വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്ന റോഡ്; പുതിയ കണ്ടുപിടിത്തവുമായി റോക്കറ്റ് ശാസ്ത്രജ്ഞർ
text_fieldsവൈദ്യുത വാഹനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിക്കളിലൊന്ന് അവയുടെ റേഞ്ച് അഥവാ മൈലേജാണ്. ഒറ്റ ചാർജിൽ എത്ര കിലോമീറ്റർ ഒാടാനാകും എന്നതാണ് നിലവിൽ ഇ.വികളുടെ ഏറ്റവും വലിയ മേന്മയായി കണക്കാക്കുന്നത്. ഇൗ പ്രതിസന്ധി പരിഹരിക്കാനുള്ള പുതിയൊരു കണ്ടുപിടിത്തവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അമേരിക്കയിലെ കോർണെൽ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകർ. ഇവരുടെ കണ്ടെത്തൽ വളരെ ലളിതമാണ്.
പഴയ സാേങ്കതികവിദ്യ
കോർണൽ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകനായ ഖുറം അഫ്രീദിയുടെ നേതൃത്വത്തിലുള്ള സംഘം നിർദ്ദേശിക്കുന്നത് ഓടുന്ന സമയത്ത് ഇലക്ട്രിക് വാഹനങ്ങളെ റീചാർജ് ചെയ്യാനാവുന്ന റോഡുകൾ നിർമിച്ചാൽ റേഞ്ച് പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാമെന്നാണ്. ഇൻഡക്റ്റീവ് ചാർജിങ് എന്ന സാേങ്കതികവിദ്യയാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ശാസ്ത്ര ലോകത്ത് ഇതൊരു പുതിയ കാര്യമല്ല. എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ പറഞ്ഞാൽ സ്മാർട്ട്ഫോണുകൾ വയർലെസ് ആയി ചാർജ് ചെയ്യുന്നത് ഇൻഡക്റ്റീവ് ചാർജിങ് ഉപയോഗിച്ചാണ്. പക്ഷെ റോഡിനെ ഒരു കാന്തികക്ഷേത്രമായി നിർമിക്കുക എന്നതാണ് പുതിയ കണ്ടുപിടിത്തം നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി.
1980കളിൽ കാലിഫോർണിയയിൽ ആണ് വയർലെസ്സ് സാേങ്കതികവിദ്യ ആദ്യമായി പരീക്ഷിക്കപ്പെടുന്നത്. റോഡ് മുഴുവനായി ചാർജിങിനായി പരുവപ്പെടുത്താൻ ചിലവേറിയ നിർമാണ രീതികൾ ആവശ്യമാണ്. ഇതുതന്നെയാണ് ഗവേഷകരെ വിഷമിപ്പിച്ചിരുന്ന കാര്യം. ഉത്പാദിപ്പിക്കുന്ന ഉൗർജ്ജത്തേക്കാൾ കൂടുതൽ ഉൗർജ്ജം ചിലവഴിക്കേണ്ടിവരുന്നു എന്നതായിരുന്നു ഇൗ സാേങ്കതികവിദ്യ ഉപയോഗിക്കുന്നതിൽ നിന്ന് കമ്പനികളെ തടഞ്ഞിരുന്നത്.
പുതിയ സാേങ്കതികവിദ്യ
നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലാബിൽ നിന്നുള്ള അനുഭവം ഉപയോഗിച്ച് കോർണെൽ ഗവേഷകർ പുതിയൊരു സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കാന്തികക്ഷേത്രങ്ങൾക്ക് പകരം ഉയർന്ന ആവൃത്തിയിലുള്ള വൈദ്യുത ഫീൽഡുകൾ ചാർജിങിനായി ഉപയോഗിക്കുകയാണ് പുതിയ രീതി. 18 സെൻറീമീറ്റർ വരെ ഗ്രൗണ്ട് ക്ലിയറൻസുള്ള വാഹനങ്ങൾ ഇത്തരത്തിൽ വയർലെസ് ആയി ചാർജ് ചെയ്യാമെന്ന് പുതിയ സാങ്കേതികവിദ്യ അവകാശപ്പെടുന്നു. ചാർജിങ് പ്ലേറ്റുകൾ ഉപയോഗിച്ചാവും റോഡ് നിർമിക്കുക. ഇലക്ട്രിക് വാഹനങ്ങൾ ഇതിലൂടെ കടന്നുപോകുേമ്പാൾ വാഹനങ്ങളിലേക്ക് വൈദ്യുതി കൈമാറും.
ഹൈ-ഫ്രീക്വൻസി ചാർജിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നാലോ അഞ്ചോ മണിക്കൂറിനുള്ളിൽ നിസ്സാൻ ലീഫ് പോലുള്ള ഒരു വൈദ്യുത വാഹനം പൂർണമായി ചാർജ് ചെയ്യാനാകുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ടെസ്‌ല പോലുള്ള വലിയ ബാറ്ററിയുള്ള ഒരു ഇലക്ട്രിക് കാർ പൂർണ്ണമായി ചാർജ് ചെയ്യാൻ കൂടുതൽ സമയമെടുക്കും. പുതിയ സാങ്കേതികവിദ്യ വളരെ സുഗമമാണെങ്കിലും ഇതിന് ചെലവേറിയ ഇൻഫ്രാസ്ട്രക്ചർ ഒരുക്കേണ്ടത് ആവശ്യമാണ്. നിലവിൽ ഗവേഷണം നടക്കുന്ന മേഖലയും യഥാർഥ ജീവിതത്തിൽ നടപ്പാക്കപ്പെടാൻ ഏറെ സാധ്യതയുള്ള സംവിധാനവുമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.