നഷ്ടത്തിൽ മുങ്ങി റോൾസ് റോയ്‌സ്; കാത്തിരിക്കുന്നത് മറ്റൊരു തകർച്ച?
text_fieldsറോൾസ് റോയ്‌സ് എന്ന് കേൾക്കുേമ്പാൾ ആഢംബര തികവാർന്ന വാഹനങ്ങളാവും നമ്മുടെ മനസിലേക്ക് ഓടിയെത്തുക. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാന എഞ്ചിൻ നിർമാതാവാണ് റോൾസ് എന്നതും വസ്തുതയാണ്. 1904ലാണ് ഈ കമ്പനി നിലവിൽവന്നത്. നാം ഇന്ന് കാണുന്ന റോൾസ് റോയ്‌സ് കാറുകൾ നിർമിക്കുന്നത് ഈ കമ്പനിയല്ല. ചെറിയൊരു ആശയക്കുഴപ്പം ഉണ്ടല്ലേ. റോൾസ് റോയ്‌സ് എന്ന ബ്രിട്ടീഷ് കമ്പനിയാണ് ഒരുകാലത്ത് ജെറ്റ് എഞ്ചിനുകളും ആഢംബര തികവാർന്ന കാറുകളും നിർമിച്ചിരുന്നത്. 1998 കാലഘട്ടത്തിൽ കമ്പനി കടംകയറി വലിയ പ്രതിസന്ധിയിലായി. അന്നവർ അതിജീവിച്ചത് തങ്ങളുടെ കാർ നിർമാണ വിഭാഗത്തെ ഫോക്സ് വാഗൻ ഗ്രൂപ്പിന് വിറ്റുകൊണ്ടാണ്.
ഇതിനെല്ലാം മുമ്പുതന്നെ ജർമൻ ആഢംബരകാർ നിർമാതാവായ ബി.എം.ഡബ്ല്യു ആണ് റോൾസിന് എഞ്ചിനുകൾ നിർമിച്ചുനൽകിയിരുന്നത്. ഈ ബന്ധംവച്ച് 2003ൽ ഫോക്സ്വാഗൻ ബി.എം.ഡബ്ല്യുവിന് റോൾസിനെ മറിച്ച് വിൽക്കുകയായിരുന്നു. നിലവിൽ കാറുകൾ നിർമിക്കുന്ന റോൾസ് റോയ്‌സ് ബി.എം.ഡബ്ലുവിന്‍റെ ഉടമസ്ഥതയിലും ജെറ്റ് എഞ്ചിൻ നിർമിക്കുന്ന റോൾസ് റോയ്‌സ് സ്വതന്ത്രമായും നിലനിൽക്കുകയാണ്. കാർ നിർമാണ വിഭാഗത്തെ വിറ്റൊഴിച്ച റോൾസ് റോയ്‌സ് വിമാന എഞ്ചിനുകളിലും പ്രതിരോധ രംഗത്തും ശ്രദ്ധ കേന്ദ്രീകരിച്ചു.2018ൽ ലോകെത്ത ഏറ്റവുംവലിയ ഫെൻസ് കോൺട്രാക്ടർ കമ്പനികളിലൊന്നെന്ന ഖ്യാതിയും റോൾസിന് ലഭിച്ചു.
2020ൽ ഈ കമ്പനി 5.6 ബില്യൺ ഡോളറിന്‍റെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കോവിഡ് കാരണം വിമാന യാത്രയും നിർമാണവും നിലച്ചതാണ് കമ്പനിയുടെ അവസ്ഥ േമാശമാകാൻ കാരണം. റോൾസ് റോയ്‌സ് അതിന്‍റെ എഞ്ചിനുകൾ എത്ര മണിക്കൂർ പറക്കുന്നുവെന്നതിന് വിമാനക്കമ്പനികളിൽ നിന്ന് നിശ്ചിത നിരക്കിൽ പണം ഈടാക്കുന്നുണ്ട്. ഇത് ലഭിക്കാതായതോടെയാണ് റോൾസ് കടത്തിൽ മുങ്ങിയത്. എന്നാൽ കമ്പനി സമ്പൂർണ തകർച്ചയിലേക്ക് പോകില്ലെന്നും ചീഫ് എക്സിക്യുട്ടീവ് വാറൻ ഇൗസ്റ്റ് പറഞ്ഞു.
2.8 ബില്യൺ ഡോളർ ആസ്തി വിൽപ്പനയിലൂടെ തങ്ങളുടെ ബാലൻസ് ഷീറ്റ് ശക്തിപ്പെടുത്താനാണ് നിലവിൽ കമ്പനി പദ്ധതിയിടുന്നത്.പണത്തിൽ ഭൂരിഭാഗവും സമാഹരിക്കുന്നത് സ്പാനിഷ് യൂനിറ്റ് ഐടിപി എയ്‌റോയുടെ വിൽപ്പനയിൽ നിന്നാണ്. പുതിയതീരുമാനത്തോടെ റോൾസ് റോയ്‌സ് ഓഹരികൾ അതിരാവിലെ 2.7 ശതമാനം ഉയർന്നു.'2020 തീർച്ചയായും മോശമായിരുന്നു. ആ അവസ്ഥയെ പിന്നിലേക്ക് മാറ്റാനായി എന്ന് ഞങ്ങൾ കരുതുന്നു'-റോൾസ് ചീഫ് എക്സിക്യൂട്ടീവ് വാറൻ ഈസ്റ്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.