Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightക്രാഷ് ടെസ്റ്റിൽ...

ക്രാഷ് ടെസ്റ്റിൽ 'ഫ്രഞ്ച് വിപ്ലവം'; ട്രൈബർ നേടിയത് ഫോർസ്റ്റാർ റേറ്റിങ്

text_fields
bookmark_border
Renault Triber awarded 4-star rating in Global NCAP
cancel

ഒരുകാലത്ത് ഫ്രഞ്ച് കമ്പനിയായ റെനോയുടെ ഇന്ത്യപദ്ധതികളിലെ പ്രധാന ആയുധം ഡസ്റ്റർ എന്ന എസ്.യു.വിയായിരുന്നു. ഗുണവും മണവുമില്ലാത്ത കുഞ്ഞൻ എസ്.യു.വികൾക്കിടയിൽ ഡസ്​റ്ററി​െൻറ നില എന്നും ഉയർന്നുതന്നെ നിന്നു. അടുത്തത് ട്രൈബർ എന്ന എം.പി.വിയുടെ ഉൗഴമായിരുന്നു. പരമ്പരാഗത രൂപഭാവങ്ങളല്ലെങ്കിലും, അത്ര വലുപ്പം തോന്നിച്ചില്ലെങ്കിലും പുറത്തിറക്കിയ ഉടൻതന്നെ ട്രൈബർ വമ്പൻ ഹിറ്റായി.

കുറഞ്ഞ വിലയിൽ ഏഴ് സീറ്റ് വാഹനം എന്നതായിരുന്നു ട്രൈബറിെൻറ യു.എസ്.പി. ഏറ്റവും താഴെയുള്ള ആർ‌.എക്സ്.ഇ വേരിയൻറിന് 5.30 ലക്ഷം രൂപ മാത്രമാണ് വില. ഏറ്റവും ഉയർന്ന ആർ‌.ജെ.‌എക്സ് എ‌.എം‌.ടി ട്രിമിന് 7.65 ലക്ഷം വിലവരും. ഇൗ വിലകളിൽ ഇത്രയും സൗകര്യമുള്ള മറ്റൊരു വാഹനം ലഭ്യമല്ല എന്നതായിരുന്നു ട്രൈബറിെൻറ ജനപ്രിയതക്ക് അടിസ്ഥാനം. ട്രൈബർ വാങ്ങാൻ ഒരുകാരണംകൂടി നൽകുകയാണ് ഗ്ലോബൽ എൻ.സി.എ.പി എന്ന ഏജൻസി നടത്തിയ ക്രാഷ് ടെസ്റ്റ്. ഒന്നും രണ്ടുമല്ല നാല് സ്റ്റാറുകളാണ് ഇടിക്കൂട്ടിൽനിന്ന് ട്രൈബർ അടിച്ചെടുത്തത്.


ക്രാഷ് ടെസ്റ്റിൽ 'ഫ്രഞ്ച് വിപ്ലവം'

ഗ്ലോബൽ എൻ.സി.എ.പിയുടെ ഏറ്റവും പുതിയ പരിശോധനയിലാണ് റെനോ ട്രൈബർ ഫോർസ്റ്റാർ റേറ്റിങ് കരസ്ഥമാക്കിയത്. 'സേഫർ കാർസ് ഫോർ ഇന്ത്യ'കാമ്പെയിന് കീഴിലാണ് ഏറ്റവും പുതിയ പരിശോധനകൾ നടത്തിയത്. മുതിർന്നവർക്കുള്ള സുരക്ഷാ പരിശോധനയിൽ ട്രൈബർ 17ൽ 11.62 പോയിൻറും നാല് സ്റ്റാർ റേറ്റിങ്ങും നേടി. കുട്ടികളുടെ സുരക്ഷയിൽ മൂന്ന് സ്റ്റാർ റേറ്റിങ് ആണ് ലഭിച്ചത്. മുന്നിൽ രണ്ട് എയർബാഗുകളുള്ള അടിസ്ഥാന ട്രിം ആയിരുന്നു ടെസ്​റ്റിൽ പരീക്ഷിച്ചത്.

