തലപ്പാവിനെ കളിയാക്കിയതിന് റോൾസ് റോയ്സ് വാങ്ങി പ്രതികാരം; റൂബൻ സിങ്ങിെൻറ പുതിയ കാർ കലക്ഷൻ കണ്ടോ?
text_fieldsതലപ്പാവിനെ കളിയാക്കിയ ബ്രിട്ടീഷുകാരനോട്, റോൾസ് റോയ്സ് വാങ്ങി പ്രതികാരം ചെയ്ത സർദാർജിയുടെ കഥ വർഷങ്ങൾക്ക് മുമ്പ് വൈറലായിരുന്നു. തെൻറ തലപ്പാവിെൻറ നിറത്തിനനുസരിച്ച് ആഴ്ച്ചയിൽ ഏഴ് ദിവത്തേക്ക് ഏഴ് റോൾസ് റോയ്സ് ആണ് അന്ന് സർദാർജി വാങ്ങിയത്. ബ്രിട്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബിസിനസുകാരനായ റൂബൻ സിങ്ങായിരുന്നു റോൾസ് വാങ്ങിയതിെൻറ പേരിൽ വാർത്തകളിൽ നിറഞ്ഞത്. എന്നാൽ ഇൗ സംഭവത്തോടെ കോളടിച്ചത് റോൾസിനാണ്. പ്രതികാരത്തിനായാണ് കാർ വാങ്ങിയതെങ്കിലും സർദാർജി ഇതോടെ റോൾസിെൻറ വലിയ ആരാധകനായി. നിലവിലുള്ള ഏഴ് എണ്ണത്തിനുപുറമേ മറ്റ് ആറെണ്ണംകൂടി വാങ്ങാൻ റൂബൻ തീരുമാനിക്കുകയായിരുന്നു.
പുതുപുത്തൻ റോൾസ് എസ്.യു.വിയായ കള്ളിനൻ, ഏറ്റവും വിലകൂടിയ വകഭേദമായ ഫാൻറം എന്നിങ്ങനെ ആറ് റോൾസ് റോയ്സുകളെക്കൂടി പിന്നീട് റൂബൻ സ്വന്തമാക്കി. ഇതോടെ റൂബെൻറ പക്കലുള്ള റോൾസ് റോയ്സുകളുടെ മൂല്യം 130 കോടി രൂപയായിട്ടുണ്ട്. അവസാനത്തെ ഡെലിവറിക്ക് റോൾസ് റോയ്സിെൻറ സി.ഇ.ഒ നേരിട്ട് എത്തുകയായിരുന്നു. കാരണം റോൾസിെൻറ ഏറ്റവുംവലിയ കസ്റ്റമറായി അപ്പോഴേക്കും റൂബൻ മറിയിരുന്നു.
റൂബെൻറ പ്രതികാരം
ബ്രിട്ടനിലെ ഒാൾ ഡേ പി.എ എന്ന കൺസൾട്ടൻസി സ്ഥാപനത്തിെൻറ ഉടമയും ബില്യനേയറുമാണ് റൂബൻ സിങ്. ഒരിക്കൽ ഒരു ബ്രിട്ടീഷ് വർണവെറിയൻ സിങ്ങിെൻറ തലപ്പാവിനെ കളിയാക്കുകയായിരുന്നു. അഭിമാനത്തിൽ മുറിവേറ്റ റൂബൻ, തെൻറ ട്വിറ്റർ അകൗണ്ടിലാണ് തലപ്പാവിെൻറ നിറത്തിലുള്ള റോൾസ് റോയ്സുകൾ വാങ്ങാനുള്ള തീരുമാനം അറിയിച്ചത്. ബ്രിട്ടീഷുകാരുടെ അഭിമാന സ്ഥാപനമായ റോൾസിലൂടെ തെൻറ പ്രതികാരം നിർവഹിക്കുകയായിരുന്നു അദ്ദേഹത്തിെൻറ ലക്ഷ്യം. ഇതോടൊപ്പം ദശലക്ഷങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളും റൂബൻ പ്രഖ്യാപിച്ചു. തലപ്പാവിെൻറ നിറമുള്ള റോൾസിനരികിൽ റൂബൻ നിൽക്കുന്ന ചിത്രങ്ങൾ നേരത്തേ വൈറലായിരുന്നു.
റൂബെൻറ കാറുകൾ
റൂബെൻറ കാർ കലക്ഷൻ റോൾസ് റോയ്സിൽ മാത്രം ഒതുങ്ങുന്നതല്ല. പോർഷെ 918 സ്പൈഡർ, ബുഗാട്ടി വെയ്‌റോൺ, പഗാനി ഹുവാര, ലംബോർഗിനി ഹുറാകാൻ, ഫെരാരി എഫ് 12 ബെർലിനെറ്റ ലിമിറ്റഡ് എഡിഷൻ എന്നീ ഒന്നാന്തരം സ്പോർട്സ് കാറുകളും റൂബെൻറ ഗ്യാരേജിലുണ്ട്. കാറുകൾക്ക് പുറമേ സ്വകാര്യ ജെറ്റ് വിമാനങ്ങളും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.യുകെയിൽ സ്ഥിരതാമസമാക്കിയ റൂബൻ 20ആം വയസ്സിൽ ബിസിനസ് ആരംഭിച്ചു. 1995 -ൽ മിസ്സ് ആറ്റിറ്റ്യൂഡ് എന്ന പേരിൽ ഒരു വസ്ത്ര റീട്ടെയിൽ ശൃംഖല സ്ഥാപിച്ചു. പിന്നീടാണ് ഒാൾ ഡേ പി.എ സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.