‘ചുമടെടുക്കുന്ന’ ഇലക്ട്രിക് സ്കൂട്ടർ, റിവർ ഇൻഡി ഡെലിവറികൾ ആരംഭിച്ചു
text_fieldsനിലവിൽ വിപണിയിൽ ലഭ്യമായ പല ഇലക്ട്രിക് സ്കൂട്ടറുകളും പലതരം സെഗ്മെന്റുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടുതൽ റേഞ്ച്, കൂടുതൽ വേഗത, വിലക്കുറവ് എന്നിങ്ങനെ പലതരം മാനദണ്ഡങ്ങളാണ് അവർ തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ വിപണിയിലെ പുത്തൻകൂറ്റുകാരനായ റിവർ ഇൻഡി അൽപ്പം വ്യത്യസ്തനാണ്. ഇലക്ട്രിക് സ്‌കൂട്ടറുകളിലെ എസ്.യു.വി എന്നാണ് റിവൻ ഇൻഡി അറിയപ്പെടുന്നത്. ധാരാളം സ്റ്റോറേജ് സ്പേസ്, പാനിയര്‍ മൗണ്ടുകള്‍, ക്രാഷ് ഗാര്‍ഡ് തുടങ്ങി ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ അധികം കണ്ടുവരാത്ത ഫീച്ചറുകൾ ഉള്‍ക്കൊള്ളിച്ചാണ് റിവര്‍ ഇന്‍ഡിയുടെ വരവ്. ഇ.വികളിലെ ചുമട്ടുകാരൻ എന്ന് ഈ സ്കൂട്ടറിനെ വിളിച്ചാൽ തെറ്റാവില്ല.
റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ യൂനിറ്റ് പുറത്തിറക്കിയിട്ടുണ്ട്. കര്‍ണാടകയിലെ ഹോസ്‌കോട്ടിലുള്ള റിവര്‍ ഇവിയുടെ പ്ലാന്റിലാണ് ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉത്പാദനം ആരംഭിച്ചത്. 1.25 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയിരുന്നത്. ഇ.വി പ്രീ-ഓര്‍ഡര്‍ ചെയ്ത ബംഗളൂരുവില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക് ഇതേ വിലക്ക് തന്നെ വാഹനം നല്‍കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഈ വര്‍ഷം നവംബറോടെ ബംഗളൂരുവില്‍ റിവര്‍ തങ്ങളുടെ ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ ആരംഭിക്കാനിരിക്കുകയാണ്.
ഫ്രണ്ട് ഫൂട്പെഗുകളുമായി എത്തുന്ന ആദ്യ ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടറെന്ന വിശേഷണവും റിവര്‍ ഇന്‍ഡിക്കുണ്ട്. മുന്നിൽ സ്റ്റോറേജ് ഇടം കൂട്ടാനാണ് ഫുട്പെഗ്ഗുകൾ പുറത്തുനൽകുന്നത്. ആവശ്യമില്ലെങ്കിൽ ഇവ മടക്കിവയ്ക്കാനുമാകും.മുന്നിൽ നിറയെ സാധനംവച്ച് സുഗമമായി ഓടിക്കാനാണ് ഈ രീതി അവലംബിച്ചിരുക്കുന്നത്.
മണ്‍സൂണ്‍ ബ്ലു, സമ്മര്‍ റെഡ്, സ്പ്രിംഗ് യെല്ലോ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളാണ് വാഹനം വരുന്നത്. നീക്കം ചെയ്യാനാകാത്ത ബാറ്ററി പായ്ക്കാണ് വാഹനത്തിൽ. ഇക്കോ മോഡില്‍ റിവര്‍ ഇന്‍ഡി 120 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സാധാരണ ഹോം ചാര്‍ജര്‍ ഉപയോഗിച്ച് 5 മണിക്കൂറില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. 6.7 kW പീക്ക് പവര്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഇലക്ട്രിക് സ്‌കൂട്ടറിന് ശക്തിപകരുന്നത്. മണിക്കൂറില്‍ 90 കിലോമീറ്ററാണ് പരമാവധി വേഗത. 3.9 സെക്കന്‍ഡില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കും.
ഇക്കോ, റൈഡ്, റഷ് എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകളിലാണ് ഇന്‍ഡി വരുന്നത്. സൈഡ് സ്റ്റാന്‍ഡ് കട്ട്-ഓഫ്, റിവേഴ്സ് പാര്‍ക്കിങ് അസിസ്റ്റ് എന്നിങ്ങനെ നിരവധി ഉപകാരപ്രദമായ സവിശേഷതകളും ഉണ്ട്.
രണ്ട് യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകളും നല്‍കിയിട്ടുണ്ട്. ഒന്ന് ഹാന്‍ഡില്‍ബാറിലും ഒന്ന് ഗ്ലോവ്ബോക്സിലുമാണ് കാണാനാകുക. ഓള്‍-എല്‍ഇഡി ലൈറ്റിങാണ്. എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും എല്‍ഇഡി ലൈറ്റുകളടക്കമുള്ള ഫീച്ചറുകളും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്‌കൂട്ടറിന് 43 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജും 12 ലിറ്റര്‍ ഫ്രണ്ട് ഗ്ലോവ് ബോക്‌സും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.