ഡ്രൈവർ, യാത്രക്കാർ എന്നിവർക്കുള്ള സുരക്ഷയിൽ മികച്ച പ്രകടനമാണ് ട്രൈബർ കാഴ്ച്ചവെച്ചത്. ട്രൈബറി​െൻറ വാഹനശരീരം അത്ര ഉറപ്പുള്ളതായി ടെസ്റ്റ് വിലയിരുത്തിയില്ല. എന്നാൽ അപകടസാധ്യതയുള്ള ഫുട് ഏരിയ ഉറപ്പുള്ളതാണെന്നാണ് കണ്ടെത്തൽ. കുട്ടികളുടെ സുരക്ഷയിൽ ട്രൈബറിന് 49 ൽ 27 പോയിൻറാണ് ലഭിച്ചത്.


വിൽപ്പനയിൽ മുന്നിൽ

റെനോയുടെ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലാണ് ട്രൈബർ. അടുത്തിടെ വാഹനം പരിഷ്കരിച്ച് പുറത്തിറക്കിയിരുന്നു. 2021 ട്രൈബർ ആർ‌.എക്സ്.ഇ, ആർ.‌എക്സ്.എൽ, ആർ‌എക്‌സ്.ടി, ആർ‌.എഎക്സ്.ഇഡ് എന്നിങ്ങനെ നാല് നാല് ട്രിമ്മുകളിലാണ് ലഭ്യമാകുന്നത്. ഇതിൽതന്നെ എ.എം.ടി വേരിയൻറുകളും പ്രത്യേകം നൽകുന്നുണ്ട്. അടിസ്ഥാന ആർ‌.എഎക്സ്.ഇ ട്രിം മാനുവൽ ട്രാൻസ്മിഷനുമായി മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. രണ്ടാമത്തേത് മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകൾ വരും. പുതിയ ട്രൈബറിെൻറ വില പഴയതിനെ അപേക്ഷിച്ച് വർധിച്ചിട്ടില്ലെന്നതും പ്രത്യേകതയാണ്.

കൂടുതൽ ആകർഷകം, സൗകര്യപ്രദം

പുതിയ രൂപവും സവിശേഷതകളുമായാണ് ട്രൈബർ വിപണിയിലെത്തുന്നത്. സ്റ്റിയറിങ് മൗണ്ട് ചെയ്ത ഓഡിയോ, ഫോൺ നിയന്ത്രണങ്ങൾ, ഡ്രൈവർ സീറ്റ് ഉയരം ക്രമീകരിക്കൽ, കളർ ഓപ്ഷനുകളിലുടനീളം ഡ്യുവൽ-ടോൺ എക്സ്റ്റീരിയറുകൾ, വിങ് മിററുകളിൽ എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവ വാഹനത്തിലുണ്ട്. സിഡാർ ബ്രൗൺ എന്ന പുതിയ നിറവും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രായോഗികതയാണ് റെനോ ട്രൈബറിെൻറ പ്രധാന ശക്തികളിലൊന്ന്. മൂന്നാം നിര ഇരിപ്പിടങ്ങൾ മടക്കിയാൽ കൂടുതൽ ബൂട്ട് ഇടം ലഭിക്കും. ഇങ്ങിനെ 625 ലിറ്റർ വരെ ബൂട്ട് സ്പേസ് വർധിപ്പിക്കാം. അഞ്ച് സീറ്റർ കോൺഫിഗറേഷനിൽ ഏറ്റവും കൂടുതൽ ബൂട്ട് ശേഷിയുള്ള വാഹനമാണിത്.


എഞ്ചിൻ

റെനോ ട്രൈബറിെൻറ ടോപ്പ് എൻഡ് വേരിയൻറുകളിൽ നാല് എയർബാഗുകളുണ്ട്. 8.0 ഇഞ്ച്, ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം തുടങ്ങിയ സവിശേഷതകളും ഉയർന്ന മോഡലിലുണ്ട്. 1.0 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് സ്റ്റാൻഡേർഡായി നൽകിയിട്ടുള്ളത്. ഓപ്ഷനലായി അഞ്ച് സ്പീഡ് എഎംടി ട്രാൻസ്മിഷനും ലഭിക്കും. 70 ബിഎച്ച്പി കരുത്തും 96 എൻഎം ടോർക്കും എഞ്ചിൻ ഉത്പാദിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Global NCAPTriberRenault Triberfour star
Next Story