger SUV to Olympic medalist Mirabai Chanu
cancel

ഒളിമ്പിക്​ വെള്ളി മെഡൽ ജേതാവ്​ മീരാഭായ്​ ചാനുവിന്​ കൈഗർ കോമ്പാക്​ട്​ എസ്​.യു.വി സമ്മാനിച്ച്​ റെനോ. ടോക്കിയോ ഒളിമ്പിക്​സിൽ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ താരമാണ്​ മീരാഭായ്​ ചാനു.റെനോ ഇന്ത്യ സെയിൽസ് ആൻഡ്​ മാർക്കറ്റിങ്​ വൈസ് പ്രസിഡൻറ്​ സുധീർ മൽഹോത്ര എസ്‌യുവിയുടെ താക്കോൽ കൈമാറി.കൈഗറി​െൻറ ഏറ്റവും കുറഞ്ഞ ആർ.എക്​സ്​.ഇ വേരിയന്‍റിന്​ 5.45 ലക്ഷമാണ്​ വില. ഏത്​ വേരിയൻറാണ്​ മീരക്ക്​ സമ്മാനിച്ചതെന്ന്​ റെനോ വെളിപ്പെടുത്തിയിട്ടില്ല.


കൈഗറിന്​ എ.എം.ടി, ടർബോ, സി.വി.ടി വേരിയന്‍റുകളുണ്ട്​. ഏറ്റവും ഉയർന്ന എക്​സ്​ ട്രോണിക്​സ്​ സി.വി.ടി മോഡലിന്​ 9.55ലക്ഷം വിലവരും. റെനോയും നിസ്സാനും ചേർന്ന് വികസിപ്പിച്ചെടുത്ത സി‌എം‌എഫ്-എ പ്ലസ്​ പ്ലാറ്റ്‌ഫോമിലാണ്​ കൈഗറും നിർമിച്ചിരിക്കുന്നത്​. റെനോ ട്രൈബർ നിർമിച്ചിരിക്കുന്ന അതേ പ്ലാറ്റ്​ഫോമാണിത്​. ഇന്ത്യയ്ക്കായി രൂപകൽപ്പന ചെയ്ത വാഹനമാണിതെന്ന്​ റെനോ പറയുന്നു. സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ മുതൽ ബോൾഡ് ഗ്രിൽ വരെ പരിഗണിച്ചാൽ ഗാംഭീര്യമുള്ള മുൻവശമാണ്​ കൈഗറിന്​. വേരിയന്‍റ്​ അനുസരിച്ച് 16 ഇഞ്ച് സ്റ്റീൽ, ഡയമണ്ട് കട്ട് അലോയ് വീലുകൾ നൽകിയിട്ടുണ്ട്​. സി ആകൃതിയിലുള്ള എൽഇഡി ടൈൽ‌ലൈറ്റുകൾ കിഡ് പ്ലേറ്റ്, റൂഫ്​ റെയിലുകൾ, മേൽക്കൂരയിൽ ഘടിപ്പിച്ച സ്‌പോയ്‌ലർ എന്നിവ വാഹനത്തിന്​ സ്​പോർട്ടി രൂപം നൽകുന്നുണ്ട്​. 205 മില്ലിമീറ്ററിൽ ഗ്രൗണ്ട് ക്ലിയറൻസും ലഭിക്കും.

ഉൾവശം സമ്പന്നം

ലളിതവും സവിശേഷതകൾ ഉള്ളതുമായ ലേഔട്ടാണ്​ വാഹനത്തിനുള്ളിൽ​. എട്ട്​ ഇഞ്ച് ഫ്ലോട്ടിങ്​ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ്​ സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ്​ കൺസോൾ, ക്ലൈമറ്റ് കൺട്രോൾ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, സ്റ്റിയറിങ്​ മൗണ്ട്ഡ് കൺട്രോളുകൾ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്​. 12 വോൾട്ട് ചാർജിങ്​ സ്ലോട്ടുള്ള ആർക്കമെയ്‌സ് 3 ഡി സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിങ്​, ഇലക്ട്രിക് സൺറൂഫ്, റിയർ എസി വെന്‍റുകൾ എന്നിവയുമുണ്ട്. 405 ലിറ്ററാണ് ബൂട്ട് ശേഷി, ക്യാബിനിൽ 29 ലിറ്ററിലധികം സ്റ്റോറേജുണ്ട്. വാഹനത്തിനായി അഞ്ച് ആക്സസറി പായ്ക്കുകളും റെനോ അവതരിപ്പിച്ചിട്ടുണ്ട്​.


എഞ്ചിൻ മാഗ്​നൈറ്റിലേത്​

രണ്ട്​ പെട്രോൾ എഞ്ചിനുകളാണ്​ വാഹനത്തിന്​. ഒന്നാമത്തേത്​ 98 ബിഎച്ച്പി കരുത്തും 160 എൻഎം ടോർക്കുമുള്ള 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ്​. മറ്റൊന്ന്​ 1.0 ലിറ്റർ ത്രീ സിലിണ്ടർ 71 ബിഎച്ച്പി 96 എൻഎം ടോർക്കുമുള്ള നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളാണ്​. നിസാൻ മാഗ്​നൈറ്റിലും ഇതേ എഞ്ചിനുകളാണുള്ളത്​. 5 സ്പീഡ് ഗിയർബോക്സുമായാണ്​ ഇരു എഞ്ചിനുകളും ചേരുന്നത്​. ഓട്ടോമാറ്റിക് ഓപ്ഷനുകളിൽ എ‌എം‌ടിയും സിവിടിയും ഉൾപ്പെടും. ഇക്കോ, നോർമൽ, സ്പോർട്ട് എന്നീ മൂന്ന് ഡ്രൈവിങ്​ മോഡുകളും പുതിയ കൈഗറിൽ വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:giftRenaultMirabai ChanuKiger
Next Story